കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്‍റില്‍ പ്രതിരോധിക്കാന്‍ ബിജെപി അംഗങ്ങള്‍ക്ക് ക്ലാസ്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ജെഎന്‍യു സംഭവവും രോഹിത് വെമുലയുടെ ആത്മഹത്യയും പ്രതിരോധിക്കാനുറച്ച് എന്‍ഡിഎ. ചൊവ്വാഴ്ച വൈകീട്ട് നടന്ന ബിജെപി പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ്, എന്‍ഡിഎ യോഗത്തിലാണ് തീരുമാനമായത്.

ജെഎന്‍യു വിഷയത്തില്‍ ബിജെപി കൈകൊണ്ട നിലപാട് ശരിയാമെന്നും അത് തിരുത്തേണ്ടതില്ല എന്നുമാണ് ഔദ്യോഗിക വിശദീകരണം. ജെഎന്‍യുവില്‍ മുന്‍കാലങ്ങലില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളെ ഉദ്ധരിച്ചായിരിക്കും ജെഎന്‍യു വിഷയത്തെ പാര്‍ലമെന്റില്‍ പ്രതിരോധിക്കുക.

Modi and Amithsha

ജെഎന്‍യു വിഷയത്തെ സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാട് അമിത്ഷാ പാര്‍ലമെന്ററി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പാര്‍ട്ടിയോഗത്തില്‍ അമിത്ഷാ വിമര്‍ശിച്ചു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ന്യായീകരിച്ചു. രാജ്യത്തിന് എതിരായി മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹമാണെന്ന് മുന്‍പ് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നാണ് ജെയ്റ്റ്‌ലിയുടെ വാദം.

പ്രതിപക്ഷ ആവശ്യം കണക്കിലെടുത്ത് ജെഎന്‍യു വിഷയവും റോഹിത് വെമുല ആത്മഹത്യയും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇരു യോഗങ്ങളിലും പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. അഫ്‌സല്‍ഗുരുവിന് അനുകൂലമായി
ഉയര്‍ന്ന മുദ്രാവാക്യത്തെ കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷനോട് ചേദിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.

English summary
The National Democratic Alliance government at the Centre is all set to aggressively counter the Congress and the Left during the debate on the JNU row and the Rohith Vemula suicide in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X