മുന്‍ കേന്ദ്ര മന്ത്രി എന്‍ഡി തിവാരി അന്തരിച്ചു; അന്ത്യം പിറന്നാൾ ദിനത്തിൽ...
ദില്ലി: മുൻ കേന്ദ്രമന്ത്രി നാരായൺ ദത്ത് തിവാരി അന്തരിച്ചു. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് അദ്ദേഹം. തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലാണ് അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്.
ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക നേതാവാണ് തിവാരി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയും 2007-2009 കാലഘട്ടത്തിൽ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായിരുന്നു.

ഗവർണറായിരുന്ന സമയത്ത് ലൈംഗീകാരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. 1986-87 കാലത്തെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. 1925നായിരുന്നു തിവാരിയുടെ ജനനം.












Click it and Unblock the Notifications