കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകാലിദളും ശിവേസനയും ബിജെപിയെ കൈവിടുന്നു.....എന്‍ഡിഎയില്‍ അതൃപ്തി!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വി എന്‍ഡിഎയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ബിജെപി വലിയ ശക്തിയാണെന്ന വാദങ്ങള്‍ ഇതോടെ അടിസ്ഥാനമില്ലാതായിരിക്കുകയാണ്. പഞ്ചാബില്‍ ശിരോമണി അകാലിദളും മഹാരാഷ്ട്രയില്‍ ശിവസേനയുമാണ് നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. 2019ല്‍ ബിജെപി സമീപകാലത്തില്ലാത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

ഇത്രയും കാലം സീറ്റ് വിഭജനത്തില്‍ മുന്‍തൂക്കം ലഭിച്ചിരുന്ന ബിജെപിക്ക് ഇനി അതൊക്കെ നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതേസമയം കര്‍ഷക രോഷം ഏറ്റവും ശക്തമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അവിടെ കടുത്ത എതിരാളി ഇല്ലാത്തത് കൊണ്ടാണ് ബിജെപി ഏകപക്ഷീയമായ വിജയം നേടുന്നത്. എന്നാല്‍ ശിവസേന തീരുമാനം മാറ്റിയാല്‍ ബിജെപിയെ അത് എല്ലാ സംസ്ഥാനങ്ങളിലും വലിയ രീതിയില്‍ ബാധിക്കും.

അകാലിദളിന്റെ ഭീഷണി

അകാലിദളിന്റെ ഭീഷണി

സഖ്യങ്ങളുമായുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചിട്ടില്ലെങ്കിലും ബിജെപി 2019ല്‍ തകര്‍ന്നടിയുമെന്നാണ് ശിരോമണി അകാലിദളിന്റെ മുന്നറിയിപ്പ്. ഒരു പാര്‍ട്ടിക്കും 2019ല്‍ 200 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് അകാലിദള്‍ നേതാവ് നരേഷ് ഗുജറാള്‍ പറഞ്ഞു. അതുകൊണ്ട് സഖ്യം സംബന്ധിച്ച് ഏറ്റവും മികച്ച നീക്കം നടത്തുന്നവര്‍ അടുത്ത സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാസഖ്യത്തിന്റെ ഭാഗമാകും

മഹാസഖ്യത്തിന്റെ ഭാഗമാകും

അകാലിദള്‍ സൂചിപ്പിക്കുന്നത് സഖ്യത്തിന്റെ കാര്യത്തില്‍ ആര് മികവ് പുലര്‍ത്തുമെന്നതിനെ അനുസരിച്ചായിരിക്കും നീക്കമെന്നാണ്. അങ്ങനെ വരുമ്പോള്‍ പ്രതിപക്ഷ ഐക്യം വളരെ വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ അകാലിദള്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. പഞ്ചാബില്‍ കോണ്‍ഗ്രസുമായി പ്രശ്‌നങ്ങള്‍ അകാലിദളിനുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ആ പ്രശ്‌നങ്ങള്‍ ഇല്ല. അതുകൊണ്ട് എന്‍ഡിഎയെ കൈയ്യൊഴിയുമെന്നാണ് സൂചന.

2019ന് മുമ്പ്....

2019ന് മുമ്പ്....

ബിജെപി ശിവസേനയുമായുള്ള പ്രശ്‌നം ആദ്യം പരിഹരിക്കണമെന്ന് അകാലിദള്‍ നിര്‍ദേശിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ ഭാഗമായിരുന്നവരെ ഒപ്പം നിര്‍ത്തി സഖ്യം ശക്തമാക്കണമെന്ന് മറ്റൊരു നിര്‍ദേശം. ബിജെപി ഇതൊന്നും പരിഗണിച്ചില്ലെങ്കില്‍ എന്‍ഡിഎ തകരുമെന്നും നരേഷ് ഗുജറാല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷിതത്വമില്ല, ഇനിയും അത് തുടരുകയാണെങ്കില്‍ അവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങളും ഗ്രാമീണ മേഖലയിലെ ദുരിതങ്ങളും ബിജെപിയുടെ ദാനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിക്ക് താല്‍പര്യമില്ല

മോദിക്ക് താല്‍പര്യമില്ല

അകാലിദള്‍ പണ്ട് നരേന്ദ്ര മോദിയെയും അമിത് ഷായെയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബ ാേധ്യപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ ബിജെപിയിലെ ചില ഉന്നത നേതാക്കള്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് എന്‍ഡിഎ. ബാക്കിയുള്ളവര്‍ ശബ്ദിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗുജറാള്‍ പറയുന്നു. അതേസമയം ഇത്തരം അവഗണിക്കലില്‍ അകാലിദള്‍ വലിയ അതൃപ്തിയിലാണ്. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇത് രൂക്ഷമായിരുന്നു.

ശിവസേന ഇടഞ്ഞ് പുറത്തേക്ക്

ശിവസേന ഇടഞ്ഞ് പുറത്തേക്ക്

ശിവസേന ഇടഞ്ഞ് പുറത്തേക്കുള്ള വഴിയിലാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മഹാരാഷ്ട്രയില്‍ അവര്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ രഹസ്യമായി പിന്തുണയ്ക്കുമെന്നാണ് സൂചന. അതേസമയം ഇനി ബിജെപിയുമായി സഖ്യം വേണമെങ്കില്‍ മഹാരാഷ്ട്രയിലെ പകുതി സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ഉദ്ധവ് താക്കറെയുടെ ആവശ്യം. 48 സീറ്റില്‍ 24 എണ്ണം ശിവസേനയ്ക്ക് നല്‍കേണ്ടി വരും.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉദ്ധവ് താക്കറെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവും ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. ബിജെപി മൂന്ന് പാര്‍ട്ടികളുടെ വോട്ട് ബാങ്ക് നഷ്ടമാക്കിയതിനാലാണ് ഇവര്‍ ഒന്നിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന്റെ കുറവുണ്ടായാല്‍ അകാലിദളും ശിവസേനയും കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

സഖ്യങ്ങളെല്ലാം ബിജെപിക്കൊപ്പം നിന്നത് നരേന്ദ്ര മോദിയുടെ മികവിലായിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധി ശക്തനായ നേതാവായിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കാന്‍ എന്‍ഡിഎ കക്ഷികള്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ ശിവസേന ബിജെപിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇത് നടന്നാല്‍ ബിജെപിയെ വീഴ്ത്താനുള്ള നീക്കങ്ങളും ആരംഭിക്കും.

കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം; ടിആര്‍എസിലൂടെ രണ്ട് തവണ മുഖ്യമന്ത്രി; ആരാണ് കെസിആര്‍കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം; ടിആര്‍എസിലൂടെ രണ്ട് തവണ മുഖ്യമന്ത്രി; ആരാണ് കെസിആര്‍

വിജയത്തിന് തൊട്ട് പിറകെ തനിസ്വരൂപം കാട്ടി പാർട്ടി, മധ്യപ്രദേശ് കോൺഗ്രസിൽ തമ്മിലടിവിജയത്തിന് തൊട്ട് പിറകെ തനിസ്വരൂപം കാട്ടി പാർട്ടി, മധ്യപ്രദേശ് കോൺഗ്രസിൽ തമ്മിലടി

English summary
nda may face crisis in two states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X