കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി തരംഗം; ബംഗാളിലും മുന്നേറ്റം; തൂക്കുസഭ പ്രവചിച്ച് സർവ്വേ ഫലം

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രവചിച്ച് എബിപി ന്യൂസ്- സി വോട്ടർ സർവ്വേ ഫലം. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് 233 സീറ്റുകളും കോൺഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 167 സീറ്റുകളും മാത്രം ലഭിക്കുമെന്നാണ് സർവ്വേ ഫലം. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

അതേസമയം ബിജെപിയാകും ഏറ്റവും വലിയ ഒറ്റ കക്ഷി. ബിജെപിക്ക് 203 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ് 109 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. പ്രാദേശിക പാർട്ടികളാകും രാജ്യം ആരു ഭരിക്കുമെന്ന തീരുമാനിക്കുകയെന്നാണ് വിലയിരുത്തൽ. എല്ലാവർക്കും കൂടി 130 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രചവനം.

പ്രദേശിക പാർട്ടികൾ നിർണായകം

പ്രദേശിക പാർട്ടികൾ നിർണായകം

2014 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രമായി 283 സീറ്റുകളാണ് ഉണ്ടായിരുന്നത്. 543 അംഗ സഭയിൽ എൻഡിഎയ്ക്ക് 336 അംഗങ്ങളുണ്ടായിരുന്നു. ഇത്തവണ ഒറ്റയ്ക്ക് കേവലം ഭൂരിപക്ഷം കടക്കാൻ ബിജെപിക്കായി. എന്നാൽ ഇത്തവണ എൻഡിഎ സഖ്യത്തിന് 272 എന്ന മാജിക് സംഖ്യ കടക്കാനാകില്ലെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ഇതോടെ പ്രാദേശിക പാർട്ടികളുടെ നിലപാട് നിർണായകമാകും.

സാധ്യത എൻഡിഎയ്ക്ക്

സാധ്യത എൻഡിഎയ്ക്ക്

നിലവിലെ സാഹചര്യത്തിൽ എൻഡിഎയ്ക്കാണ് കൂടുതൽ സഖ്യകക്ഷികളുടെ പിന്തുണയുള്ളത്. ഒരു ചേരിയിലും നിൽക്കാത്ത പ്രദേശിക പാർട്ടികളുടെ പിന്തുണ എൻഡിഎയ്ക്ക് ലഭിച്ചാൽ അനായാസമായി കേവല ഭൂരിപക്ഷം കടക്കാനാകും. വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, എംഎൻഎഫ്, ടിആർഎസ് എന്നിവർ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന പാർട്ടികളാണ്. അതുകൊണ്ട് തന്നെ ഇവർ പിന്തുണ നൽകിയാൽ 278 എന്ന സീറ്റുകൾ നേടാനാകുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ എൻഡിഎ വീണ്ടും അധികാരത്തിൽ എത്തും.

കേവല ഭൂരിപക്ഷം കടക്കില്ല

കേവല ഭൂരിപക്ഷം കടക്കില്ല

പ്രാദേശിക പാർട്ടികളുടെ പിന്തുണ ലഭിച്ചാലും കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നേക്കില്ലെന്നാണ് സി വോട്ടർ സർവ്വേ പ്രവചിക്കുന്നത്. എഐയുഡിഎഫ്. എൽഡിഎഫ്, തൃണമൂൽ, എസ്പി-ബിഎസ്പി-ആര്എൽഡി മഹാസഖ്യം എന്നിവരുടെ പിന്തുണ യുപിഎയ്ക്ക് ലഭിച്ചാലും ആകെ സീറ്റുകൾ കേവല ഭൂരിപക്ഷത്തിലും പിന്നിലാകും. 257 സീറ്റുകൾ മാത്രമെ നേടാൻ സാധിക്കു.

ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം

ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം


ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സീ വോട്ടർ സർവ്വേ പ്രവചിക്കുന്നത്. 80 ലോക്സഭാ സീറ്റുകളിൽ 51 എണ്ണത്തിലും സഖ്യം വിജയം നേടും. എൻഡിഎയ്ക്ക് ഇരുപത്തിയഞ്ചും കോൺഗ്രസിന് നാലു സീറ്റുകളും മാത്രം ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2014ൽ 71 സീറ്റുകളും ബിജെപിക്കൊപ്പമായിരുന്നു.

പഞ്ചാബിൽ കോൺഗ്രസ് അഞ്ചിടത്ത് ബിജെപി

പഞ്ചാബിൽ കോൺഗ്രസ് അഞ്ചിടത്ത് ബിജെപി

പഞ്ചാബിൽ കോൺഗ്രസ് വൻ വിജയം നേടുമെന്നാണ് പ്രവചനം. 13 ലോക്സഭാ സീറ്റുകളിൽ 12 ഇടത്തും യുപിഎ സഖ്യം വിജയിക്കും. ദില്ലി, ഉത്തരാഖണ്ഡ്, ബിജെപി, ഹരിയാന, ഹിമാചൽ, ബീഹാർ എന്നിവിടങ്ങളിൽ ബിജെപിക്കാണ് സർവ്വേ മുൻതൂക്കം പ്രവചിക്കുന്നത്. അതേസമയം പൗരത്വ ബിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്നും സർവ്വേ പറയുന്നു.

 ഹിന്ദി ഹൃദയഭൂമിയിൽ

ഹിന്ദി ഹൃദയഭൂമിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിളങ്ങിയ രാജസ്ഥാനിലും മധ്യപ്രദേശിലും എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് പ്രവചനം. ഗുജറാത്തിൽ മോദി തരംഗത്തിന് കാര്യമായ മങ്ങലേറ്റിട്ടില്ല. മഹാരാഷ്ട്രയിൽ പക്ഷെ യുപിഎയ്ക്കാണ് മുന്തൂക്കം. കോൺഗ്രസ്-എൻസിപി സഖ്യം മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഗോവയിൽ ആർക്കും ഭൂരിപക്ഷം ഉണ്ടാവില്ല. രണ്ട് ലോക്സഭാ സീറ്റുകളാണ് ഗോവയിലുള്ളത്. എൻഡിഎയും യുപിഎയും ഓരോ സീറ്റുകൾ വീതം നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു.

ബംഗാളിൽ തൃണമൂൽ

ബംഗാളിൽ തൃണമൂൽ

പശ്ചിമ ബംഗാളിൽ ബിജെപിക്ക് വീണ്ടും നിരാശയാകും ഫലമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 23 സീറ്റുകൾ നേടുമെന്ന അമിത് ഷായുടെ അവകാശവാദം ഫലംകാണില്ല. മമതയുടെ തൃണമൂൽ കോൺഗ്രസിനാകും മുന്നേറ്റം. 42ൽ 34 സീറ്റുകളും തൃണമൂൽ നേടുമെന്നാണ് പ്രചവനം. എൻഡിഎയ്ക്ക് 7 സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പ്രവചിക്കുന്നു.

 ദക്ഷിണേന്ത്യയിൽ പ്രദേശിക പാർട്ടികൾ

ദക്ഷിണേന്ത്യയിൽ പ്രദേശിക പാർട്ടികൾ

ആന്ധ്രയിലും തെലങ്കാനയിലും പ്രാദേശിക പാർട്ടികളാകും മുന്നേറ്റമുണ്ടാക്കുക എന്നാണ് പ്രവചനം. ഈ സംസ്ഥാനങ്ങളിൽ യുപിഎയ്ക്കും എൻഡിഎയ്ക്കും ഒരു സീറ്റിൽ പോലും വിജയിക്കാനാകില്ലെന്ന് സർവ്വേ പറയുന്നു. തമിഴ്നട്ടിലും കേരളത്തിലും യുപിഎയ്ക്കാണ് മുന്നേറ്റം. കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. 14 സീറ്റുകൾ വീതം യുപിഎയും എൻഡിഎയും നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

 കേരളത്തിൽ ഇങ്ങനെ

കേരളത്തിൽ ഇങ്ങനെ

കേരളത്തിൽ ഇത്തവണ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 16 സീറ്റുകളിൽ യുഡിഎഫും നാലിടത്ത് ഇടതുപക്ഷവും വിജയിക്കും, ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന ബിജെപി പ്രതീക്ഷകൾക്ക് നിരാശയാകും ഫലം. ഒരു സീറ്റിൽ പോലും വിജയിക്കാനാകില്ലെന്നാണ് സർവ്വേ പറയുന്നത്.

 മറ്റിടങ്ങളിൽ ഇങ്ങനെ

മറ്റിടങ്ങളിൽ ഇങ്ങനെ

ആസ്സാമിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയ്ക്ക് 7 സീറ്റും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 6 സീറ്റും ലഭിക്കും. നാഗാലാന്റിലെ ഏക സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. മേഘാലയിലും മണിപ്പൂരിലും യുപിഎയ്ക്കും എൻഡിഎയ്ക്കും ഓരോ സീറ്റുകൾ വീതം ലഭിക്കും. മിസോറാമിൽ എൻഡിഎയ്ക്കും യുപിഎയ്ക്കും സീറ്റുകളൊന്നും ലഭിക്കില്ല. തൃപുര, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും എൻഡിഎയ്ക്ക ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

എന്‍ഡിഎയ്ക്ക് 99 സീറ്റ് നഷ്ടമാകുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ..... വീണ്ടും തിരിച്ചടി!!എന്‍ഡിഎയ്ക്ക് 99 സീറ്റ് നഷ്ടമാകുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ..... വീണ്ടും തിരിച്ചടി!!

English summary
NDA to Fall Short of Majority in 2019 Elections: ABP-CVoter Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X