• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീ വിരുദ്ധ പരാമര്‍ശം; ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വനിത കമ്മീഷന്റെ പരാതി

 • By News Desk

ലഖ്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് വനിതാ കമ്മീഷന്‍ രംഗത്തെത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഇന്ന് 100 കടന്ന് സംസ്ഥാനത്ത് കൊറോണ കേസുകൾ! 96 പേർക്ക് രോഗമുക്തി, 7 പുതിയ ഹോട്ട് സ്‌പോട്ടുകൾ

'തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ്‌ സഖാവ്', ലീഗ് എംഎൽഎ കെഎം ഷാജിയുടെ കുറിപ്പ് വൈറൽ!

സ്ത്രീ വിരുദ്ധ പരാമര്‍ശം

സ്ത്രീ വിരുദ്ധ പരാമര്‍ശം

സ്ത്രീകളെ ട്വിറ്ററിലൂടെ അപമാനിച്ചുവെന്നാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഉയര്‍ത്തിയ പരാതി. ഇത് സംബന്ധിച്ച് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഡിജിപി എച്ച്‌സി അവാസ്തിക്ക് കത്തെഴുതിയത്. 2018 മാര്‍ച്ച് 23 ഏപ്രില്‍ 16 ന്റേയും കാലയളവില്‍ ആസാദ് ഒരു സ്ത്രീയുമായി നടത്തിയ ട്വിറ്റര്‍ സംഭാഷണത്തില്‍ മോശം വാക്കുകളുപയോഗിച്ചുവെന്നാണ് പരാതി.

പരാതി വര്‍ധിക്കുന്നു

പരാതി വര്‍ധിക്കുന്നു

ttps://twitter.com/BhimArmyChiet?s=20 എന്ന ട്വിറ്ററിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇതിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്തതായാണ് കാണിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ഇടത്തിലുള്ള പരാതികള്‍ വര്‍ധിച്ചുവരികയാണെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി.

cmsvideo
  Chandrashekhar Azad Visited SDPI March At Trivandrum | Oneindia Malayalam
   ആരോപണം നിഷേധിച്ചു

  ആരോപണം നിഷേധിച്ചു

  എന്നാല്‍ പരാതിക്ക് പിന്നാലെ സംഭവം പൂര്‍ണ്ണമായും നിഷേധിച്ച് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പരാതിയില്‍ പറയുന്ന കാലയളവില്‍ താന്‍ ജയിലില്‍ ആയിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ പേരിലുള്ള അക്കൗണ്ട് ഫെബ്രുവരി 2018 നാണ് തുടങ്ങിയതെന്നും താന്‍ സെപ്തംബര്‍ 2018 നാണ് ജയില്‍ മോചിതനായതെന്നും ആസാദ് വ്യക്തമാക്കി.

  സഹാറന്‍പൂര്‍ അക്രമം

  സഹാറന്‍പൂര്‍ അക്രമം

  എന്റെ അക്കൗണ്ടില്‍ നിന്നും സ്ത്രീ വിരുദ്ധമായ ചില ചില ട്വീറ്റുകള്‍ വരികയും അത് വൈറലാവുകയും ചെയ്തിരുന്നു. സഹാറന്‍പൂര്‍ അക്രമകേസില്‍ പ്പെട്ട് ഞാന്‍ 08/06/2017 മുതല്‍ 14/09/2018 വരെയുള്ള കാലത്ത് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ട്വിറ്റുകള്‍ ഈ കാലയളവിലുള്ളത്. അതേകുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ വളരെയധികം സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

   പാരത്വ പ്രതിഷേധം

  പാരത്വ പ്രതിഷേധം

  ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് പൗരത്വഭേദഗതിക്കെതിരെ ദില്ലി ജുമാമസ്ജിദില്‍ നടത്തിയ അസാധാരണമായ പ്രക്ഷോഭത്തിലൂടെയാണ് വീണ്ടപം ചര്‍ച്ച ചെയ്യപ്പെടുന്നത്. ദില്ലി-യുപി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ജുമാമസ്ജിദിന് മുന്നില്‍ ചന്ദ്രശേഖര്‍ എത്തി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ആമുഖം ഉറക്കെ വായിക്കുകയായിരുന്നു.

  ആസാദ് സമാജ് പാര്‍ട്ടി

  ആസാദ് സമാജ് പാര്‍ട്ടി

  പിന്നാലെ ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കിയിരുന്നു. ആസാദ് സമാജ് പാര്‍ട്ടിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന് മുന്‍പ് തന്നെ ഭീം ആര്‍മി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന പേരില്‍ ഭീം ആര്‍മിയുടെ വിദ്യാര്‍ത്ഥി സംഘടനക്കും രൂപം നല്‍കിയിരുന്നു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മദിനവാര്‍ഷിക ദിനമാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

  English summary
  NCW File a complaint Against Chandra Shekhar Azhad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X