ബിജെപിയ്ക്കെതിരെ ഘടകകക്ഷികള്‍; എന്‍ഡിഎയില്‍ തര്‍ക്കം മുഴുകുന്നു.
നാല് ലോക്സഭ മണ്ഡലങ്ങളിലും 11 നിയമസഭ മണ്ഡലങ്ങളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി എന്‍ഡിഎയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. ബിജെപിയുടെ വല്ല്യേട്ടന് മനോഭാവത്തില്‍ നേരത്തെ തന്നെ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.വോട്ടെണ്ണിയദിവസം തന്നെ ബിജെപിക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ബിഹാറിലെ ഘടകകക്ഷിയായ ജനതാദൾ (യു)ഉം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
രാജ്യമൊട്ടുക്കും സർക്കാറിനെതിരായ വികാരമുണ്ടെന്ന് ജനതാദൾ(യു) ആരോപിക്കുന്നു.സർക്കാറിനെതിരെ ജനങ്ങൾക്ക് നിരവധി ആക്ഷേപങ്ങളുണ്ട്. അവയിലേറ്റവും പ്രധാനമാണ് പെട്രോൾ, ഡീസൽ വിലവർധന. ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുന്നതിനെയും ജനതദള്‍ (യു) വിരല്‍ചൂണ്ടുന്നു.എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ അമിത് ഷാ സഖ്യകക്ഷികളുമായി ആശയവിനിമയം നടത്തുന്നതിന് മുന്നോട്ടുവരുമെന്നാണ് കരുതുന്നതെന്ന് പാർട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു.ലാലു പ്രസാദ് യാദവ് ജയിലിലായിട്ടും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയോട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി ജനതദള്‍ (യു) രംഗത്ത് വന്നത്.

ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് ജനതദള്‍(യു) വിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായുന്നു. കാരണം ജനതാദൾ(യു) ബി.ജെ.പിയുമായി സഖ്യത്തിലായപ്പോൾ സിറ്റിങ് എം.എൽ.എ രാജിവെച്ചു.ഇതേത്തുടർന്നാണ് ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നിട്ടും തോൽവി ഏറ്റുവാങ്ങിയതിെൻറ പഴി ജനതാദൾ (യു) ബി.ജെ.പിക്ക് മുകളിൽ ചാര്‍ത്തുകയാണ്. ശിവസേനയ്ക്കും ജനതാദള്‍(യു) വിനും പുറമേ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമത പാർട്ടി യും ബിജെപിയ്ക്കെതിരെ വാളെടുക്കുന്നു. എൻ.ഡി.എ ഘടകകക്ഷികൾക്കിടയിൽ അസംതൃപ്തി പടരുന്നത് ഇന്ന് ഒരു രഹസ്യമല്ലെന്നും ഇത് വല്യേട്ടൻ മനോഭാവംകൊണ്ടാണെന്നും ലോക്സമത പാർട്ടി തുറന്നടിച്ചു. ബി.ജെ.പിയുടെ ഘടകകക്ഷികേളാടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ തെലുങ്ക് ദേശം പാര്‍ട്ടിയും ബിജെപി വിട്ടിരുന്നു
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications