കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസവേതനക്കാർക്കിടയിലെ ആത്മഹത്യ വർധിച്ചു: ഇന്ത്യയിൽ മരിച്ചുവീണത് 23, 563 പേർ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ ദിവസവേതനക്കാർക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായി കണക്കുകൾ. കഴിഞ്ഞ ആറ് വർഷത്തെ അപേക്ഷിച്ച് 2019ൽ 23.4 ശതമാനം വർധനവാണ് ആത്മഹത്യയിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം മൊത്തം ആത്മഹത്യയുടെ നാലിലൊന്ന് ഭാഗം ദിവസ വേതനക്കാരാണ്. 1,39,123 പേരാണ് രാജ്യത്ത് 2019ൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതിൽ 23, 563 പേർ ദിവസവേതനക്കാരാണ്. കാർഷിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കാണിത്.

ബിജെപിക്ക് കമന്റുകളെയും ഡിസ്‌ലൈക്കുകളെയും ഇല്ലാതാക്കാം, ശബ്ദത്തെ ഇല്ലാതാക്കാനാവില്ലെന്ന് രാഹുല്‍!!ബിജെപിക്ക് കമന്റുകളെയും ഡിസ്‌ലൈക്കുകളെയും ഇല്ലാതാക്കാം, ശബ്ദത്തെ ഇല്ലാതാക്കാനാവില്ലെന്ന് രാഹുല്‍!!

തമിഴ്നാട്ടിലാണ് ദിവസവേതനക്കാരിൽ ഏറ്റവുമധികം പേർ ആത്മഹത്യ ചെയ്യുന്നത്. 5,186 പേരാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (4,128), മധ്യപ്രദേശ്(3,964), തെലങ്കാന (2,858), കേരളം (2,809), എന്നിങ്ങനെയാണ് കണക്കുകൾ. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന രണ്ടാമത്തെ വിഭാഗം വീട്ടമ്മമാരാണ്. 21, 359 പേരാണ് വീട്ടമ്മമാരിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. മൊത്തം ആത്മഹത്യാനിരക്കിന്റെ 15. 4 ശതമാനമാണിത്. എന്നിരുന്നാലും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആത്മഹത്യാ നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. 2019ലെ മൊത്തം ആത്മഹത്യയുടെ 3.1 ശതമാനം മാത്രമാണ് കർഷക ആത്മഹത്യകൾ.

construction-building-15

ആത്മഹത്യകളെ അപകടമരണങ്ങളിൽ നിന്ന് വേർതിരിക്കാൻ തുടങ്ങിയത് 2014 മാത്രമാണ്. ഇതിന് ശേഷം മാത്രമാണ് ആത്മഹത്യാ മരണങ്ങളിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്. 2015ൽ 17.8 ശതമാനവും 2016 22.1 ശതമാനവും 2017ൽ 22.4 ശതമാനവും 2018ൽ 23.4 ശതമാനവുമാണ് എത്തിനിൽക്കുന്നത്. 2014ൽ നിന്ന് 2019ലെത്തുമ്പോഴേക്ക് രാജ്യത്തെ ആത്മഹത്യാനിരക്ക് 15, 735ൽ നിന്ന് നേരെ ഇരട്ടിയായി 32, 563 ലെത്തുകയും ചെയ്തിട്ടുണ്ട്.

ദിവസവേതനക്കാർക്ക് പുറമേ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആത്മഹത്യയെ ഒമ്പത് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. വീട്ടമ്മമാർ, കാർഷിക വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ, പ്രൊഫഷണൽ ജോലികളിലും ശമ്പളമുള്ള ജോലികളിലും ഏർപ്പെട്ടിരിക്കുന്നവർ, ദിവസ വേതനക്കാർ, വിദ്യാർത്ഥികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വിരമിച്ചവർ, തൊഴിൽരഹിതർ, മറ്റുള്ളവർ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. തൊഴിൽ രഹിതർക്കിടയിലുള്ള ആത്മഹത്യയിലെ ഏറ്റവും ഉയർന്ന നിരക്കായ 9.8 ശതമാനത്തെയെും 2019ൽ മറികടന്നിട്ടുണ്ട്. അതായത് ഇന്ത്യയിൽ തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയും ഇക്കാലയളവിൽ വർധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. കേരളത്തിൽ 10, 963 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ ഇത് 1,511ഉം തമിഴ്നാട്ടിൽ 1,368ഉം, കർണാടകത്തിൽ 1,293ഉം ഒഡിഷയും 858മാണ്.

English summary
NCRB Report says Steady rise in share of daily-wagers in suicides in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X