കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് എന്‍ഡിഎ കക്ഷികള്‍, സമ്മര്‍ദ തന്ത്രമൊരുക്കുന്നു

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടില്ലെന്ന ഉറപ്പിലാണ് എന്‍ഡിഎയിലെ പ്രമുഖ കക്ഷികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ബിജെപിക്ക് മാത്രം മുന്നണിയില്‍ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതിനൊരു മാറ്റമുണ്ടെന്നാണ് എല്ലാ കക്ഷികളും ആഗ്രഹിക്കുന്നത്. ശക്തമായ നീക്കത്തിനാണ് ജെഡിയുവും ശിവസേനയും അടക്കമുള്ള പാര്‍ട്ടികള്‍ ഒരുങ്ങുന്നത്.

അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയാണ് ഇവരുടെ തീരുമാനത്തിന് പിന്നില്‍. അതേസമയം എന്‍ഡിഎയില്‍ തന്നെ ഇവര്‍ ഉറച്ച് നില്‍ക്കും. പക്ഷേ സമ്മര്‍ദ ശക്തിയായി പ്രവര്‍ത്തിക്കാനാണ് ശ്രമം. അതിലൂടെ ബിജെപിക്കുള്ള ആധിപത്യം കുറയുമെന്നും, ഇവര്‍ കണക്ക് കൂട്ടുന്നു. അതേസമയം മെയ് 23ന് ശേഷം വമ്പന്‍ പദ്ധതികളും ഇവര്‍ ഒരുക്കുന്നുണ്ട്.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ആദ്യം പറഞ്ഞത് ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജറാളാണ്. എന്നാല്‍ എന്‍ഡിഎ അധികാരം നേടുമെന്നും അകാലിദള്‍ പറഞ്ഞു. നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം എന്‍ഡിഎയിലെ കക്ഷികള്‍ക്ക് ശക്തിപ്പെടാനുള്ള സമയമായിട്ടാണ് ഇതിനെ കാണുന്നത്.

ജെഡിയുവിന്റെ നീക്കം

ജെഡിയുവിന്റെ നീക്കം

ബീഹാറില്‍ അടക്കം ബിജെപിയുടെ നിഴലില്‍ ഒതുങ്ങി പോയെന്ന പരിഭവത്തിലാണ് ജെഡിയുവും നിതീഷ് കുമാറും. ബിജെപിയുടെ അക്രമങ്ങളെ പിന്തുണയ്‌ക്കേണ്ടി വന്നത് കേന്ദ്രത്തില്‍ അധികാരം ഉള്ളത് കൊണ്ടായിരുന്നു. ഇതിന് പുറമേ സംസ്ഥാന ഭരണത്തില്‍ ബിജെപി അമിത പ്രാധാന്യത്തോടെ ഇടപെടുന്നതും നിതീഷിന് ഇഷ്ടമല്ല. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ബിജെപിയുടെ ഈ ശക്തിയെ ദുര്‍ബലമാക്കാനുള്ള നീക്കത്തിനാണ് ജെഡിയു കാത്തിരിക്കുന്നത്.

അടുത്ത ശ്രമം

അടുത്ത ശ്രമം

ജെഡിയു നേതാക്കളായ കെസി ത്യാഗിയും ഗുലാം റസൂല്‍ ബാല്‍യാവിയും ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് പറഞ്ഞത്. 2014 ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഇവര്‍ പ റയുന്നു. അതേസമയം നിതീഷ് കുമാറിനെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ബാല്‍യാവി ആവശ്യപ്പെട്ടു. ഇത് മോദിക്കുള്ള മുന്നറിയിപ്പായിട്ടാണ് കാണുന്നത്. നിതീഷ് വന്നാല്‍ എന്‍ഡിഎ മറ്റ് മതേതര പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണയും ലഭിക്കുമെന്ന് ബാല്‍യാവി പറയുന്നു.

ശിവസേനയും നീങ്ങുന്നു

ശിവസേനയും നീങ്ങുന്നു

ശിവസേനയുടെ സഞ്ജയ് റാവത്തും ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേന ഇത്രയും കാലം മഹാരാഷ്ട്രയില്‍ ശക്തമായപ്പോള്‍ അതില്ലാതാക്കിയത് ബിജെപിയാണെന്ന് ഉദ്ധവ് നേരത്തെ ആരോപിച്ചിരുന്നു. ദീര്‍ഘകാലം ശിവസേന മോദിയുമായി അകല്‍ച്ചയിലായിരുന്നു. ശിവസേന ജെഡിയുവിന്റെ അതേ നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയില്‍ ബിജെപിയേക്കാള്‍ ശിവസേന നേട്ടമുണ്ടാക്കിയാല്‍ എന്‍ഡിഎ വലിയ നീക്കങ്ങള്‍ ഉണ്ടാവും.

പ്രധാനമന്ത്രി മാറുമോ?

പ്രധാനമന്ത്രി മാറുമോ?

60 സീറ്റില്‍ അധികം എന്‍ഡിഎയിലെ കക്ഷികള്‍ നേടിയാല്‍ അത് ബിജെപിക്ക് വലിയ തലവേദനയാവും. മോദിയുടെ ഏകാധിപത്യ രീതിയാണ് എന്‍ഡിഎയില്‍ ഉള്ളതെന്ന് ജെഡിയുവിനും ശിവസേനയ്ക്കും അഭിപ്രായമുണ്ട്. അദ്ദേഹത്തെ മാറ്റി മറ്റൊരു പൊതു സമ്മതനായ പ്രധാനമന്ത്രി എന്ന ആശയവും ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. അതല്ലെങ്കില്‍ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശേഷിയുള്ള നേതാവായിരിക്കണമെന്നും ഇവര്‍ പറയുന്നു. മോദിയുടെ അടുപ്പക്കാര്‍ക്ക് ഇത്തവണ മികച്ച വകുപ്പുകള്‍ കിട്ടാനുള്ള സാധ്യതയും കുറവാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!

English summary
nda partners will make tough for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X