കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്ക് അത് ഒഴിവാക്കാമായിരുന്നു....മുന്നറിയിപ്പും തന്നിരുന്നു, പക്ഷേ, യോഗിക്ക് കത്തെഴുതി എംഎല്‍എ

Google Oneindia Malayalam News

ലഖ്‌നൗ: സോന്‍ഭദ്രയിലെ കൂട്ടക്കൊലയില്‍ പ്രതിഷേധവുമായി എന്‍ഡിഎ കക്ഷി അപ്‌നാദള്‍. പാര്‍ട്ടി നേതാവ് ഹരിറാം ചെരോ എംഎല്‍എ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്ന കാര്യമായിരുന്നുവെന്ന് ഹരിറാം പറയുന്നു. അതേസമയം ജനുവരി 14നാണ് ഹരിറാം ഈ കത്ത് അയച്ചത്. ഇപ്പോള്‍ ഇത് പുറത്തുവന്നിരിക്കുകയാണ്. ഉമ്പ ഗ്രാമത്തിലെ ആദിവാസി കര്‍ഷകര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചാണ് ഈ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

1

സോന്‍ഭദ്രയില്‍ അക്രമം ഉണ്ടാവുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ എംഎല്‍എ സൂചിപ്പിച്ചിരുന്നു. ഇവിടെ ഉന്നതതല അന്വേഷണം വേണമെന്ന് അപ്‌നാദള്‍ ആവശ്യപ്പെട്ടു. ആദിവാസികളുടെ 600 ഏക്കറോളം വരുന്ന ഭൂമി, ഭൂമാഫിയ ബലംപ്രയോഗിച്ച് തട്ടിയെടുത്തെന്ന് എംഎല്‍എ പറയുന്നു. ഇവിടെ കാര്യങ്ങള്‍ നടത്തുന്നത് ഇവരാണെന്നും, ശക്തമായ അന്വേഷണം ഇല്ലെങ്കില്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഹരിറാം പറയുന്നു.

സോന്‍ഭദ്രയില്‍ പോലീസുകാരും പിഎസി ജവാന്‍മാരും ഭൂമാഫിയക്കായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ടെന്നും ഹരിറാം പറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിന് ഞാന്‍ നേരത്തെ തന്നെ കത്തയച്ചതാണ്. ഉമ്പ ഗ്രാമത്തിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നവും മുമ്പ് അറിയിച്ചിരുന്നു. എന്റെ മണ്ഡലത്തിലെ പ്രശ്‌നമല്ല ഇത്. പക്ഷേ ആദിവാസി നേതാവെന്ന നിലയില്‍ തനിക്ക് ആശങ്കളുണ്ടെന്നും എംഎല്‍എ പറഞ്ഞു.

2018ല്‍ ഗ്രാമവാസികള്‍ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നുവെന്ന് എംഎല്‍എ പറയുന്നു. ഗ്രാമത്തലവനായ യാഗ്യ ദത്ത് ബുരിയ ഇവരോട് സ്വന്തം ഭൂമി ഉപേക്ഷിച്ച് പോകണമെന്ന് ആവശ്യപ്പെട്ടെന്ന് പരാതി പറയാനാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നില്ല. ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നുള്ള ഗ്രാമത്തലവനായത് കൊണ്ട് ഇയാള്‍ ബലംപ്രയോഗിച്ചാണ് ആദിവാസികളെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും ഹരിറാം പറയുന്നു. അതേസമയം എല്ലാം പ്രതിപക്ഷ നേതാക്കളാണ് ചെയ്യുന്നതെന്ന ന്യായീകരണമാണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്.

മധ്യപ്രദേശില്‍ അടിതെറ്റി വീണ് അമിത് ഷാ....10 പേര്‍ കോണ്‍ഗ്രസിലേത്തിയേക്കും, കാരണം ഇതാണ്!!മധ്യപ്രദേശില്‍ അടിതെറ്റി വീണ് അമിത് ഷാ....10 പേര്‍ കോണ്‍ഗ്രസിലേത്തിയേക്കും, കാരണം ഇതാണ്!!

English summary
nda mla on sonbhadra land issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X