വരുമോ നല്ലദിവസങ്ങള്‍; മോദി സര്‍ക്കാര്‍ ബജറ്റ് 10ന്
ദില്ലി: തിരഞ്ഞെടുപ്പിന് മുമ്പ് നല്ല ദിവസങ്ങള്‍ വരുന്നൂ എന്നായിരുന്നൂ പ്രചാരണം.. തിരഞ്ഞെടുപ്പ് കഴിഞ്ഞതും നല്ല ദിവസങ്ങള്‍ വന്നു എന്നായി പ്രചാരണം. റെയില്‍വേ ചാര്‍ജ് കൂട്ടി ബാക്ക് ഫുട്ടിലായ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യ ബജറ്റ് ജൂലൈ 15 ന് അവതരിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോളും ആളുകളുടെ മനസില്‍ ഒരു ചോദ്യം മാത്രമേയുള്ളൂ - വരുമോ ആ നല്ല ദിവസങ്ങള്‍?
നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ജൂലൈ ഏഴ് മുതല്‍ ആഗസ്ത് 14 വരെ നടക്കും. മാറ്റത്തിന്റെ മുദ്രാവാക്യങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന് വിലയിടാനുള്ള ആദ്യത്തെ അവസരമാണ് ഈ ബജറ്റ് സമ്മേളനം. ജൂലൈ പത്തിനാണ് പൊതുബജറ്റ്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആദ്യ ബജറ്റ് അവതരണം കൂടിയാണ് ഇത്.

ജൂലൈ ഏഴിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ എട്ടാം തീയതിയാണ് റെയില്‍വേ ബഡ്ജറ്റ്. ബജറ്റ് അവതരണത്തില്‍ മറ്റൊരു കന്നിക്കാരനായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്. യാത്രാക്കൂലിയും ചരക്ക് കൂലിയും കൂട്ടി ഇതിനോടകം തന്നെ പ്രതിരോധത്തിലാണ് റെയില്‍ വകുപ്പ്.
ഒരു മാസത്തിലേറെ നീളുന്ന പ്രഥമ സമ്മേളനത്തില്‍ 28 ദിവസത്തോളം സിറ്റിംഗുകളാണ് ഉണ്ടാകുക. ബഡ്ജറ്റ് സമ്മേളനത്തിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും ഉണ്ടാകുമെന്ന് പാര്‍ലിമെന്ററി വെങ്കയ്യ നായിഡു നേരത്തെ അറിയിച്ചിരുന്നു. ബഡ്ജറ്റ് സമ്മേളനത്തിന് മുമ്പായി പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തീരുമാനം എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications