കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷി; പൗരത്വ നിയമം പിന്‍വലിക്കണം, കാര്‍ഷിക നിയമം പിന്‍വലിച്ചില്ലേ...

Google Oneindia Malayalam News

ന്യുഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ വെട്ടിലാക്കി എന്‍ഡിഎ സഖ്യകക്ഷി പുതിയ ആവശ്യവുമായി രംഗത്ത്. പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കണമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആവശ്യപ്പെട്ടു. എന്‍ഡിഎ യോഗത്തിലാണ് എന്‍പിപി നേതാവ് അഗധ സാങ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യം അവര്‍ മാധ്യമങ്ങളോടും വിശദീകരിച്ചു. സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സിഎഎയും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സാങ്മ പറഞ്ഞു.

ആഫ്രിക്കയെ കാര്‍ന്നുതിന്ന് ചൈന!! ഉഗാണ്ടയുടെ ഏക വിമാനത്താവളം കൈവിട്ടു പോകുംആഫ്രിക്കയെ കാര്‍ന്നുതിന്ന് ചൈന!! ഉഗാണ്ടയുടെ ഏക വിമാനത്താവളം കൈവിട്ടു പോകും

സിഎഎ നിയമം പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയിട്ടില്ല. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ സര്‍ക്കാര്‍ വൈകിച്ചത്. പിന്നീട് കൊവിഡ് വ്യാപനമുണ്ടാകുകയും ആരോഗ്യ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയും വന്നു. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ സിഎഎ നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ ആശങ്ക നിറച്ചിരിക്കുകയാണ്. ഇതിനിടെയാണ് എന്‍ഡിഎയിലെ സഖ്യകക്ഷി തന്നെ സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

a

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിഎഎ വൈകാരിക വിഷയമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം അനുവദിക്കില്ലെന്നാണ് ഈ സംസ്ഥാനങ്ങളിലെ വികാരം. ബംഗ്ലാദേശില്‍ നിന്നെത്തുന്ന മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് സിഎഎ. തദ്ദേശീയ വാദം ശക്തമായി നിലനില്‍ക്കുന്ന അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സിഎഎക്കെതിരെ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഇനിയും സമരം തുടങ്ങുമെന്നാണ് അസമിലെ ചില സംഘടനകളുടെ മുന്നറിയിപ്പ്.

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ന് നിമയങ്ങള്‍ റദ്ദാക്കുന്ന പുതിയ ബില്ല് ലോക്‌സഭയില്‍ പാസാക്കുകയും ചെയ്തു. ചര്‍ച്ച ചെയ്യാതെ ബില്ല് പാസാക്കിയതിനെതിരെ പ്രതിപക്ഷം ബഹളം വച്ചു. കാര്‍ഷിക നിയമം റദ്ദാക്കിയ സാഹചര്യത്തില്‍ സിഎഎയും പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തുന്ന ഹിന്ദു, ക്രിസ്ത്യന്‍. സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നതാണ് സിഎഎ. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. മാത്രമല്ല, ശ്രീലങ്കയില്‍ നിന്നുള്ള ഒട്ടേറെ അഭയാര്‍ഥികള്‍ തമിഴ്‌നാട്ടിലുണ്ട്. അവരുടെ കാര്യം പരിഗണിക്കാത്തതും ചര്‍ച്ചയായി. രാജ്യവ്യാപകമായ പ്രതിഷേധമാണ് സിഎഎക്കെതിരെ നടന്നത്. ഉത്തര്‍ പ്രദേശില്‍ സമരം പോലീസ് അടിച്ചൊതുക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കേരളത്തില്‍ സിഎഎ സമരം സമാധാനപരമായിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നു. പിന്‍വലിക്കുമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല.

Recommended Video

cmsvideo
ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.

English summary
NDA ally NPP calls for repealing Citizenship Amendment Act After farm law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X