കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യരംഗത്തെ ഇന്ത്യയുടെ അഭിമാന പദ്ധതികൾ; മോദി കെയർ മുതൽ ഇന്ദ്രധനുഷ് വരെ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ആരോഗ്യ രംഗത്ത് നിർണായകമായ മാറ്റങ്ങളാണ് മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തിനുണ്ടായിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമായി ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പോലെയുള്ള പദ്ധതികൾ അവതരിപ്പിച്ചത് ആരോഗ്യമേഖലയിൽ‌ വൻ കുതിച്ചുചാട്ടമാണുണ്ടാക്കിയിരിക്കുന്നത്.

രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലൂടെ 50 കോടിയോളം ജനങ്ങളാണ് മോദി കെയറിന്റെ പരിധിയിൽ വരുന്നത്. പട്ടികവർഗ വിഭാഗങ്ങളും സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥ നേരിടുന്ന കുടുംബങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നത്.

modi

എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുക എന്ന ലക്ഷത്തോടെ 2014 ഡിസംബറിലാണ് മിഷൻ ഇന്ദ്രധനുഷ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ 528 ജില്ലകളിലായി 3.15 കോടി കുട്ടികൾക്കും 80 ലക്ഷം ഗർഭിണികൾക്കുമാണ് പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ നൽകിയത്.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മോദി കെയറിന്റെ സവിശേഷതകൾ

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായമോ ബാധകമല്ല
പദ്ധതിയുടെ ഭാഗമാകുന്ന കുടുംബങ്ങൾക്ക് ചികിത്സ സൗജന്യം
സർക്കാർ ആശുപത്രിയിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യം
ഏറ്റവും പുതിയ സോഷ്യോ- ഇക്കണോമിക് കാസ്റ്റ് സെൻസസ് (SECC) ഡേറ്റ അനുസരിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

English summary
From 'Modicare' to Indradhanush, NDA govt committed to ensuring affordable healthcare for all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X