കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ വിള്ളല്‍....മോദിയുമായി ഇടഞ്ഞ് അനുപ്രിയ പട്ടേല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്‍.ഡി.എയില്‍ വിള്ളല്‍

ദില്ലി: മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ എന്‍ഡിഎയില്‍ വിള്ളല്‍. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും മുന്നണിയില്‍ വിള്ളല്‍ വീണത് ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പാണ്. ജെഡിയു, അണ്ണാ ഡിഎംകെ, അപ്‌നാദള്‍ എന്നിവരാണ് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രശ്‌നങ്ങള്‍ ബിജെപിക്ക് വലിയ തലവേദനയാകും. ഒബിസികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിച്ചില്ലെന്ന പരാതിയും ഇതിനൊപ്പമാണ് വരുന്നത്. ഇതോടെ വിഷയം കൈവിട്ട് പോയിരിക്കുകയാണ്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ദളിത്, ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

തുടക്കം നിതീഷില്‍

തുടക്കം നിതീഷില്‍

മുന്നണിയിലെ പ്രശ്‌നങ്ങള്‍ നിതീഷ് കുമാറില്‍ നിന്നാണ് തുടങ്ങിയത്. ക്യാബിനറ്റ് പദവി ഒന്ന് മാത്രമാണ് ലഭിച്ചതെന്നാണ് ജെഡിയു ആരോപിക്കുന്നത്. ഈ കാരണം കൊണ്ട് നിതീഷ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിലും ജെഡിയു നേതാക്കള്‍ പങ്കെടുത്തില്ല. ബിജെപിയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് നിതീഷ് പറഞ്ഞെങ്കിലും മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ജെഡിയു നേതാക്കള്‍ അമര്‍ഷത്തിലാണ്.

ഒബിസിക്ക് പ്രാതിനിധ്യമില്ല

ഒബിസിക്ക് പ്രാതിനിധ്യമില്ല

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് വര്‍ഷം ബാക്കിയുണ്ട്. പക്ഷേ യോഗി ആദിത്യനാഥിന്റെ ജനപ്രീതി നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഒബിസികളെ അകറ്റി നിര്‍ത്തിയുള്ള ബിജെപിയുടെ നീക്കങ്ങളും തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ സുഹല്‍ദേവ് പാര്‍ട്ടി ബിജെപിയുമായി ഇടഞ്ഞ് സഖ്യത്തില്‍ നിന്ന് പുറത്തുപോയിരുന്നു. ഇതെല്ലാം ദളിത് വിരുദ്ധ പാര്‍ട്ടിയായി ബിജെപിയെ മാറ്റുമെന്നാണ് ആശങ്ക. എന്നാല്‍ ബിജെപി ഇതുവരെ ഈ വിഷയം പരിഗണിച്ചിട്ടില്ല.

പടയൊരുക്കവുമായി അപ്‌നാദള്‍

പടയൊരുക്കവുമായി അപ്‌നാദള്‍

അപ്‌നാദള്‍ വലിയ പടയൊരുക്കമാണ് ബിജെപിക്കെതിരെ ഒരുക്കുന്നത്. ഇവര്‍ക്കും മന്ത്രിസ്ഥാനം നിഷേധിച്ചിരിക്കുകയാണ് ബിജെപി. ഒബിസി പാര്‍ട്ടിയാണ് ഇവര്‍. അപ്‌നാദള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വമ്പന്‍ ജയത്തിന് വലിയ സഹായം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് പാര്‍ട്ടി. അനുപ്രിയ പട്ടേല്‍ സീറ്റ് ലഭിക്കാത്തതിന് മോദിയെ ആണ് കുറ്റപ്പെടുത്തുന്നത്.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

പാര്‍ട്ടിക്ക് മുറിവേറ്റെന്നും, ആശങ്കയിലാണെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു. അനുപ്രിയ പട്ടേലിന് ക്യാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു അപ്‌നാദള്‍ പ്രതീക്ഷിച്ചിരുന്നത്. ആദ്യ മോദി സര്‍ക്കാരില്‍ ആരോഗ്യ സഹമന്ത്രിസ്ഥാനം അവര്‍ക്ക് ലഭിച്ചിരുന്നു. ഇവര്‍ക്ക് അടുത്ത പുനസംഘടനയില്‍ മന്ത്രിസ്ഥാനം നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. അതേസമയം തങ്ങളെ വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് അപ്‌നാദള്‍ ഉന്നയിക്കുന്നത്. യോഗിയുടെ മന്ത്രിസഭയിലും കാര്യമായിട്ടുള്ള നേട്ടം ലഭിച്ചില്ലെന്ന് ഇവര്‍ പരാതി ഉന്നയിക്കുന്നു.

കൂടുതല്‍ പ്രശ്‌നങ്ങള്‍

കൂടുതല്‍ പ്രശ്‌നങ്ങള്‍

അണ്ണാ ഡിഎംകെയ്ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തയ്യാറായെങ്കിലും അതിലും പ്രശ്‌നങ്ങള്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ നിലനില്‍പ്പ് അണ്ണാ ഡിഎംകെയുടെ ഭാവിയെ ആശ്രയിച്ചാണ്. അതേസമയം യോഗിയുടെ മന്ത്രിസഭയില്‍ ഒരു മന്ത്രിയാണ് അപ്‌നാദളിന് ആകെയുള്ളതെന്ന വിമര്‍ശനം അവര്‍ ഉയര്‍ത്തിയത്. ബിജെപിയുമായി മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ വിലപേശല്‍ നടത്താത്തത് കൊണ്ട് അവര്‍ തങ്ങളെ അവഗണിച്ചെന്നും, ഇനി അത് തുടരാന്‍ സാധിക്കില്ലെന്നുമാണ് അപ്‌നാദളിന്റെ നിലപാട്.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!

English summary
nda parties have a problem with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X