തക്കാളി പണക്കാര്‍ക്ക് മാത്രമെന്ന് ബിജെപി എംപി
ദില്ലി: പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളി വിലയ്ക്ക് തീ പിടിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങളുമായി ബി ജെ പി എം പി. തക്കാളി പണക്കാര്‍ക്ക് മാത്രം ഉള്ളതാണെന്നും വിലക്കയറ്റത്തിന് എന്‍ ഡി എ സര്‍ക്കാരിനെ കുറ്റം പറയരുത് എന്നുമാണ് ബി ജെ പിയുടെ രാജ്യസഭ എം പിയായ പ്രഭാത് ഝായുടെ അഭിപ്രായം. കാലാവസ്ഥ മോശമായതിനാലാണ് പച്ചക്കറികള്‍ക്ക് വില കൂടുന്നത്. അതിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
തക്കാളി പണക്കാര്‍ക്ക് മാത്രം ഉള്ളതാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മഴ മോശമായത് കൊണ്ടാണ് പച്ചക്കറികള്‍ക്ക് വില കൂടുന്നത്. ഇതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - പ്രഭാത് ഢാ പറഞ്ഞു. ഒരു മാസം മുന്‍പ് വരെ ഇരുപത് രൂപയില്‍ താഴെയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോയ്ക്ക് എണ്‍പത് രൂപ വരെയാണ് വില.

ബി ജെ പി എം പിയുടെ പ്രസ്താവനയ്ക്കെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് യു പി എ സര്‍ക്കാരും പറഞ്ഞിരുന്നത്. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് ബി ജെ പി നേതാവ് നടത്തിയത്. ഇതിന് മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി ജെ പിക്ക് കൊടുക്കും. ജനങ്ങളാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച്. ജനങ്ങള്‍ തന്നെ ഇതിന് മറുപടിയും കൊടുക്കും.
തക്കാളിക്ക് മാത്രമല്ല, നിത്യോപയോഗ പച്ചക്കറി സാധനങ്ങള്‍ക്കെല്ലാം വില മുകളിലോട്ട് തന്നെയാണ്. ബീന്‍സിനാണ് ഏറ്റവും വിലക്കൂടുതല്‍ ഉണ്ടായത്. ഇടയ്ക്ക് 140 വരെ ഉയര്‍ന്ന ബീന്‍സിന്റെ വില ഇപ്പോള്‍ നൂറില്ത്താഴെയെത്തിയിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പച്ചക്കറി ദൗര്‍ലഭ്യത്തിന് കാരണമായി പറയപ്പെടുന്നത്. കാര്യം സത്യമാണെങ്കിലും പച്ചക്കറിയുടെ തീവില സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ അപ്പുറത്താണെന്നതാണ് സത്യം.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications