കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളി പണക്കാര്‍ക്ക് മാത്രമെന്ന് ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളി വിലയ്ക്ക് തീ പിടിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങളുമായി ബി ജെ പി എം പി. തക്കാളി പണക്കാര്‍ക്ക് മാത്രം ഉള്ളതാണെന്നും വിലക്കയറ്റത്തിന് എന്‍ ഡി എ സര്‍ക്കാരിനെ കുറ്റം പറയരുത് എന്നുമാണ് ബി ജെ പിയുടെ രാജ്യസഭ എം പിയായ പ്രഭാത് ഝായുടെ അഭിപ്രായം. കാലാവസ്ഥ മോശമായതിനാലാണ് പച്ചക്കറികള്‍ക്ക് വില കൂടുന്നത്. അതിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

തക്കാളി പണക്കാര്‍ക്ക് മാത്രം ഉള്ളതാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മഴ മോശമായത് കൊണ്ടാണ് പച്ചക്കറികള്‍ക്ക് വില കൂടുന്നത്. ഇതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - പ്രഭാത് ഢാ പറഞ്ഞു. ഒരു മാസം മുന്‍പ് വരെ ഇരുപത് രൂപയില്‍ താഴെയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോയ്ക്ക് എണ്‍പത് രൂപ വരെയാണ് വില.

tomato

ബി ജെ പി എം പിയുടെ പ്രസ്താവനയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് യു പി എ സര്‍ക്കാരും പറഞ്ഞിരുന്നത്. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് ബി ജെ പി നേതാവ് നടത്തിയത്. ഇതിന് മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി ജെ പിക്ക് കൊടുക്കും. ജനങ്ങളാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച്. ജനങ്ങള്‍ തന്നെ ഇതിന് മറുപടിയും കൊടുക്കും.

തക്കാളിക്ക് മാത്രമല്ല, നിത്യോപയോഗ പച്ചക്കറി സാധനങ്ങള്‍ക്കെല്ലാം വില മുകളിലോട്ട് തന്നെയാണ്. ബീന്‍സിനാണ് ഏറ്റവും വിലക്കൂടുതല്‍ ഉണ്ടായത്. ഇടയ്ക്ക് 140 വരെ ഉയര്‍ന്ന ബീന്‍സിന്റെ വില ഇപ്പോള്‍ നൂറില്‍ത്താഴെയെത്തിയിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പച്ചക്കറി ദൗര്‍ലഭ്യത്തിന് കാരണമായി പറയപ്പെടുന്നത്. കാര്യം സത്യമാണെങ്കിലും പച്ചക്കറിയുടെ തീവില സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ അപ്പുറത്താണെന്നതാണ് സത്യം.

English summary
BJP Rajyasbha MP Prabhath Jha said NDA must not be cornered for price rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X