കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംവിലാസ് പാസ്വാന്‍ ബിജെപിയുമായി ഇടയുന്നു... സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി!!

Google Oneindia Malayalam News

പട്‌ന: 2019ന് മുമ്പേ എന്‍ഡിഎയില്‍ വലിയ വിള്ളലുണ്ടാവുന്നു. ടിഡിപിക്ക് പിന്നാലെ രാംവിലാസ് പാസ്വാനും എന്‍ഡിഎ വിടുമെന്നാണ് സൂചന. ബീഹാറിലെ സീറ്റ് വിഭജനം സംബന്ധിച്ച അതൃപ്തിയാണ് പ്രധാന പ്രശ്‌നം. നിതീഷ് കുമാറിന് അനാവശ്യമായി പ്രാമുഖ്യം നല്‍കുന്നുവെന്നാണ് പരാതി. എന്നാല്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ തന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പാസ്വാന്‍ പറയുന്നത്.

അതേസമയം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഉപേന്ദ്ര കുശ്വാഹയും പാസ്വാനും കൂടിക്കാഴ്ച്ച നടത്തിയതായി സൂചനയുണ്ട്. ഒരുതരത്തിലും പിന്നോട്ടില്ലെന്നാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്. എന്നാല്‍ ബീഹാറില്‍ നഷ്ടം സഹിച്ചാണ് സഖ്യം തുടരുന്നതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പറയുന്നത്. ഇതില്‍ ബിജെപി സംസ്ഥാന ഘടകത്തിന് തന്നെ എതിര്‍പ്പുണ്ട്. ഇത്രയും നഷ്ടം തങ്ങള്‍ സഹിച്ചെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്കും അതാകാന്‍ പാടില്ലെന്നാണ് അമിത് ഷാ ചോദിക്കുന്നത്. നിതീഷിന് ഇപ്പോള്‍ പഴയ ശക്തിയില്ലെന്നാണ് ബിജെപി പറയുന്നത്.

എല്‍ജെപി കടുപ്പിക്കുന്നു

എല്‍ജെപി കടുപ്പിക്കുന്നു

രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായി ലോക്ജനശക്തി പാര്‍ട്ടി അപ്രതീക്ഷിതമായിട്ടാണ് എന്‍ഡിഎയില്‍ കലഹമുണ്ടാക്കിയിരിക്കുന്നത്. ബിജെപിക്കും ജെഡിയുവിനും 17 സീറ്റ് വീതം എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ബാക്കിയുള്ള സീറ്റുകള്‍ എന്‍ഡിഎയിലെ മറ്റ് പാര്‍ട്ടികള്‍ക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ പാസ്വാന്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ എല്‍ജെപിയെ അവഗണിച്ചെന്നാണ് വികാരം.

2014ലെ അതേ സീറ്റ് വേണം

2014ലെ അതേ സീറ്റ് വേണം

2014ല്‍ എത്ര സീറ്റില്‍ മത്സരിച്ചോ അത്രയും തന്നെ സീറ്റുകള്‍ വേണമെന്നാണ് എല്‍ജെപിയുടെ ആവശ്യം. ഇതിനെ പിന്തുണച്ച് ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും എത്തിയിട്ടുണ്ട്. അവരും മുമ്പ് ലഭിച്ച സീറ്റുകള്‍ തന്നെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്വാന്റെ ആര്‍എല്‍എസ്പിക്ക് ഏഴു സീറ്റുകളാണ് 2014ല്‍ ലഭിച്ചത്. ഇതില്‍ ആറു സീറ്റിലും അവര്‍ വിജയിച്ചിരുന്നു. കുശ്വാഹയുടെ പാര്‍ട്ടി മൂന്ന് സീറ്റില്‍ മത്സരിച്ച് മൂന്നിലും ജയിച്ചിരുന്നു.

ത്യാഗം സഹിക്കാന്‍ തയ്യാറല്ല

ത്യാഗം സഹിക്കാന്‍ തയ്യാറല്ല

ബിജെപിയുടെ നേട്ടത്തിനായിട്ടാണ് നിതീഷിനെ ഒപ്പം കൂട്ടിയതെന്നാണ് പാസ്വാന്‍ പറയുന്നത്. അതുകൊണ്ട് തങ്ങള്‍ ത്യാഗം സഹിക്കേണ്ട കാര്യമില്ല. ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് എല്‍ജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പശുപതി പരസ് പറയുന്നു. ബിജെപിയും ജെഡിയുവും ചേര്‍ന്നല്ല എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. തങ്ങളും ആര്‍എല്‍എസ്പിയും ചേര്‍ന്നാല്‍ മാത്രമേ എന്‍ഡിഎ പൂര്‍ണമാകൂ എന്നും പരസ് പറയുന്നു. പാസ്വാന്റെ സഹോദരനാണ് പരസ്.

കൂടിക്കാഴ്ച്ച ഫലപ്രദം

കൂടിക്കാഴ്ച്ച ഫലപ്രദം

കുശ്വാഹയുമായുള്ള കൂടിക്കാഴ്ച്ച നിര്‍ണായകമായിരുന്നുവെന്നാണ് സൂചന. നിതീഷും ബിജെപിയും കൂടുതല്‍ അടുക്കുന്നതിനിടെ തങ്ങള്‍ ഇല്ലാതായി പോകരുതെന്ന് കരുതിയാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. നിതീഷ് കുമാറിന് സഖ്യത്തില്‍ അമിത പ്രാധാന്യം നല്‍കുന്നതില്‍ ഇവര്‍ അതൃപ്തിയിലാണ്. കഴിഞ്ഞ തവണ ജെഡിയുവിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകള്‍ തങ്ങള്‍ നേടിയിട്ടുണ്ടെന്ന് എല്‍ജെപി നേതാക്കള്‍ പറയുന്നു. ജെഡിയുവിന് പത്ത് സീറ്റുകളില്‍ കൂടുതല്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം.

ഏഴ് സീറ്റ് തന്നെ വേണം

ഏഴ് സീറ്റ് തന്നെ വേണം

കഴിഞ്ഞ തവണ ഏഴു സീറ്റിലാണ് മത്സരിച്ചത്. ഇത്തവണയും അത് തന്നെ വേണം. വെറും ഏഴായിരം വോട്ടുകള്‍ക്കാണ് ഒരു സീറ്റില്‍ എല്‍ജെപി തോറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പത്ത് സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കായി മാറ്റി വെക്കണമെന്നാണ് പാസ്വാന്റെ ആവശ്യം. എന്നാല്‍ ഇതിന് ബിജെപി തയ്യാറല്ലെന്ന് വ്യക്തമാക്കുന്നത്. നിതീഷിന്റെ പേരില്‍ മതേതര വോട്ടുകള്‍ നേടാനാവുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.

എന്‍ഡിഎ വിടും

എന്‍ഡിഎ വിടും

പാസ്വാന്റെ ഭീഷണി വേണ്ടി വന്നാല്‍ എന്‍ഡിഎ വിടുമെന്ന സൂചനയാണ്. ടിഡിപിക്ക് പിന്നാലെ എല്‍ജെപി എന്‍ഡിഎ വിട്ടാല്‍ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും. അതേസമയം പാസ്വാനാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമുണ്ട്. നേരത്തെ യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു എല്‍ജെപി. രണ്ട് പാര്‍ട്ടി വന്നാലും അധികാരത്തില്‍ എത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സാധിക്കാറുണ്ട്. ഒരുപക്ഷേ 2019ല്‍ ബിജെപി തോറ്റാല്‍ അദ്ദേഹം പ്രതിപക്ഷ സഖ്യത്തിനൊപ്പം പോവാനും സാധ്യതയുണ്ട്.

ദളിത് വോട്ടുകള്‍ നഷ്ടമാകും

ദളിത് വോട്ടുകള്‍ നഷ്ടമാകും

പാസ്വാന്‍ എന്‍ഡിഎ വിട്ടാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ദളിതുകളുടെ വലിയൊരു വോട്ട് ബാങ്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ട്. നിലവില്‍ എസ്‌സി എസ്ടി ബില്ലും ദളിതര്‍ക്കെതിരായ അതിക്രമങ്ങളും ബിജെപിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പാസ്വാന്‍ കൂടി പോയാല്‍ ബിജെപി വലിയ തിരിച്ചടി 2019ലുണ്ടാവും. അതിന് പുറമേ ബീഹാറില്‍ എന്‍ഡിഎയുടെ തകര്‍ച്ചയ്ക്കും ഇത് കാരണമാകും. എത്രയും പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കാന്‍ അമിത് ഷാ എത്തുമെന്ന് സൂചനയുണ്ട്.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടിവി സര്‍വേ.... ബിജെപിക്ക് 128 സീറ്റ് ലഭിക്കും!!മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടിവി സര്‍വേ.... ബിജെപിക്ക് 128 സീറ്റ് ലഭിക്കും!!

ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ചൈനയും റഷ്യയും..... സൗദിക്കും അമേരിക്കയ്ക്കുമെതിരെ പടയൊരുക്കം!!ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ചൈനയും റഷ്യയും..... സൗദിക്കും അമേരിക്കയ്ക്കുമെതിരെ പടയൊരുക്കം!!

English summary
nda may collapse in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X