• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയാണ് യഥാര്‍ഥ നായകന്‍!! എതിര്‍ക്കുന്ന ശിവസേന പോലും പിന്തുണയ്ക്കുന്നു!! 2019ലും മോദി തരംഗം?

  • By Gowthamy

ദില്ലി: 2019ലെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒരുക്കങ്ങള്‍ എന്‍ഡിഎ അണിയറയില്‍ തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എന്‍ഡിഎയുടെ തീരുമാനം. തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. മോദിയെ എതിര്‍ക്കുന്ന ശിവസേന പോലും പ്രമേയത്തെ പിന്തുണച്ചു. 2014ലെ മോദി തരംഗം ആവര്‍ത്തിക്കപ്പെടുമെന്നു തന്നെയാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.

എന്‍ഡിഎയുടെ 31 ഘടകകക്ഷികളും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാനും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു യോഗം. 2014ല്‍ മോദി അധികാരത്തിലേറിയ ശേഷം ഇത് രണ്ടാം തവണയാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. കേരളത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, സികെ ജാനു പിസി തോമസ് എന്നിവരും പങ്കെടുത്തു.

 വിയോജിപ്പുകളില്ല

വിയോജിപ്പുകളില്ല

2019ല്‍ നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിനെ മോദിയുടെ നേതൃത്വത്തില്‍ തന്നെ നേരിടാനാണ് എന്‍ഡിഎയുടെ തീരുമാനം. കേന്ദ്രമന്ത്രി റാം വിലാസ് പസ്വാനാണ് മോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആലോചന മുന്നോട്ട് വച്ചത്. ഇത് ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. 33 ഘടകകക്ഷികളും തീരുമാനത്തെ പിന്തുണച്ചു. യോഗത്തില്‍ പങ്കെടുത്ത ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും തീരുമാനത്തെ അംഗാകരിച്ചു. മോദിയെ ശക്തമായി എതിര്‍ത്തിരുന്ന ശിവസേന പോലും പിന്ഥുണച്ചത് നിര്‍ണായകമായി.

 നേരത്തെ തന്നെ തീരുമാനം

നേരത്തെ തന്നെ തീരുമാനം

വികസനവും ദരിദ്രര്‍ക്കായുളള ക്ഷേമ പ്രവര്‍ത്തനങ്ങളും തുടരുന്നതിന് എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായാണ് സൂചനകള്‍. ദില്ലിയിലെ ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് 2019ല്‍ മോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു.

 വികസന പ്രവര്‍ത്തനങ്ങള്‍

വികസന പ്രവര്‍ത്തനങ്ങള്‍

അധികാരത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ട സര്‍ക്കാരിന്റെ അഴിമതി രഹിത പ്രതിച്ഛായ തന്നെയാണ് പ്രധാന പ്രചരണ ആയുധം. മാത്രമല്ല പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ഉയര്‍ത്തിക്കാട്ടും. സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയിലും സര്‍ക്കാര്‍ നല്ലകാര്യങ്ങള്‍ ചെയ്‌തെന്നും രാജ്യത്തെ വികസനത്തിലേക്ക് തന്നെ നയിച്ചുവെന്നും അരുണ്‍ ജെയ്‌ററ്‌ലി പറയുന്നു. ഇതും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

 ശിവസേനയുമായുളള ബന്ധം

ശിവസേനയുമായുളള ബന്ധം

എന്‍ഡിഎയില്‍ സഖ്യങ്ങള്‍ വന്നു തേര്‍ന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന്റെ പ്രശസ്തി കൊണ്ടാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അടുത്തകാലത്തായി പിണങ്ങി നിന്നിരുന്ന ശിവസേന യോഗത്തില്‍ പങ്കെടുത്തത് അനുകൂലമായിട്ടാണ് കാണുന്നതെന്നും ജെയ്റ്റ്‌ലി പറയുന്നു. ശിവസേന ബിജെപിയുടെ വളരെ പണ്ടു മുതലേയുള്ള സഖ്യകക്ഷിയാണെന്നും അടുത്തിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

 മോദിക്ക് പ്രശംസ

മോദിക്ക് പ്രശംസ

നോട്ട് നിരോധനത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് മികച്ച വിജയം സ്വന്തമാക്കാനായതിലും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ആധിപത്യം ഉറപ്പിക്കാനായതിനും യോഗത്തില്‍ മോദിയെ പ്രശംസിച്ചു. സര്‍ക്കാര്‍ നയങ്ങളാണ് വിജയങ്ങള്‍ക്ക് കാരണമെന്നാണ് യോഗത്തില്‍ വിലയിരുത്തപ്പെട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും യോഗത്തില്‍ വിലയിരുത്തി.

 മോദി തരംഗം

മോദി തരംഗം

2014ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത് മോദിയുടെ പ്രതിച്ഛായയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇതില്‍ മികച്ച വിജയം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ തന്നെയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി തന്നെയാണ് മോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മോദിക്കും പാര്‍ട്ടിക്കും അനുകൂലമാണെന്നും ഉത്തര്‍പ്രദേശിലെ വിജയം അത് വ്യക്തമാക്കുന്നുണ്ടെന്നുമാണ് വിലയിരുത്തുന്നത്.

 കോണ്‍ഗ്രസ് എസ്പി സഖ്യം

കോണ്‍ഗ്രസ് എസ്പി സഖ്യം

നരേന്ദ്രമോദി എതിരാളികളില്ലാത്ത നേതാവ് എന്ന നിലയിലേക്കാണ് വളര്‍ന്നു കൊണ്ടിരുക്കുന്നത്. മോദിയെ മുന്‍ നിര്‍ത്തിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു നിന്നിട്ടും മോദി തരംഗത്തെ മറികടക്കാനായില്ലെന്നതാണ് വാസ്തവം.

മോദി- ഷാ തന്ത്രം

മോദി- ഷാ തന്ത്രം

കേരളത്തില്‍ മാത്രമാണ് ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയാത്തത്. ഈ സാഹചര്യത്തില്‍ കേരളം പിടിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി മോദിയും ഷായും തന്ത്രം മിനയുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ ബിജെപിയിലെത്തിക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

English summary
The National Democratic Alliance (NDA) on Monday passed a resolution to fight 2019 Lok Sabha elections under leadership of Prime Minister Narendra Modi, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X