കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ വിള്ളല്‍... ബിജെപിയെ വിശ്വാസമില്ല, സീറ്റ് കൂടിയാല്‍ ബിജെപി കൈവിടും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ കടുത്ത വിള്ളല്‍. പ്രശ്‌നങ്ങള്‍ മറന്ന് ബിജെപിയുമായി ഒന്നിച്ചെങ്കിലും ശിവസേനയ്ക്ക് ഇപ്പോഴും പൂര്‍ണമായി ബിജെപിയുമായി ഒത്തുപോകാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ ബിജെപിയെ വിശ്വാസത്തിലെടുക്കരുത് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുമുണ്ട്. ശരിക്കും പറഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഇതോടെ കുടുങ്ങിയിരിക്കുന്നത്.

അതേസമയം ശിവസേന ബിജെപി മഹാരാഷ്ട്രയില്‍ വലിയ നേട്ടം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉന്നത തല സമിതിയിലും ബിജെപി ശിവസേനയെ വഞ്ചിച്ചുവെന്നാണ് എന്നാണ് അഭിപ്രായമുയര്‍ന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കുകയാണ്. ഇത്തവണ ശിവസേന വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിട്ടില്ലെങ്കില്‍ വന്‍ തകര്‍ച്ച ഉറപ്പാണ്.

ശിവസേനയ്ക്ക് ആശങ്ക

ശിവസേനയ്ക്ക് ആശങ്ക

ബിജെപിയെ കരുതലോടെ നേരിടണമെന്നാണ് ശിവസേന കരുതുന്നത്. ബിജെപിയുടെ ഓരോ പ്രചാരണം കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ശിവസേന. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കൈവിട്ടാലും, പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന പറയുന്നു. അതേസമയം 2014ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. സീറ്റിന്റെ കാര്യത്തിലുള്ള തര്‍ക്കമായിരുന്നു പ്രധാന കാരണം.

ഇത്തവണ തിരിച്ചടിക്കും

ഇത്തവണ തിരിച്ചടിക്കും

ബിജെപിയെ ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മഹാരാഷ്ട്രയില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യമായി ഈ നിര്‍ദേശങ്ങള്‍ നേതാക്കളിലേക്ക് എത്തിയിട്ടുണ്ട്. ബിജെപിയെ 20 സീറ്റില്‍ കൂടുതല്‍ വിജയിക്കാന്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. ഇതോടെ എന്‍ഡിഎയിലെ വിള്ളല്‍ ശക്തമായിരിക്കുകയാണ്. മറാത്ത് വാഡയില്‍ ഇത്തവണ ശിവസേന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടുമറിക്കും.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ശിവസേനയുമായി സഖ്യം വേണ്ടെന്ന് വെക്കുമെന്ന് മഹാരാഷ്ട്രയില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് വലിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കുണ്ടായത്. നിര്‍ണായക സീറ്റുകള്‍ പലതും നഷ്ടപ്പെട്ടു. 2014ല്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനും പ്രചാരണം നടത്താനുമായി വെറും 2 ആഴ്ച്ചയാണ് ശിവസേനയ്ക്ക് ലഭിച്ചത്. ഇത് മൊത്തം സീറ്റ് കുറയുന്നതിനും കാരണമായി.

ബിജെപിയെ സംശയം

ബിജെപിയെ സംശയം

അമിത് ഷാ, നരേന്ദ്ര മോദി സഖ്യത്തെ സംശയത്തോടെയാണ് ശിവസേന ഇപ്പോഴും കാണുന്നത്. കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ ബിജെപി വീണ്ടും നിലപാട് മാറ്റുമെന്ന് പ്രാദേശിക നേതാക്കളും പറയുന്നു. ഇത്തവണ മഹാരാഷ്ട്രയില്‍ ഒരു പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിക്കാതിരിക്കുന്നത് കൊണ്ടാണ് ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശിവസേന തീരുമാനിച്ചത്. ഉദ്ധവ് താക്കറെയെ ആണ് ഇതിന് മുന്‍കൈയ്യെടുത്തത്.

ഭൂരിപക്ഷം കിട്ടില്ല

ഭൂരിപക്ഷം കിട്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ ജയം നേടിയതാണ് പ്രശ്‌നങ്ങള്‍ കാരണമായതെന്ന് ശിവസേന സമ്മതിക്കുന്നു. എന്നാല്‍ ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ശിവസേന പറയുന്നു. അതുകൊണ്ട് സഖ്യകക്ഷികള്‍ നിര്‍ണായകമാകും. അവരുണ്ടെങ്കില്‍ മാത്രമേ 272 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കൂവെന്ന് ശിവസേന വ്യക്തമാകുന്നു. അതുകൊണ്ട് മഹാരാഷ്ട്രയില്‍ ശിവസേനയെ ഒഴിവാക്കില്ലെന്നാണ് പ്രതീക്ഷ. എന്തായാലും എന്‍ഡിഎയിലെ വിള്ളല്‍ വലിയ തിരിച്ചടിയാവുക ബിജെപിക്കാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!

English summary
nda have crack in maharashtra shivsena have trust problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X