കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലും ചരിത്രം കുറിക്കാന്‍ ബിജെപി, ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ടത് 18 അംഗങ്ങള്‍ മാത്രം

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ തവണ ലോക്സഭയില്‍ ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷവും എന്‍ഡിഎയ്ക്കും മുന്നൂറിലേറെ അംഗങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിരുന്നു മേല്‍ക്കൈ. അതിനാല്‍ തന്നെ സുപ്രധാനമായ പല ബില്ലുകളും പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ലോക്സഭയിലെന്ന പോലെ രാജ്യസഭയിലും ഭൂരിപക്ഷമുറപ്പിക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്.

<strong> പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള ആന്തൂര്‍ നഗസഭാധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും</strong> പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള ആന്തൂര്‍ നഗസഭാധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാല് ടിഡിപി എംപിമാര്‍ ബിജെപിയില്‍ എത്തിയതോടെ രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ഇനി എന്‍ഡിഎയ്ക്ക് വേണ്ടത് 18 അംഗങ്ങളുടെ പിന്തുണ മാത്രമാണ്. നാല് ടിഡിപി അംഗങ്ങള്‍ ഉള്‍പ്പടെ 245 അംഗ സഭയില്‍ 106 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ എന്‍ഡിഎയ്ക്ക് ഉള്ളത്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അടങ്ങുന്ന യുപിഎയ്ക്ക് 66 അംഗങ്ങളും ഇതര പാര്‍ട്ടികള്‍ക്ക് ഒന്നടങ്കം അത്രയും തന്നെ എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്.

bjp

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. നവംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴിവ് വരുന്ന 10 സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, പഞ്ചാപ് എന്നിവിടങ്ങളില്‍ നിന്നും അംഗങ്ങളെ സഭയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

<strong> പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്</strong> പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്

രണ്ടാംമോദി സര്‍ക്കാറിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ പൗരത്വ ബില്‍, മുത്തലാഖ് ബില്‍ എന്നിവ ഉള്‍പ്പടേയുള്ള ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കും.

English summary
nda closer to majority in rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X