കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം തകര്‍ന്നത് ഞണ്ടുകള്‍ മൂലമെന്ന്; മന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധം, വീഡിയോ

Google Oneindia Malayalam News

ദില്ലി: ഡാം തകര്‍ന്നതിന് പിന്നില്‍ ഞണ്ടുകള്‍ ആണെന്ന് പറഞ്ഞ മഹാരാഷ്ട ജലസേചന മന്ത്രി തനാജി സാവന്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എന്‍സിപി പ്രവര്‍ത്തകര്‍. ഞണ്ടുകളുടെ ചിത്രങ്ങളുള്ള മുഖം മൂടി ധരിച്ച് മന്ത്രിയുടെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

ncpcrab

കഴിഞ്ഞ ദിവസം കുറച്ച് ഞണ്ടുകളുമായി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലും പോയിരുന്നു. ഡാം തകരാന്‍ കാരണമായ ഞണ്ടുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ കാരണമാണെന്നായിരുന്നു തനാജി സാവന്ത് പറഞ്ഞത്. നേരത്തേ ഡാമിന് ചോര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍ ഡാമിന് ചുറ്റും ധാരാളം ഞണ്ടുകള്‍ തടിച്ച് കൂടിയതിനാലാണ് ചോര്‍ച്ചയുണ്ടായത്. ഗ്രാമീണര്‍ തങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നായിരുന്നു അപകടത്തിന് ശേഷം മന്ത്രിയുടെ പ്രതികരണം.

<strong>തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും</strong>തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും

അപകടത്തില്‍ 18 പേരാണ് മരിച്ചത്. അതേസമയം മന്ത്രിയുടെ പ്രതികരണത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി അഴിമതിക്കാരായ വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ മന്ത്രി ഞണ്ടിന്‍റെ മേല്‍ പഴി ചാരരുതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അപകടത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി വരികയാണ്.

<strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്</strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്

English summary
NCP workers throw crabs outside minister's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X