ബാലാസാഹേബ് താക്കറെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര ധൈര്യമുണ്ടാവുമോ? തുറന്നടിച്ച് എന്‍സിപി
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശരത് പവാറിന്റെ ബന്ധു രോഹിത് രാജേന്ദ്ര പവാര്‍. ജനാധിപത്യത്തിനേറ്റ അപമാനമാണ് ഇതെന്നായിരുന്നു രോഹിത്തിന്റെ വിമര്‍ശനം. താന്‍ ശിവസേന നേതാവ് ബാലാസാഹേബ് താക്കറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ശിവസേനയുമായി ഇത്തരത്തില്‍ സംസാരിക്കാന്‍ പോലും ബിജെപി ധൈര്യപ്പെടില്ലെന്നും രോഹിത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്ന് നിരവധി നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ബഹുമാനിക്കപ്പെടേണ്ട അത്തരമൊരു നേതാവാണ് ബാലാസാഹേബ് താക്കറെ. അദ്ദേഹത്തെ ബഹുമാനിക്കാന്‍ പല കാരണങ്ങളുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള പ്രഭാവമാണ് അതില്‍പ്രധാനം. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി തുല്യ അധികാരം പങ്കിടലായിരുന്നു ശിവസേനയ്ക്ക് വാക്ക് നല്‍കിയത്. ഇപ്പോള്‍ ബിജെപി അതില്‍ നിന്ന് പിന്നോക്കം പോവുകയാണെന്നും രോഹിത് പറഞ്ഞു.
ബിജെപിയുടെ ഈ സമീപനം ബാലാസാഹേബ് താക്കറെ ഉണ്ടെങ്കില്‍ നടക്കുമായിരുന്നില്ല. ഇത്ര ധൈര്യം അവര്‍ക്കുണ്ടാവുമായിരുന്നില്ലെന്നും രോഹിത് പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ആശങ്കയിലാണ്. വരള്‍ച്ച കാരണം നേരത്തെ തന്നെ പ്രതിസന്ധിയിലായ ജനങ്ങള്‍ ഇപ്പോള്‍ മഴയില്‍ ദുരിതത്തിലാണെന്നും രോഹിത് ചൂണ്ടാക്കാണിച്ചു. ഗ്രാമീണ നഗര ഭേദമില്ലാതെ ജനങ്ങള്‍ കഷ്ടപ്പാടിലാണ്. സാധാരണക്കാര്‍ക്ക് സഹായത്തിനായി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കണം.
ജനങ്ങള്‍ ഞങ്ങളെ പ്രതിപക്ഷത്തിരിക്കാന്‍ നിയോഗിച്ചത്. ഞങ്ങള്‍ അത് അംഗീകരിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ബിജെപി ശിവസേന പോരാട്ടം ജനാധിപത്യത്തിന് നാണക്കേടാണെന്നും രോഹിത പറഞ്ഞു. ബിജെപി ശിവസേനയ്ക്ക് മുന്നില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഒരിക്കല്‍ കൂടി ജനങ്ങള്‍ ഇവര്‍ തമ്മിലുള്ള പോര് കാണുകയാണ്. ഇവരുടെ സഖ്യം ഭാവിയിലും സന്തോഷത്തോടെയിരിക്കുമെന്ന് പറയാനാവില്ലെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications