കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡി തിവാരിയുടെ മകന്റെ മരണം കൊലപാതകമെന്ന് പോലീസ്... റിപ്പോര്‍ട്ട് തള്ളി തിവാരിയുടെ ഭാര്യ

Google Oneindia Malayalam News

ദില്ലി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ഡിഎ തിവാരിയുടെ മകന്റെ മരണം സാധാരണ മരണമല്ല, കൊലപാതകമാണെന്ന് പോലീസ്. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ദില്ലി പോലീസാണ് കേസ് അന്വേഷിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം അസ്വാഭാവികമാണെന്ന് വ്യക്തമാകുന്നുണ്ട്. ഹൃദയാഘാതം കാരണമാണ് രോഹിത് മരിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

1

അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അധികൃതര്‍ തിവാരിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ദില്ലിയിലാണ് ഉള്ളത്. ഫോറന്‍സിക് ടീം അരോഹിത്തിന്റെ വീട് പരിശോധിച്ചിട്ടുണ്ട്. രോഹിത്തിന്റെ വീട്ടില്‍ എട്ട് സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്നും പോലീസ് പറഞ്ഞു.

അതേസമയം സിസിടിവിയില്‍ അവശനായ നിലയില്‍ രോഹിതിനെ കാണുന്നുണ്ട്. ഈ സമയത്ത് അദ്ദേഹത്തിന്റെ അമ്മ ഉജ്ജ്വല തിവാരി ആശുപത്രിയിലായിരുന്നു. പിറ്റേ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രോഹിതിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടാവുകയായിരുന്നു.

മകന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഉജ്ജ്വല വ്യക്തമാക്കി. ഗൂഢാലോചനയ്ക്കുള്ള സാധ്യതയും ഇല്ല. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷേ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കില്‍ പോലീസ് തെളിയിക്കട്ടെയെന്നും ഉജ്ജ്വല പറഞ്ഞു. തനിക്ക് ഈ വിഷയത്തില്‍ ആരെയും സംശയമില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ ദീര്‍ഘകാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് എന്‍ഡി തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെരാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെ

English summary
nd tiwaris son rohit murdered likely with pillow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X