കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണം തിളങ്ങുന്നു; വളര്‍ച്ച അതിവേഗം, മന്‍മോഹന്‍ സര്‍ക്കാരിനെക്കാള്‍ എത്രയോ മുന്നില്‍!!

ആണവ റിയാക്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ 10 റിയാക്ടറുകളാണ് സ്ഥാപിക്കുക.

  • By Ashif
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ബഹുദൂരം മുന്നോട്ട് കുതിച്ചതായി ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹൈവേ റോഡുകളുടെ വ്യാപനം 122 ശതമാനമാണ്. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ വേഗത്തില്‍ ഹൈവേ നിര്‍മാണം പുരോഗമിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതിദിനം 17 കിലോമീറ്റര്‍ റോഡ്

2011-14 വര്‍ഷങ്ങളില്‍ ഹൈവേ നിര്‍മാണം പ്രതിദിനം 13 കിലോമീറ്ററായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് 17 കിലോമീറ്ററായി വര്‍ധിച്ചു.

11000 കിലോമീറ്റലധികം റോഡ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 11000 കിലോമീറ്റലധികം റോഡാണ് ശരാശരി നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാനത്തെ മൂന്ന് വര്‍ഷം 5000 കിലോമീറ്ററായിരുന്നു നിര്‍മാണം. പ്രതിദനം നിര്‍മിക്കുന്ന റോഡിന്റെ ദൂരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

30 കിലോമീറ്ററാക്കും

ഇപ്പോള്‍ 17 കിലോമീറ്റര്‍ റോഡാണ് ഓരോ ദിവസവും നിര്‍മിക്കുന്നത്. ഇത് 2019 ആകുമ്പോഴേക്കും 30 കിലോമീറ്ററാക്കാനാണ് ആലോചന. 2019ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി ഇക്കാര്യം ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാരിന്റെ നീക്കം.

ഗഡ്കരി പറയുന്നത് ഇങ്ങനെ

എന്നാല്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്, പ്രതിദിനം നിര്‍മിക്കുന്ന റോഡിന്റെ ദൂരം 41 കിലോമീറ്ററാക്കുമെന്നാണ്. ആയിരങ്ങള്‍ക്ക് ജോലി നല്‍കുന്ന പ്രവൃത്തി കൂടിയാണ് ഹൈവേ വികസനം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഏറെ നിര്‍ണായകമാണ് റോഡ് വികസനം.

30 ശതമാനം ഹൈവേ വിപുലീകരണ പദ്ധതി

നടപ്പു സാമ്പത്തിക വര്‍ഷം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 30 ശതമാനം ഹൈവേ വിപുലീകരണ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 17 ശതമാനമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം ശരിയായാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും.

തുറമുഖ ശേഷി വര്‍ധിപ്പിച്ചു

സമാനമായ രീതിയില്‍ കപ്പല്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും പുരോഗതിയാണ്. രാജ്യത്തെ പ്രധാന 12 തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 2013ല്‍ 74.5 കോടി ടണ്‍ ആയിരുന്ന ശേഷം 2016ല്‍ 106.5 കോടി ടണ്‍ ആയി വര്‍ധിച്ചു.

ചരക്ക് ഗതാഗതം കൂടി

തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് ഗതാഗതവും കാര്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. തുറമുഖങ്ങളെ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടിയിട്ടുണ്ടെന്ന് കപ്പല്‍ മന്ത്രാലയം അവകാശപ്പെടുന്നു.

10 ആണവ റിയാക്ടറുകള്‍ കൂടി

അതേസമയം, ആണവ റിയാക്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ 10 റിയാക്ടറുകളാണ് സ്ഥാപിക്കുക. ഓരോ റിയാക്ടറുകള്‍ക്കും 700 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും. 7000 മെഗാവാട്ട് വൈദ്യുതിയാണ് ഇവ മൊത്തം ഉല്‍പ്പാദിപ്പിക്കുകയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

മൂന്ന് വര്‍ഷം തികയുന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. മെയ് 26ന് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളും നടത്തുന്നുണ്ട്. മോദി പ്രഭാവത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുന്നത്.

ജനപ്രീതിയില്‍ കുറവില്ല

അധികാരത്തിലേറുമ്പോള്‍ മോദിക്കുണ്ടായിരുന്ന ജനപ്രീതിയില്‍ ഇപ്പോഴും കുറവില്ലെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയും സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിള്‍സും നടത്തിയ സര്‍വെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മോദിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണ്.

അതൃപ്തിയും പ്രകടമാക്കി

എങ്കിലും ചില കാര്യങ്ങളിലുള്ള അതൃപ്തി സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കല്‍, ക്രമസമാധാനം എന്നിവയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിള്‍സില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇക്കണോമിക് ടൈംസ് സര്‍വെയില്‍ 55 ശതമാനം പേരും വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് വ്യക്തമാക്കി.

നോട്ട് നിരോധനവും ജിഎസ്ടിയും അടിപൊളി

നോട്ട് നിരോധനവും ജിഎസ്ടി ബില്ലും മോദി സര്‍ക്കാരിന്റെ പൊന്‍തൂവലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജിഎസ്ടിക്ക് ബിസിനസിലും നിത്യ ജീവിതത്തിലും മെച്ചപ്പെട്ട സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇക്കണോമിക് സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം പേരും പറയുന്നത്. നോട്ട് നിരോധനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ പാതയിലാണെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

English summary
The government's work order for highway expansion has shot up by 122% during the first three years of Modi government and the pace of construction has gone up by 25%, according to data released by the road transport and highways ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X