കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബർ- നവംബറിൽ ബിഹാർ തിരഞ്ഞെടുപ്പ് നടത്തരുത്: കമ്മീഷന് കത്ത്, ആർജെഡിയും എൽജെപിയും ഒറ്റത്തട്ടിൽ

Google Oneindia Malayalam News

പട്ന: കൊറോണ വൈറസ് വ്യാപനത്തിനിടെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ലോക്ജനശക്തി പാർട്ടി. കൊവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളെ ബോധപൂർവ്വം മരണത്തിലേക്ക് തള്ളിവിടലാകുമെന്നും എൽജെപി പറയുന്നു. കൊറോണ വൈറസ് പ്രതിസന്ധി തടയുന്നതിനും വെള്ളപ്പൊക്കത്തെ നേരിടുന്നതിനും തിരഞ്ഞെടുപ്പ് നടത്താതിരിക്കുകയാണ് അനിവാര്യമാണെന്നാണ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്.

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴി നിർണായകംസ്വർണ്ണക്കടത്തിൽ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴി നിർണായകം

കൊറോണ വൈറസ് വ്യാപനം ഇപ്പോൾ ശക്തമായി തുടരുകയാണ്. ഒക്ടോബർ- നവംബർ മാസത്തോടെ കൊവിഡ് രൂക്ഷമാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് നടത്തുന്നതിനേക്കാൾ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് നടത്താതിരിക്കുകയാണ് വേണ്ടതെന്നും എൽജെപി ചൂണ്ടിക്കാണിക്കുന്നു. ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് എൽജെപിയുടേത്. സമയാസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നീങ്ങുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി യോഗങ്ങളും മറ്റും ജെഡിയു മുൻകയ്യെടുത്ത് നടത്തിവരുന്നുണ്ട്.

 26-ljp-supremo-ra

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷമായ ആർജെഡി ഉന്നയിക്കുന്ന ആവശ്യം. ഇതോടെ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്ന നിലപാടിലാണ് ബിജെപി. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പാർട്ടികളോടും തിരഞ്ഞെടുപ്പ് കമ്മീഷനും അഭിപ്രായം ആരാഞ്ഞിരുന്നു.

ഒരു വലിയ ജനതയുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നത് തികച്ചും അനുചിതമാണെന്ന് എൽജെപി വ്യക്തമാക്കി. രാജ്യത്ത് 35000 പേർ കൊവിഡ് ബാധിച്ച് മരിച്ചതിൽ 280 പേരും ബിഹാറിലാണെന്നും എൽജെപി ഓർമിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യരെ മനപൂർവ്വം മരണത്തിലേക്ക് തള്ളിവിടാതെ തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണ് ഉചിതമായ മാർഗ്ഗമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. ബിഹാറിന്റെ വലിയൊരു ഭാഗവും വെള്ളപ്പൊക്കം സാരമായി ബാധിക്കുന്നവയാണ്.

English summary
NDA Ally LJP Asks EC to Not Hold Bihar Elections in Oct-Nov due to Coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X