കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 ആവര്‍ത്തിക്കില്ല, അമിത് ഷാ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി പിന്നാമ്പുറ ചര്‍ച്ച

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ഫലം വന്നാല്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കയാണ് ബിജെപി. എന്‍ഡിഎ ഘടകക്ഷികളല്ലാത്ത പാര്‍ട്ടികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍. ഇത്തരത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഢിയുമായി പിന്നാമ്പുറ ചര്‍ച്ച ആരംഭിച്ചെന്നാണ് പറയുന്നത്. ആന്ധ്രയില്‍ ഏറെ നിര്‍ണായകമാകുന്ന പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രയില്‍ 25ലധികം സീറ്റുകള്‍ ഇവര്‍ നേടുമെന്നതിനാലാണിത്.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യമാണ് ജഗന്‍ മോഹന്‍ റെഡ്ഡി മുന്നോട്ട് വയ്ക്കുന്നത്. പ്രഥമ പരിഗണന നല്‍കണമെന്ന് ജഗന്‍ പറയുന്നത് ഈ പ്രത്യേക സംസ്ഥാന പദവി എന്ന് തന്നെയാണ്്. രണ്ടാമതായി ഇവര്‍ ആവശ്യപ്പെടുന്നത് വൈഎസ്ആറില്‍ നിന്നും കേന്ദ്രമന്ത്രി സ്ഥാനമാണ്. സുപ്രധാന വകുപ്പുകളില്‍ വൈഎസ്ആറിന് ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നതായി പറയുന്നു.

jaganmohan-reddy

എന്നാല്‍ ഈ ചര്‍ച്ചയെ കുറിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അമിത് ഷായും ജഗന്‍ മോഹനും തമ്മില്‍ ചര്‍ച്ച നടന്നതായി അറിവില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. 2014 ആവര്‍ത്തിച്ചില്ലെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികള്‍ക്ക് പുറമേ മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നത്.

ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധത്തിലാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്യം. എന്‍ഡിഎയില്‍ നിന്ന് ടിഡിപി വേര്‍പിരിഞ്ഞതു മുതല്‍ ആ അവസരം മുതലാക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ജഗന്‍ മോഹന്‍ റെഡ്ഡിയും മോദിയും തമ്മുലുള്ള കൂടികാഴ്ചകളെല്ലാം തന്ന തന്ന ചന്ദ്രബാബു നായിഡുവിനെ അസ്വസ്ഥമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം തന്നെ ഇത് പ്രകടമാക്കുകയും ചെയ്തിരുന്നു. ജഗന്‍ മോഹന്‍ ബിജെപിയുമായും ചന്ദ്രശേഖര്‍ റാവുവുമായി രഹസ്യ ധാരണയുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ജഗന്‍ കെസിആര്‍ ആയുള്ള സൗഹൃദത്തെ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. ഇത്തവണ തൂക്കുമന്ത്രിസഭ വന്നാല്‍ മാത്രമേ ഇത്തരത്തില്‍ പ്രാദേശിക നേതൃത്വത്തിന് പ്രാധാന്യം ലഭിക്കു എന്ന കാഴ്ചപാടിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി.

English summary
NDA plans to think out of the box,Amit Shah begins back channel discussion with YSR congress Jagan Mohan Reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X