ആന്ധ്ര പ്രദേശിൽ ജഗൻ മോഹനെ വിറപ്പിച്ച് എൻഡിഎ, 13 കോർപറേഷനുകളിലും മുന്നേറ്റം
ആന്ധ്ര പ്രദേശ് അര്‍ബന്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. 13 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും 79 മുന്‍സിപ്പാലിറ്റി, നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുമായി 92 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 1ന് നടന്ന തിരഞ്ഞെടുപ്പില്‍ 62.16 ആണ് പോളിംഗ് ശതമാനം.
3186 വാര്‍ഡുകളിലായി 138 സെന്ററുകളിലാണ് വോട്ടെണ്ണല്‍. 13 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും എന്‍ഡിഎയ്ക്ക് ആണ് മുന്നേറ്റം. ആന്ധ്ര പ്രദേശില്‍ ബിജെപിക്കൊപ്പം തെലുങ്ക് ദേശം പാര്‍ട്ടി, ജന സേന പാര്‍ട്ടി എന്നിവരും ചേരുന്നതാണ് ഭരണകക്ഷിയായ എന്‍ഡിഎ. 2021ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായിരുന്നു 13 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും വിജയം.
പത്തിടത്ത് ടിഡിപി, രണ്ടിടത്ത് ജന സേന പാര്‍ട്ടി, ഒരിടത്ത് ബിജെപി എന്നിങ്ങനെയാണ് ലീഡ് നില. 70 മുന്‍സിപ്പല്‍, നഗര പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സീറ്റുകളിലേക്ക് ടിപിഡി 43 ലും ജനസേന 17ലും ബിജെപി നാലിലുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുളളത്. ജഗന് റെഡ്ഡിയുടെ വൈഎസ്ഐര്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയുടെ ശക്തികേന്ദ്രമായ പുലിവേണ്ടുല മുന്‍സിപ്പാലിറ്റി ടിഡിപി പിടിച്ചെടുത്തത് വൈഎസ്ആര്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വൈഎസ് ജഗന് മോഹന്‍ റെഡ്ഡി രംഗത്ത് വന്നു.
നോമിനേഷന് മുതല്‍ വോട്ടെടുപ്പും വോട്ടെണ്ണലും അടക്കം എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും അട്ടിമറിക്കപ്പെട്ടുമെന്നും പോളിംഗ് ശതമാനത്തിലും തിരിമറി നടന്നുവെന്നും ജഗന് ആരോപിച്ചു. ടീം ചന്ദ്രബാബു നായിഡുവും പോലീസും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് പ്രതിപക്ഷത്തിന് മത്സരിക്കാനുളള അവസരം പോലും നിഷേധിച്ച് എങ്ങനെ ഗംഭീരമായി തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് കാണിച്ചു തന്നുവെന്നും, അഭിനന്ദനങ്ങളെന്നും ജഗന് എക്സില്‍ കുറിച്ചു.


Click it and Unblock the Notifications
