കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനും കുമ്മനത്തിനും 40000 ഭൂരിപക്ഷം; തൃശൂരും ജയിക്കും, മൂന്നിടത്ത് രണ്ടാംസ്ഥാനമെന്നും എന്‍ഡിഎ

Google Oneindia Malayalam News

തിരുവുനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം കാഴ്വയ്ക്കുമെന്ന പൊതുവിലയിരുത്തലുമായി എന്‍ഡിഎ നേതൃയോഗം. കേരളത്തില്‍ മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്നും കഴിഞ ദിവസം ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം വിലയിരുത്തി.

<strong>കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍</strong>കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍

എല്ലാം മണ്ഡലങ്ങളിലും എന്‍ഡിഎ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുന്നണി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പെടെ ഒന്നിലധികം സീറ്റുകുളില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും യോഗം വിലയിരുത്തി. ഭൂരിപക്ഷം ഉള്‍പ്പടേയുള്ള യോഗത്തിന്‍റെ വിലയിരുത്തലുകള്‍ ഇങ്ങനെ..

മൂന്ന് മണ്ഡലങ്ങളില്‍

മൂന്ന് മണ്ഡലങ്ങളില്‍

കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ജയം ഉറപ്പെന്നും മൂന്നിടത്ത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ വിലയിരുത്തുന്നത്.

വിജയം ഉറപ്പിക്കുന്നത്

വിജയം ഉറപ്പിക്കുന്നത്

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് എന്‍ഡിഎ വിജയം ഉറപ്പിക്കുന്നത്. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തുമെന്നും ഇതില്‍ കോട്ടയത്ത് പിസി തോമസ് ജയിക്കാനുള്ള സാധ്യത തള്ളാനിവില്ലെന്നുമാണ് യോഗത്തിന്‍റെ കണക്ക് കൂട്ടല്‍.

 പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ബൂത്ത് കമ്മറ്റികളില്‍ നിന്നുള്ള കണക്കുകള്‍ മണ്ഡലം കമ്മറ്റികള്‍ മുഖേന ശേഖരിച്ച് നടത്തിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഡിഎ വിജയ സാധ്യത വിലയിരുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വലിയ വിജയമാണ് എന്‍ഡിഎ നേതൃത്വം പ്രതീക്ഷിക്കുന്നത്.

നാല്‍പ്പതിനായിരത്തിലേറെ

നാല്‍പ്പതിനായിരത്തിലേറെ

കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാവുമെന്നാണ് കണക്ക്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം നാല്‍പ്പതിനായിരം കടക്കില്ലെങ്കിലും മുപ്പതിനായിരത്തില്‍ താഴില്ല. മൂന്ന് മണ്ഡ‍ലങ്ങളിലും ഹിന്ദു വോട്ടുകളുടെ വലിയ ഏകീകരണം ഉണ്ടായിട്ടുണ്ട്.

കുമ്മനത്തിന്‍റെ വിജയം

കുമ്മനത്തിന്‍റെ വിജയം

തിരുവനന്തപുരത്ത് ബിജെപി വിജയിച്ചേക്കുമെന്ന സാധ്യത ശക്തമായപ്പോള്‍ വലിയ തോതില്‍ ക്രോസ് വോട്ടിങ് നടന്നതായി സംശയിക്കുന്നുണ്ട്. എന്നാല്‍ കുമ്മനത്തിന്‍റെ വിജയം ഉറപ്പാണ്. പത്തനംതിട്ടയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചിതറിപ്പോയത് ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടായതുമാണ് സീറ്റ് ഉറപ്പിക്കുന്നത്.

കോട്ടയത്ത്

കോട്ടയത്ത്

കോട്ടയത്ത് രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായമെങ്കില്‍ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലാണ് സ്ഥാനാര്‍ത്ഥി പിസി തോമസിന് ഉള്ളത്. എന്‍ഡിഎയുടെ ഭാഗമായ പിസി ജോര്‍ജ്ജും കോട്ടയത്ത് വിജയിക്കുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

പാലക്കാടും, ആറ്റിങ്ങലിലും

പാലക്കാടും, ആറ്റിങ്ങലിലും

പാലക്കാടും, ആറ്റിങ്ങലിലും രണ്ടാംസ്ഥാനവും മുന്നണി ഉറപ്പിക്കുന്നു. ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഇവിടെ സിപിഎമ്മില്‍ നിന്നു വന്‍തോതില്‍ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്. ശോഭയുടെ മുന്നേറ്റം സിപിഎമ്മിനാണ് ക്ഷീണം ഉണ്ടാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.

പാലക്കാട്

പാലക്കാട്

യുഡിഎഫിന് പ്രതീക്ഷ നഷ്ടപ്പെട്ട പാലക്കാട് എന്‍ഡിഎയുടെ വോട്ടു വിഹിതത്തില്‍ വലിയ വര്‍ധനവുണ്ടാവും. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വിജയപ്രതീക്ഷ പങ്കുവെക്കുന്നുണ്ടെങ്കിലും പ്രകടനം രണ്ടാം സ്ഥാനത്ത് ഒതുങ്ങുമെന്നാണ് നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍.

വോട്ടുവിഹിതം ഇരട്ടിയാവും

വോട്ടുവിഹിതം ഇരട്ടിയാവും

2014 നെ അപേക്ഷിച്ച് സംസ്ഥാനത്താകെ എന്‍ഡിഎയുടെ വോട്ടുവിഹിതം ഇരട്ടിയാവും. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും വോട്ടുകള്‍ വര്‍ധിക്കും. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണ വിഷയങ്ങള്‍ ഗുണം ചെയ്തുവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തയ്യാറെടുപ്പുകള്‍ തുടങ്ങും

തയ്യാറെടുപ്പുകള്‍ തുടങ്ങും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരിക്കും നടക്കുകയെന്നും എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു. പാലായിലെ സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരത്തോടെ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനും യോഗത്തില്‍ ധാരണയായി.

English summary
nda hope in Thrissur, pathanamthitta and thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X