കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

516 വോട്ടിന്റെ വിജയം, ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു!

വിജയിച്ചത് പ്രതീക്ഷിച്ചതിനും കൂടുതല്‍ വോട്ടുകള്‍ നേടിഎഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണും നായിഡുവിന്

  • By Akhila
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 516 വോട്ടുകളോടെയാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധി 244 വോട്ടുകളാണ് നേടിയത്.

Naidu

തിരഞ്ഞെടുപ്പില്‍ 785 എംപിമാരില്‍ 771 പേരാണ് വോട്ട് ചെയ്തത്. 11 പേര്‍ വോട്ടുകള്‍ അസാധുവാക്കി. വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ 14 പേര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാന്‍ വേണ്ടത് 381 വോട്ടുകളായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലധികം വോട്ടുകള്‍ വെങ്കയ്യ നായിഡുവിന് ലഭിച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്.

ലോകസഭാ, രാജ്യസഭാ അംഗങ്ങളുടെ ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇരുസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ബിജെപിയും സഖ്യകക്ഷികളും കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളായ എഐഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം സ്വദേശിയാണ് വെങ്കയ്യ നായിഡു. കര്‍ഷകരായ രങ്കയ്യ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് വെങ്കയ്യാ നായിഡു. ആന്ധ്രപ്രദേശില്‍ നിന്നുള്ള ആദ്യ ബിജപി എംഎല്‍എയായ വെങ്കയ്യ നായിഡു ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി നേതാവ് എന്നാണ് അറിയപ്പെടുന്നത്.

English summary
The ruling NDA candidate and former Union minister M Venkaiah Naidu was on Saturday elected as the next Vice-President of India,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X