• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈകീട്ട് പുറത്തിറങ്ങിയതാണ് പ്രശ്‌നം; അല്ലെങ്കില്‍ പീഡിപ്പിച്ച് കൊല്ലില്ലായിരുന്നു- വനിതാ കമ്മീഷന്‍ അംഗം

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വന്‍ വിവാദമായ ബദായൂന്‍ കൂട്ട ബലാല്‍സംഗ കേസില്‍ ഇരയെ അപമാനിച്ച് വനിതാ കമ്മീഷന്‍ അംഗത്തിന്റെ പ്രതികരണം. വൈകീട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് പ്രശ്‌നമെന്നും അല്ലെങ്കില്‍ യാതൊരു കുഴപ്പവുമുണ്ടാകില്ലായിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദായൂന്‍ ജില്ലയില്‍ പൂജാരി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍.

50 വയസുള്ള അങ്കണവാടി ജീവനക്കാരിയെ ആണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബദായൂന്‍ ജില്ലയിലെ ഉഗൈട്ടിയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് സ്ത്രീ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. പിന്നീട് കണ്ടില്ല. ഏറെ നേരത്തിന് ശേഷമാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ ഒടിച്ചിരുന്നു.

ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്

കഴിഞ്ഞദിവസം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ മാരകമായ മുറിവേല്‍പ്പിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. പൂജാരി ഒളിവിലാണ്. എന്നാല്‍ തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് കാണിച്ച് പ്രതികളിലൊരാളായ ജശ്പാലിന്റെ ഭാര്യയും മകളും രംഗത്തുവന്നു. ഇവര്‍ വനിതാ കമ്മീഷന്‍ അംഗങ്ങളെ കാണാന്‍ എത്തി.

ചൈനയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൊറോണ വ്യാപിക്കുന്നു, പുതിയ വിവരങ്ങള്‍

cmsvideo
  അതിതീവ്ര കോവിഡ് വൈറസ്;സംസ്ഥാനത്ത് അതീവ ജാഗ്രത

  ഒരു സ്ത്രീ ഒറ്റയ്ക്ക് വൈകീട്ട് പുറത്തിറങ്ങിപ്പോകരുത് എന്നാണ് വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി ഇരയുടെ വീടും കുറ്റകൃത്യം നടന്ന സ്ഥലവും സന്ദര്‍ശിച്ച ശേഷം പറഞ്ഞത്. സ്ത്രീ പുറത്തുപോയില്ലായിരുന്നു എങ്കില്‍ ഈ സംഭവം ഉണ്ടാകില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്ക് പുറത്തുപോകരുത്. ഏതെങ്കിലും കുടുംബാംഗത്തിനൊപ്പം വേണം രാത്രി പുറത്തിറങ്ങാന്‍. പോലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായി എന്നും അവര്‍ പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നു. ബദായൂന്‍ കൂട്ടബലാല്‍സംഗക്കേസില്‍ യുപി പോലീസിനോട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

  എന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചു

  കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: സംസ്ഥാന അധ്യക്ഷനും 11 എംഎല്‍എമാരും പാര്‍ട്ടി വിടുമെന്ന് ബിഹാര്‍ നേതാവ്

  English summary
  NCW Member's insulted comment against Badaun Gangrape Murder Victim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X