Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ എന്‍ഡിഎക്ക് സീറ്റ് നഷ്ടം, കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പേരിന് മാത്രമെന്ന് എക്സിറ്റ് പോൾ

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് 2014നേത് സമാനമായ വിജയം നേടാനാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഏറെ പിന്നിലായ് അവസാനിക്കുമെന്നും പറയുന്നു. ബിജെപി ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സീറ്റുകള്‍ തൂത്തുവാരുമെങ്കിലും 2014നേത് സമാനമായ വിജയം ലഭിക്കില്ലെന്ന് സര്‍വ്വേ പറയുന്നു. എന്നാല്‍ ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വോട്ട് വീഴില്ലെന്നാണ് പ്രവചിക്കുന്നത്.

48 ലോക്‌സഭ സീറ്റുള്ള മഹാരാഷ്ട്ര ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനം മഹാരാഷ്ട്രയായതിനാല്‍ ഏറെ നിര്‍ണായകമാണ് ഈ സീറ്റുകള്‍. 2014ല്‍ 42 സീറ്റാണ് എന്‍ഡിഎ നേടിയത്. ബിജെപി 23ഉം ശിവസേന 18ഉം സ്വാഭിമാനി ശേത്കരി സംഘാതന ഒരു സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസ് രണ്ടും എന്‍സിപി നാലു സീറ്റുമാണ് നേടിയിരുന്നത്.

main

ടിവി 9 സി വോട്ടര്‍ സര്‍വ്വേ ബിജെപി ശിവസേന സഖ്യത്തിന് 34 സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് 14 സീറ്റ് നേടുമെന്നും പറയുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 2014നേതിന് സമാനമായ വിജയമാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക എന്ന് പറയുന്നു. 38 മുതല്‍ 42 വരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 8 മുതല്‍ 12 വരെ സീറ്റും നേടുമെന്ന് പറയുന്നു. ടൈംസ് നൗ വിഎംആര്‍ സര്‍വ്വേ 34 മുതല്‍ 39 വരെ സീറ്റാണ് പ്രവചിക്കുന്നത്.

നാലു ഘട്ടമായാണ് മഹാരാഷ്ട്രയില്‍ പോളിങ് നടന്നത്. ഏപ്രില്‍ 13 മുതല്‍ 19 വരെയായിരുന്നു ഇത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്സഭ തിര‍ഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയില്‍ ഏറെ നിര്‍ണായകമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+