കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപി അങ്കം കുറിച്ചു; ചര്‍ച്ചകള്‍ ഫലം കണ്ടു, ഇനി അറിയേണ്ടത് കോണ്‍ഗ്രസ് എത്ര സീറ്റില്‍?

Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അങ്കം കുറിച്ച് ബിജെപി. ബിഹാറില്‍ എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ ബിജെപിയും സഖ്യകക്ഷികളും തമ്മില്‍ ധാരണയിലെത്തി. ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ ബിജെപിക്കും ജെഡിയുവിനും തുല്യമായാണ് സീറ്റ് പങ്കുവെച്ചത്. ബാക്കി സീറ്റുകള്‍ രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു.

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ മൂന്ന് കക്ഷികള്‍ മാത്രമാണുള്ളത്. ഇനി യുപിഎ കക്ഷികളുടെ സീറ്റ് വിഭജനമാണ് അറിയാനുള്ളത്. ബിജെപി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ സാഹചര്യത്തില്‍ അധികംവൈകാതെ യുപിഎ കക്ഷികള്‍ സീറ്റ് വിഭജനം സംബന്ധിച്ച് പ്രഖ്യാപനം നടത്തും....

സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 17 സീറ്റില്‍ ബിജെപി മല്‍സരിക്കും. 17 സീറ്റില്‍ ജെഡിയുവും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ എല്‍ജെപിക്ക് വിട്ടുകൊടുത്തു. സീറ്റ് വിഭജനം പ്രശ്‌നമില്ലാതെ അവസാനിച്ചത് ബിജെപിക്ക് ആശ്വാസമാണ്. ഇത്തവണ ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

ബിജെപിക്ക് ഭയം

ബിജെപിക്ക് ഭയം

നേരത്തെ എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന കുശ്വാഹ സീറ്റ് വിഭജന വിവാദത്തെ തുടര്‍ന്നാണ് സഖ്യം വിട്ടത്. തൊട്ടുപിന്നാലെ രാം വിലാസ് പാസ്വാനും സീറ്റ് വിഭജന കാര്യത്തില്‍ കലഹം തുടങ്ങിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ടാല്‍ പാസ്വാന്‍ നിലപാട് ശക്തമാക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു.

സീറ്റുകള്‍ ബിജെപി വി്ട്ടുകൊടുത്തു

സീറ്റുകള്‍ ബിജെപി വി്ട്ടുകൊടുത്തു

അതുകൊണ്ടുതന്നെയാണ് ഏറെ സമയം കളയാതെ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം അമിത് ഷാ നടത്തിയത്. കുശ്വാഹയുടെ സീറ്റുകള്‍ ഇത്തവണ ജെഡിയുവും എല്‍ജെപിയും കൈക്കലാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചിരുന്ന ബിജെപി ഘടകകക്ഷികളുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങി സീറ്റുകള്‍ കുറച്ചു.

പാസ്വാന് വന്‍ ലാഭം

പാസ്വാന് വന്‍ ലാഭം

എല്‍ജെപി മുന്നണി വിടുന്നത് ഒഴിവാക്കാന്‍ അവരുടെ ആവശ്യം ബിജെപി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് സീറ്റിലാണ് എല്‍ജെപി മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ രണ്ട് സീറ്റ് അധികം കിട്ടി. കൂടാതെ പാസ്വാന് രാജ്യസഭാ സീറ്റും ഓഫര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കും.

അമിത് ഷാ പറഞ്ഞത്

അമിത് ഷാ പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം ജനവിധി തേടുമെന്ന് അമിത് ഷാ വിശദീകരിച്ചു. ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുശ്വാഹ പാര്‍ട്ടി വിട്ടത് ഭിന്നത മൂലമാണോ എന്ന കാര്യത്തില്‍ അമിത് ഷാ പ്രതികരിച്ചില്ല.

പാസ്വാന്‍ നടത്തിയ നീക്കം

പാസ്വാന്‍ നടത്തിയ നീക്കം

കുശ്വാഹയ്ക്ക് പിന്നാലെ പാസ്വാനും എന്‍ഡിഎ വിടുമെന്ന് കഴിഞ്ഞദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും ചര്‍ച്ച നടത്തിത്. ദില്ലിയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചയിലായിരുന്നു പാസ്വാന്‍. ഇപ്പോള്‍ അതിന് ഫലം കണ്ടിരിക്കുന്നു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ബിഹാറില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ഭിന്നത രൂക്ഷമായാല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്ന് അമിത് ഷാ ആശങ്കപ്പെടുന്നു. എന്‍ഡിഎയിലെ ഭിന്നത യുപിഎ സഖ്യത്തിന് ഗുണം ചെയ്യുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. അതാണ് സഖ്യത്തിലെ രണ്ടു കക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിച്ചത്.

യുപിഎയുടെ കാര്യം

യുപിഎയുടെ കാര്യം

യുപിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോണ്‍ഗ്രസ്, ആര്‍ജെഡി, കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നിവരാണ് യുപിഎ സഖ്യത്തിലെ പ്രധാന കക്ഷികള്‍. കൂടുതല്‍ സീറ്റ് വേണമെന്ന് കുശ്വാഹ ആവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നത ഒഴിവാക്കി മുന്നോട്ട് പോകാനാണ് യുപിഎയിലെ ധാരണ.

 ബിജെപി സീറ്റുകള്‍

ബിജെപി സീറ്റുകള്‍

ബിഹാര്‍ നിയമസഭയില്‍ മൊത്തം 40 സീറ്റുകളാണുള്ളത്. ഇതില്‍ 17 വീതം ബിജെപിയും ജെഡിയുവും പങ്കിടാനാണ് തീരുമാനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ സീറ്റ് വിഭജനം. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബിഹാറില്‍ 22 സീറ്റുകളില്‍ ലഭിച്ചിരുന്നു.

അഞ്ചു സീറ്റുകള്‍ നഷ്ടം

അഞ്ചു സീറ്റുകള്‍ നഷ്ടം

കഴിഞ്ഞതവണ ജയിച്ച അഞ്ചു സീറ്റുകള്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് കൈമാറേണ്ടിവരും. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും സഖ്യത്തിലായിരുന്നില്ല. ബിജെപിക്കൊപ്പം എല്‍ജെപിയും ആര്‍എല്‍എസ്പിയുമാണ് ഉണ്ടായിരുന്നത്. 31 സീറ്റില്‍ മല്‍സരിച്ച ബിജെപി 22 സീറ്റിലും ജയിച്ചു. വന്‍ മുന്നേറ്റമായിരുന്നു ബിജെപിക്ക്.

കളം മാറിയ ജെഡിയുവിന് ലാഭം

കളം മാറിയ ജെഡിയുവിന് ലാഭം

2014ല്‍ മോദി തരംഗമാണ് ബിഹാറിലുണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. വന്‍ വിജയം നേടിയ ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളിലെ ഒട്ടേറെ നേതാക്കള്‍ കടന്നുവരികയും ചെയ്തു. എന്നാല്‍ പിന്നീട് ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുള്ള സഖ്യംവിട്ട ജെഡിയു ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്.

പ്രതിഷേധക്കാര്‍ ചീറിയടുത്തു; യുവതികളും പോലീസും പിന്തിരിഞ്ഞോടി!! ശബരിമലയില്‍ നാടകീയ രംഗങ്ങള്‍ പ്രതിഷേധക്കാര്‍ ചീറിയടുത്തു; യുവതികളും പോലീസും പിന്തിരിഞ്ഞോടി!! ശബരിമലയില്‍ നാടകീയ രംഗങ്ങള്‍

English summary
Seat-sharing deal in Bihar: BJP, JD(U) to contest 17 seats each, LJP bags 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X