കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിഷന്‍ രാജ്യസഭ'യുമായി ബിജെപി; മാസങ്ങള്‍ക്കകം ഭൂരിപക്ഷം, പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റാകും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം തനിച്ച് മറികടന്ന ബിജെപിയുടെ അടുത്ത ലക്ഷ്യം രാജ്യസഭ പിടിക്കലാണ്. രാജ്യസഭയില്‍ ബിജെപി ന്യൂനപക്ഷമായത് കാരണം പലഘട്ടങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന് മുത്തലാഖ് ഉള്‍പ്പെടെയുള്ള പല ബില്ലുകളും പാസാക്കാന്‍ സാധിക്കാതെ പോയത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലണ്.

എന്നാല്‍ ഇനി രാജ്യസഭ പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അധികം വൈകാതെ ലക്ഷ്യം കാണാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു. നിലവില്‍ നൂറിലധികം അംഗങ്ങള്‍ എന്‍ഡിഎക്ക് രാജ്യസഭയിലുണ്ട്. ഇരുപതോളം പേര്‍കൂടി ഉടന്‍ എംപിമാരാകും. ഇതോടെ കാര്യങ്ങള്‍ ബിജെപിയുടെ വരുതിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍

എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ലുകള്‍ വേഗത്തില്‍ പാസാക്കാന്‍ സാധിക്കും. നിയമനിര്‍മാണങ്ങള്‍ക്ക് എളുപ്പവഴിയാകും. നിലവില്‍ നിര്‍ബന്ധമായി നടപ്പാക്കണമെന്ന് ബിജെപി കരുതിയ ബില്ലുകള്‍ മണി ബില്ലുകളായി പാസാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഇതാകട്ടെ ഏറെ വിവാദവുമായിരുന്നു.

 വിവാദ ബില്ലുകള്‍

വിവാദ ബില്ലുകള്‍

എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മണി ബില്ലുകളുടെ ആവശ്യമുണ്ടാകില്ല. മുത്തലാഖ് ബില്ല്, മോട്ടോള്‍ വെഹിക്കിള്‍ ആക്ട്, പൗരത്വ ഭേദഗതി ബില്ല് തുടങ്ങി വിവാദമായ ബില്ലുകളെല്ലാം എന്‍ഡിഎ സര്‍ക്കാരിന് പാസാക്കാന്‍ സാധിക്കാതെ പോയത് രാജ്യസഭയില്‍ പ്രതിപക്ഷം തടസവാദം ഉന്നയിച്ചതിനാലാണ്.

രാജ്യസഭയിലേക്ക് എത്തുന്നത്

രാജ്യസഭയിലേക്ക് എത്തുന്നത്

ലോക്‌സഭയിലേക്ക് ജനങ്ങള്‍ വോട്ടെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്തുമ്പോള്‍ രാജ്യസഭയിലേക്ക് ജനപ്രതിനിധികള്‍ വോട്ട് ചെയ്താണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് രാജ്യസഭയിലേക്ക് കൂടുതല്‍ എംപിമാരെ അയക്കാം എന്നതാണ് പ്രത്യേകത.

 കഴിഞ്ഞവര്‍ഷം വന്ന മാറ്റം

കഴിഞ്ഞവര്‍ഷം വന്ന മാറ്റം

ലോക്‌സഭയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ എംപിമാര്‍ തിരഞ്ഞെടുപ്പ് നേരിടുന്നുവെങ്കില്‍ രാജ്യസഭയില്‍ ആറ് വര്‍ഷമാണ് എംപിമാരുടെ കാലാവധി. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ വന്നത് കഴിഞ്ഞ വര്‍ഷമാണ്.

 നിലവിലെ സാഹചര്യം ഇങ്ങനെ

നിലവിലെ സാഹചര്യം ഇങ്ങനെ

245 അംഗങ്ങളാണ് രാജ്യസഭയില്‍. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 101 എംപിമാരുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും എണ്ണമായി അംഗസംഖ്യ ഉയര്‍ന്നത്. കൂടാതെ നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വപന്‍ ദാസ് ഗുപ്ത, മേരി കോം, നരേന്ദ്ര ജാധവ് എന്നിവരുടെ പിന്തുണ എന്‍ഡിഎക്കാണ്. ഇവര്‍ക്ക് പുറമെ മൂന്ന് സ്വതന്ത്ര എംപിമാരും ബിജെപിയെ പിന്തുണയ്ക്കുന്നു.

വരാന്‍ പോകുന്ന മാറ്റം

വരാന്‍ പോകുന്ന മാറ്റം

ഇതോടെ ബിജെപിക്ക് ഫലത്തില്‍ 107 അംഗങ്ങളുടെ പിന്തുണ രാജ്യസഭയില്‍ ഉണ്ടെന്ന പറയാം. അടുത്ത വര്‍ഷം ആദ്യത്തില്‍ യുപിഎ നോമിനിയായ കെടിഎസ് തുളസി വിരമിക്കും. എന്‍ഡിഎയ്ക്ക് ഒരംഗത്തെ നിര്‍ദേശിക്കാന്‍ സാധിക്കും. ഇതോടെ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കും.

125 അംഗങ്ങളായി ഉയരും

125 അംഗങ്ങളായി ഉയരും

2020 നവംബറോടെ എന്‍ഡിഎയ്ക്ക് 19 അംഗങ്ങള്‍ കൂടി രാജ്യസഭയിലെത്തും. ഉത്തര്‍ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി 14 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും പേരെത്തുക. ഇതോടെ എന്‍ഡിഎ അംഗങ്ങളുടെ എണ്ണം 125 ആയി ഉയര്‍ന്നേക്കും. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ള സര്‍ക്കാരായി മോദി സര്‍ക്കാര്‍ മാറും.

 15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷമാണ് രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ വരാന്‍ പോകുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഇനി കൂടുതല്‍ രാജ്യസഭാ എംപിമാര്‍ ബിജെപിക്ക് വരാനുള്ളത്. 310 എംഎല്‍എമാരാണ് യുപിയില്‍ ബിജെപിക്കുള്ളത്. രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വന്‍ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ഉത്തര്‍ പ്രദേശിലേതിന് പുറമെ

ഉത്തര്‍ പ്രദേശിലേതിന് പുറമെ

ഉത്തര്‍ പ്രദേശിലേതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്ന് ആറ് അംഗങ്ങളെ എന്‍ഡിഎക്ക് ലഭിക്കും. എഐഎഡിഎംകെയുടെ പിന്തുണയോടെയാണ് ഇത്രയും അംഗങ്ങള്‍ എത്തുക. അസമില്‍ നിന്ന് മൂന്ന് അംഗങ്ങള്‍, രാജ്യസ്ഥാനില്‍ നിന്ന് രണ്ട്, ഒഡീഷയില്‍ നിന്ന്് ഒരംഗവും എത്തിയേക്കും.

 ചില നഷ്ടങ്ങളും

ചില നഷ്ടങ്ങളും

കര്‍ണാടക, മിസോറാം, മേഘാലയ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്ന് ഓരോ അംഗങ്ങളും എന്‍ഡിഎ എംപിമാരായി രാജ്യസഭയിലെത്തും. അതേസമയം, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് അംഗങ്ങള്‍ കുറയുകയും ചെയ്യും.

Recommended Video

cmsvideo
മോദിയെ വീണ്ടും അധികാരത്തിലേറ്റിയ 7 കാരണം
പ്രതീക്ഷയുള്ള തിരഞ്ഞെടുപ്പുകള്‍

പ്രതീക്ഷയുള്ള തിരഞ്ഞെടുപ്പുകള്‍

ഈ വര്‍ഷം അവസാനത്തില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇവിടെ മികച്ച വിജയം നേടിയാല്‍ 2020 നവംബറില്‍ ബിജെപി രാജ്യസഭയില്‍ ഏറ്റവും വലിയ കക്ഷിയായി മാറും. അടുത്ത വര്‍ഷം രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ നാല് വര്‍ഷം ആരെയും ഭയക്കാതെ മോദി സര്‍ക്കാരിന് ഭരണം നടത്താം. ഈ സാഹചര്യം പ്രതിപക്ഷം ഭയപ്പെടുന്നുണ്ട്.

അമേരിക്കന്‍ യുദ്ധക്കപ്പലുകളെ 'മുക്കിക്കൊല്ലാന്‍' ഇറാന്‍; രഹസ്യ ആയുധങ്ങള്‍ റെഡി, മുട്ടുവിറച്ച് സൈന്യംഅമേരിക്കന്‍ യുദ്ധക്കപ്പലുകളെ 'മുക്കിക്കൊല്ലാന്‍' ഇറാന്‍; രഹസ്യ ആയുധങ്ങള്‍ റെഡി, മുട്ടുവിറച്ച് സൈന്യം

English summary
NDA move for Rajya Sabha majority next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X