എണ്‍പത്തെട്ടാം വയസ്സില്‍ മുന്‍മന്ത്രി അച്ഛനായി!
രോഹിത് ശേഖര്‍ എന്റെ മകനാണ്. ഹൃദയം കൊണ്ടാണ് താനിത് ഏറ്റുപറയുന്നത്. നിയമയുദ്ധവും തര്‍ക്കവും മതിയായി. രോഹിത് മകനാണ് എന്ന കാര്യം അംഗീകരിക്കുകയാണ്. ഡി എന്‍ എ ടെസ്റ്റിലും ഇക്കാര്യം തെളിയിക്കപ്പെട്ടതാണ്. താമസിയാതെ ഇക്കാര്യം പരസ്യമായി സമ്മതിക്കുമെന്നും എന്‍ ഡി തിവാരി പറഞ്ഞു.
2008 ല്‍ തുടങ്ങിയ നിയമയുദ്ധത്തിനാണ് തിവാരിയുടെ ഏറ്റുപറച്ചിലോടെ അവസാനമാകുന്നത്. 2008 ലാണ് കോണ്‍ഗ്രസ് നേതാവായ എന്‍ ഡി തിവാരി തന്റെ പിതാവാണ് എന്ന അവകാശവാദവുമായി 28 കാരനായ രോഹിത് ശേഖര്‍ മുന്നോട്ടുവന്നത്. തിവാരിക്ക് ഉജ്വല എന്ന സ്ത്രീയില്‍ ഉണ്ടായ മകനാണ് രോഹിത് ശേഖര്‍. എന്നാല്‍ തിവാരി ഇത് നിഷേധിച്ചു.

രോഹിത് ശേഖറിന്റെ പിതൃത്വം തിവാരി നിഷേധിച്ചതോടെ സംഭവം വിവാദമായി. പോലീസ് കേസിനൊടുവില്‍ രോഹിതിന്റെ പിതൃത്വം തെളിയിക്കാനായി തിവാരിയെ കോടതി ഡി എന്‍ എ ടെസ്റ്റിന് വിധേയനാക്കി. ഈ ടെസ്റ്റില്‍ രോഹിത് ശേഖര്‍ തിവാരിയുടെ മകനാണ എന്ന് ് വെളിപ്പെട്ടു. രോഹിത് ശേഖറിന് ഇപ്പോള്‍ 34 വയസ്സുണ്ട്.












Click it and Unblock the Notifications