ബീഹാര്‍ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ മോദി പ്രഭാവം പ്രകടം
പാറ്റ്‌ന: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ബീഹാറിലെ നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎ വലിയ രീതിയില്‍ മുന്നേറ്റം നടത്തുന്നാതായി റിപ്പോര്‍ട്ടുകള്‍.ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നാല് വട്ടം ബീഹാറില്‍ എത്തിയ പ്രധാനമന്ത്രി ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ 16 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്ത്.
നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത സശരം.ഗയ,ഗര്‍ബങ്കാ, മുസഫര്‍പൂര്‍,പാറ്റന, ഈസ്റ്റ് ചമ്പരം, സമസ്‌തിപൂര്‍, വെസ്റ്റ് ചെമ്പരം,സഹര്‍സ എന്നീ മേഖലകളിലെല്ലാം എന്‍ഡി സ്ഥാനാര്‍ഥികള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ദര്‍ബങ്കയില്‍ ആകെയുള്ള 10 സീറ്റുകളില്‍ എട്ടെണ്ണത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്, മുസഫര്‍പൂരിലും പാറ്റ്‌നയിലും സ്ഥിതി വ്യത്യസ്‌തമല്ല. ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായയാല്‍ അത് നരേന്ദ്ര മോദിയുടെ സ്വാധീനത്തിലായിരിക്കുമെന്ന് നേരത്തെ തന്നെ ബിജോപി സൂചിപ്പിച്ചിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിലവിലെ ഭണ ക്ഷിയായ എന്‍ഡിഎ സഖ്യം മുന്നിട്ട് നില്‍ക്കുന്ന കാഴ്‌ച്ചയാണ് ബീഹാറില്‍ കാണുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ 134 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം ലീഡു ചെയ്യുകയാണ് . 72 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകഷിയായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്‍ഡിഎ സഖ്യകഷിയായ ജെഡിയുവിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമാകുന്നുണ്ടെങ്കിലും, ബീഹാര്‍ ജനത ബിജെപിയൊടൊപ്പം നില്‍ക്കുന്ന കാഴ്‌ച്ചയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കാണുന്നത്. 2014ല്‍ തുടങ്ങിയ മോദി പ്രഭാവം ഇപ്പോഴും ജനങ്ങളില്‍ സ്വാധിനം ഉണ്ടാക്കാന്‍ സാധിക്കുന്നു എന്നത് ആദ്യ മണിക്കൂറുകള ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ആര്‍ജെഡി-കോണ്‍ഗ്രസ് മഹാ സഖ്യം 104 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഇരു കക്ഷികളുടേയും ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമാകുന്ന വോട്ടെടുപ്പില്‍ മത്സര ഫലം ഫ്രവചനാതീതമാകുകയാണ്.