കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയുടെ ബിഹാർ സഖ്യ കക്ഷികൾ: നിബന്ധന വെച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം. എൻഡിഎ സഖ്യകക്ഷിയും മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയാവട്ടെ ഇത്തവരണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബിഹാറിൽ നിന്നുള്ള എൻഡിഎ സഖ്യകക്ഷിയായ മുകേഷ് സാഹ്നിയുടെ വികാഷീൽ ഇൻസാൻ പാർട്ടിയിൽ നിന്ന് വ്യത്യസ്തമായി, അവാം മോർച്ച ബിജെപിയെ കരുത്ത് ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

അധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രംഅധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രം

1

യുപിയിൽ ബിജെപിയുടെ മുഖ്യ എതിരാളിയായ ബിഎസ്പി ശ്രമിക്കുന്നത് ദളിതുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. എച്ച്എഎം നേതാവും ബിഹാർ മന്ത്രിയും ജിതൻ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് മാഞ്ചി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് രാംദാസ് അത്തെവാലെ എന്നിവർ ബിജെപി നേതൃത്വവുമായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

2

വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള താൽപ്പര്യം അറിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ ഇരുപാർട്ടികൾക്ക് മുമ്പിലും ബിജെപി ഒറ്റ നിർദേശം മാത്രമാണ് വെച്ചിട്ടുള്ളത്. ബിജെപിക്ക് വേണ്ടി ദളിത് വോട്ടുകൾ കേന്ദ്രീകരിക്കാൻ പിന്തുണ നൽകണം എന്നതായിരുന്നു ആ നിർദേശം. ഇക്കാര്യത്തിൽ സമ്മതമാണെങ്കിൽ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

3


ഉത്തർപ്രദേശ് ജനസംഖ്യയുടെ 21.5 ശതമാനത്തോളം ദളിത് വിഭാഗങ്ങളാണ്. പടിഞ്ഞാറൻ യുപി സീറ്റുകളിൽ നിർണായക പങ്ക് വഹിക്കുന്നതും ദളിത് വിഭാഗങ്ങളാണ്. 403 യുപി നിയമസഭാ സീറ്റുകളിൽ 85 എണ്ണം ദളിതർക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിൽ ദളിത് പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞാൽ ബിജെപിക്ക് ഉത്തർപ്രദേശിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയും. നേരത്തെ ബിഎസ്പിയുടെ സുപ്രധാന വോട്ട് ബാങ്കായിരുന്നു ദളിതുകൾ.
എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജാതവ് ദലിതരിൽ സ്വാധീനം നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ബിജെപിയ്ക്ക് ദളിതരുടെ സ്വാധീനം ഉപയോഗപ്പെടുത്താമെന്ന ചിന്തകൾ ഉടലെടുക്കുന്നത്.

4

സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ദളിതുകളുടെ പിന്തുണ തേടി ബിഎസ്പിയുടെ സ്ഥാനം കയ്യാളുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി അടക്കമുള്ള സംഘടനകൾ ദളിത് ശബ്ദങ്ങളെ ശക്തിപ്പെടുത്തുമെന്നും സമുദായത്തിനുള്ളിലെ യുവാക്കളുടെ വോട്ടുകൾ കൈക്കലാക്കുമെന്നും ബിജെപി ഭയക്കുന്നുണ്ട്. ബിഹാർ ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന ലോക്ജനശക്തി പാർട്ടി അഥവാ എൽജെപിയ്ക്ക് മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന രാംവിലാസ് പാസ്വാൻ മരിച്ചതിന് ശേഷം ഒരു ദളിത് നേതാവ് ഉണ്ടായിട്ടില്ല.

5


എൽജെപിയിൽ ഭിന്നിപ്പുകൾ നിലവിലുള്ളതും പാസ്വാന്റെ മരണശേഷം അനന്തരാവകാശിയായ സഹോദരൻ പശുപതി കുമാർ പരാസിന്റെ സ്വാധീനമില്ലായ്മയും പാർട്ടിയ്ക്കും അതുപോലെ എൻഡിഎയ്ക്കും തിരിച്ചടിയായിട്ടുണ്ട്. ഈ ഒഴിവ് നികത്താനാണ് മഹാദളിത് മുസഹർ സമുദായത്തിൽപ്പെട്ട മാഞ്ചികളെയും അംബേദ്കറൈറ്റ് ആയ അഥാവാലെയെയും ബിജെപി ഒപ്പം ചേർക്കുന്നത്. ഈ പാർട്ടികളുമായി കുറച്ച് സീറ്റുകൾ പങ്കുവെക്കുന്നതിൽ ബിജെപി വിമുഖത കാണിക്കുന്നില്ലെങ്കിലും ഇത് സീറ്റുകളെക്കുറിച്ച് മാത്രമല്ല. രണ്ട് പാർട്ടികളും എൻഡിഎയിലെ സഖ്യ പങ്കാളികളാണ് എന്നൊരു വസ്തുത കൂടി ചർച്ച ചെയ്യേണ്ടതായുണ്ട്. സംസ്ഥാനത്ത് ബിജെപിയെ സഹായിക്കേണ്ടത് അവരുടെ കടമയാണെന്നാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ബിജെപി നേതാവിന്റെ പ്രതികരണം.

6

അധികാരം പങ്കുവെക്കുന്നതിൽ ബിജെപി ദളിതർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് അവർക്ക് അറിയാം. രാഷ്ട്രീയം കൊടുക്കൽ വാങ്ങലുകളിലൂടെ കടന്നുപോകുകയാണ്. അത്തവാലെയും മാഞ്ചിയും ബിജെപിയെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് പാർട്ടി അതിനെ സ്വാഗതം ചെയ്യുമെന്നാണ് ബിജെപി നേതാവിന്റെ പ്രതികരണം.

7


ഉത്തർപ്രദേശിലെ തന്റെ പാർട്ടിയുടെ ശക്തി വിലയിരുത്താൻ ലഖ്നൗവിൽ എത്തിയതാണെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷ് മാഞ്ചി പ്രതികരിച്ചത്. ആദിത്യനാഥുമായുള്ള ഒരു പ്രാഥമിക കൂടിക്കാഴ്ചയായിരുന്നു തിങ്കളാഴ്ച നടന്നത്. എച്ച്എഎമ്മിനെക്കുറിച്ചും പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബിഹാറിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് സന്തോഷ് മാഞ്ചി യോഗി ആദിത്യനാഥിനെ ധരിപ്പിച്ചത്.

8


നിയമസഭാ തിരഞ്ഞടുപ്പിൽ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ഞങ്ങളുടെ ശക്തി വിലയിരുത്തിയെന്നും അടുത്ത തലത്തിലുള്ള ചർച്ചകൾ ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രണ്ട് സംസ്ഥാനങ്ങളിലും ദളിതരുടെ പ്രശ്നങ്ങൾ ഒരുപോലെയായതിനാൽ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സന്തോഷ് മാഞ്ചി പറഞ്ഞു.

9


ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി മത്സരിക്കുമോ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നായിരുന്നു സന്തോഷ് മാഞ്ചിയുടെ പ്രതികരണം. യോഗി ഞങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ഞങ്ങളുടെ ജോലിയെ പ്രശംസിക്കുകയും ചെയ്തുവെന്നും സന്തോഷ് മാഞ്ചി കൂട്ടിച്ചേർത്തു.

10


അതേ സമയം മാഞ്ചി ഒരേ സമയം രണ്ട് തോണിയിൽ കാലിടുന്നയാളാണെന്ന തരത്തിലുള്ള ഒരു വിമർശനവും ഉയർന്നുവന്നിട്ടുണ്ട്. ബിഹാർ ഭരിക്കുന്ന നിതീഷ് കുമാറുമായി മാഞ്ചിയ്ക്ക് അടുത്ത ബന്ധമാണെന്നും അദ്ദേഹം യുപിയിൽ മോദിയെ ആണോ നിതീഷ് കുമാറിനെ ആണോ പിന്തുണയ്ക്കുകയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ദളിതുകൾ ഇപ്പോൾ മായാവതിക്കൊപ്പമല്ല മറിച്ച് ബിജെപിക്കൊപ്പമാണെന്നാണ് കഴിഞ്ഞ ആഴ്ച യോഗി ആദിത്യനാഥിനെക്കണ്ടതിന് പിന്നാലെ മാഞ്ചി പ്രതികരിച്ചത്.

11


ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ബഹുജന സമാജ് കല്യാൺ യാത്ര സെപ്റ്റംബർ 26 മുതൽ ഡിസംബർ 18 വരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ലക്‌നൗ അംബേദ്കർ പാർക്കിൽ നടക്കുന്ന റാലിയിൽ ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും ആദിത്യനാഥും അഭിസംബോധന ചെയ്ത് സംസാരിക്കും.

12


കേന്ദ്രമന്ത്രിയും എംപിയുമായ അത്തെവാലെ നിയമസഭാ തിരഞ്ഞെടുപ്പിന് യുപി ബിജെപിയിൽ നിന്ന് 8-10 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു എൻഡിഎ സഖ്യകക്ഷിയാണ് ബിഐപി മന്ത്രിയായ വിഐപിയുടെ മുകേഷ് സാഹ്നി. എന്നിരുന്നാലും, നിഷാദ് സമുദായത്തിന്റെ നേതാവായ അന്തരിച്ച എംപി ഫൂലൻ ദേവിയുടെ പ്രതിമകൾ യുപിയിൽ സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ആദിത്യനാഥ് പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

13


യുപി പോലീസ് വാരാണസിയിലെയും മിർസാപൂരിലെയും പ്രതിമകൾ പിടിച്ചെടുക്കുക മാത്രമല്ല, കൂടിക്കാഴ്ച നടത്താൻ വാരാണസി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാഹ്നിയെ അനുവദിച്ചില്ല. ആദിത്യനാഥും തന്നെ കാണാൻ അദ്ദേഹത്തിന് അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ട്. നിഷാദ് പാർട്ടിയുമായി സഖ്യത്തിലായതിനാൽ സമുദായ വോട്ടിൽ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ സമാധാന ശ്രമങ്ങൾക്ക് മുതിരുന്നില്ലെന്നാണ് ഒരു നേതാവിന്റെ പ്രതികരണം. യുപി തിരഞ്ഞെടുപ്പിൽ 165 സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി സാഹ്നി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം; ത്രിപുരയില്‍ പുതിയ ബദല്‍ സഖ്യം വിജയിക്കുമെന്ന് ദിയോബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം; ത്രിപുരയില്‍ പുതിയ ബദല്‍ സഖ്യം വിജയിക്കുമെന്ന് ദിയോ

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
NDA's Bihar ally approaches BJP to contest in Uttar Pradesh Assembly poll, Party set a condition before them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X