കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പാക്കും; കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിന് ശേഷം രാജ്യത്ത് ജനസംഖ്യ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ‌്ജന്‍ ജ്യോതി . നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ച നടത്തിയെന്നും ജ്യോതി അവകാശപ്പെട്ടു. വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. ജനസംഖ്യ നിയമം കൊണ്ടുവരേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സ്വാധി ജ്യോതി പറഞ്ഞു.

modisadwi

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് എളുപ്പമായേക്കില്ലെന്ന് കരുതിയ സമയം ഉണ്ടായിരുന്നു. പദവി റദ്ദാക്കിയില്‍ ജമ്മുവില്‍ രക്തച്ചൊരിച്ചല്‍ ഉണ്ടാകുമെന്നായിരുന്നു എല്ലാവരും ഭയപ്പെട്ടിരുന്നത്. കാശ്മീരില്‍ ആരും ദേശീയ പതാക പിടിക്കില്ലെന്നും ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയും, ജ്യോതി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയപ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയ

ആര്‍ട്ടിക്കില്‍ 370 റദ്ദ് ചെയ്യാന്‍ സാധിച്ച പ്രധാനമന്ത്രിക്ക് രാജ്യത്ത് ഏത് പ്രധാനപ്പെട്ട നിയമവും കൊണ്ടുവരാന്‍ കഴിയും, ജ്യോതി പറഞ്ഞു. രാജ്യത്ത് ഉടന്‍ ജനസംഖ്യ നിയന്ത്രണം നടപ്പാക്കണമെന്ന് നേരത്തേ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എല്ലാ ദമ്പതികള്‍ക്കും രണ്ട് കുട്ടികളാക്കി നിജയപ്പെടുത്തിയാല്‍ രാജ്യത്തിന്‍റെ വികസനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകംപ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകം

 മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു!! 'അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്' മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു!! 'അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്'

English summary
NDA govt may bring Population Control Law says Union Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X