• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍ഡിഎയില്‍ ബിജെപി മാത്രമാവുന്നു, അമിത് ഷായുടെ ഇടപെടല്‍ കൂടുന്നു, കൈവിടാനൊരുങ്ങി ഇവര്‍!!

ദില്ലി: എന്‍ഡിഎയിലെ കക്ഷികള്‍ ചുരുങ്ങി വരുന്നതിനിടെ വീണ്ടും പ്രശ്‌നങ്ങള്‍. ബിജെപി മാത്രമായി എന്‍ഡിഎയില്‍ നില്‍ക്കുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. ബീഹാറിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിസന്ധി ശക്തമാണ്. പ്രാദേശിക കക്ഷികളെ വിഴുങ്ങുന്ന ബിജെപിയുടെ രീതി എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിലുപരി സഖ്യത്തെ നിയന്ത്രിക്കുന്ന അമിത് ഷായുടെ രീതി വലിയ പ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ ജനുവരിയില്‍ തന്നെ സഖ്യം വിടുമെന്നാണ് സൂചന.

19ാം പാര്‍ട്ടി

19ാം പാര്‍ട്ടി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കരുത്തുറ്റ പാര്‍ട്ടിയായി വളര്‍ന്നെങ്കിലും എന്‍ഡിഎ കക്ഷികള്‍ കൊഴിഞ്ഞുപോകുന്നത് തുടരുകയാണ്. ഇതുവരെ 19 പാര്‍ട്ടികളാണ് സഖ്യം വിട്ടത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. പ്രമുഖ കക്ഷിയായ ശിവസേന സഖ്യം വിട്ടത് ഇക്കാലയളവിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. തിരിച്ചെത്തിയത് നിതീഷ് കുമാറിന്റെ ജെഡിയു മാത്രം. ബിജെപി പതിയെ സംസ്ഥാനങ്ങളില്‍ കരുത്ത് വര്‍ധിപ്പിച്ച് ഈ പാര്‍ട്ടികളെ ഇല്ലാതാക്കുന്നതാണ് പ്രധാന കാരണം.

രണ്ടിടത്ത് കടുപ്പം

രണ്ടിടത്ത് കടുപ്പം

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയും ബീഹാറില്‍ ജെഡിയുവും ബിജെപിയുമായി നല്ല ബന്ധത്തില്‍ അല്ല. ദേശീയ പാര്‍ട്ടിയെ ജയിക്കാന്‍ ആവശ്യമില്ലെന്ന് അണ്ണാഡിഎംകെ പറയുന്നു. മുതിര്‍ന്ന നേതാവ് കെപി മുനിസ്വാമി ബിജെപി പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ ബിജെപി അതിന് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ആദ്യം വലിയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് പിന്നീട് അവയെ ഇല്ലാതാക്കുന്ന തന്ത്രം ബിജെപി പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച് വിജയിച്ചതാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ അത് പാളിയിരിക്കുകയാണ്.

അമിത് ഷായുടെ പ്ലാന്‍ പാളി

അമിത് ഷായുടെ പ്ലാന്‍ പാളി

തമിഴ്‌നാട്ടില്‍ രജനീകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി പ്ലാന്‍ ചെയ്തിരുന്നത്. സഖ്യത്തിലേക്ക് രജനിയെ കൊണ്ടുവരികയോ അതല്ലെങ്കില്‍ സഖ്യം വിട്ട് രജനിയോടൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുകയോ ആയിരുന്നു ബിജെപിയുടെ പ്ലാന്‍. എന്നാല്‍ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ അമിത് ഷാ മുന്നില്‍ കണ്ട രാഷ്ട്രീയ നേട്ടം ഇനിയുണ്ടാവില്ല. ഇനി അണ്ണാഡിഎംകെ സഖ്യത്തിലേക്ക് തിരികെയെത്താമെന്നുള്ള മോഹങ്ങളും നടക്കില്ല.

പ്രശ്‌നം ഇക്കാര്യത്തില്‍

പ്രശ്‌നം ഇക്കാര്യത്തില്‍

എന്‍ഡിഎയില്‍ അമിത് ഷായുടെ സര്‍വാധിപത്യമാണ് ഉള്ളത്. ജെഡിയു ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പിലാണ്. അരുണാചല്‍ പ്രദേശില്‍ ആറ് എംഎല്‍എമാരെ ബിജെപി കൂറുമാറ്റിയതും ജെഡിയുവില്‍ ചര്‍ച്ചയാണ്. എല്‍ജെപിയെ ഉപയോഗിച്ച് ബിജെപി നടത്തിയ ചതി നിതീഷ് കുമാര്‍ മറന്നിട്ടില്ല. ബീഹാറില്‍ ജൂനിയര്‍ പാര്‍ട്ണറായി ജെഡിയു മാരിയിരിക്കുകയാണ്. ഇത് എല്‍ജെപി കാരണമാണ്. ബംഗാളില്‍ 75 സീറ്റില്‍ ജെഡിയു മത്സരിക്കാനുള്ള തീരുമാനം ഇതിനുള്ള മറുപടിയാണ്. ബിജെപിയുടെ വോട്ട് ഭിന്നിക്കുക എന്ന ലക്ഷ്യമാണ് ഇതിലുള്ളത്.

എന്‍ഡിഎ കാലിയാവുന്നു

എന്‍ഡിഎ കാലിയാവുന്നു

എന്‍ഡിഎയില്‍ ചിരാഗ് പാസ്വാനും തിരിച്ചെത്തില്ലെന്നാണ് സൂചന. മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാവാത്തത് ചിരാഗിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ആര്‍എല്‍പി കര്‍ഷക നിയമത്തിലാണ് സഖ്യം വിട്ടത്. നേരത്തെ ശിരോമണി അകാലിദളും ഇതേ ബില്ലിന്റെ പേരിലാണ് രാജിവെച്ചത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകാലിദള്‍ ഇല്ലാതെ തന്നെ ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരും. പഞ്ചാബില്‍ ഒരു സീറ്റും ബിജെപി നേടില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇതോടെ എന്‍ഡിഎ കാലിയായി എന്ന് വ്യക്തമാകുകയാണ്.

നോര്‍ത്ത് ഈസ്റ്റിലും ഭിന്നത

നോര്‍ത്ത് ഈസ്റ്റിലും ഭിന്നത

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുമായി സഹകരിക്കാന്‍ പാര്‍ട്ടികള്‍ മടിക്കുകയാണ്. നേരത്തെ ബോഡോ പീപ്പിള്‍സ് ഫ്രണ്ട് സഖ്യം വിട്ടിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ബിഡിഎഫുമായി ബിജെപിക്ക് സഖ്യമുണ്ടാവില്ല. ഒക്ടോബറില്‍ ബിമല്‍ ഗുരുങിന്റെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടിരുന്നു. ജാര്‍ഖണ്ഡില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും സഖ്യം വിട്ടിരുന്നു. ബിജെപിയിലേക്ക് നേതാക്കള്‍ പോകുന്നുണ്ടെങ്കിലും എന്‍ഡിഎ ദുര്‍ബലമാകുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വലിയ തടസ്സമാകും.

പാര്‍ലമെന്റിലും പ്രശ്‌നം

പാര്‍ലമെന്റിലും പ്രശ്‌നം

പാര്‍ലമെന്റിലും ബിജെപി സഖ്യമില്ലാത്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ലോക്‌സഭയില്‍ ഏത് ബില്ലും ബിജെപിക്ക് പാസാക്കാം. എന്നാല്‍ രാജ്യസഭയില്‍ ഒരുമിച്ച് നിന്നാല്‍ പ്രതിപക്ഷത്തിന് ബിജെപിയെ മുട്ടുകുത്തിക്കാന്‍ സാധിക്കും. നേരത്തെ ബിജെപിയുമായി സഹകരിച്ചിരുന്ന ടിആര്‍എസ്, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരൊന്നും ഇനി ബിജെപിയുമായി സഹകരിക്കില്ല. തെലങ്കാനയില്‍ ബിജെപി നടത്തിയ മുന്നേറ്റം തന്നെ ഇതിന് കാരണം. കോണ്‍ഗ്രസ് കക്ഷിയിലേക്ക് ഇവരൊക്കെ പോകുമോ എന്നാണ് ഇനി അറിയാനുള്ളത്.

English summary
nda allies deserting bjp, growing influence of amit shah a bigger problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X