കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവിക്കൊടി പാറും, ബിജെപിക്ക് ഉജ്ജ്വല വിജയമെന്ന് എക്സിറ്റ് പോള്‍ ഫലം

  • By Desk
Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച്ച പുറത്ത് വന്ന എക്‌സിറ്റ്‌പോള്‍ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി നേതൃത്വം ശുഭ പ്രതീക്ഷയിലാണ്. ഇത്തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമാകുമെന്നാണ് എക്‌സിറ്റ് പോള്‍ പറയന്നത്. ആസാം ഭൂരിപക്ഷ സീറ്റും ബിജെപിക്ക് അനുകൂലമാകുമെന്നും പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആകെ ഉള്ള 20 സീറ്റില്‍ 14സീറ്റ് ആസാമില്‍ നിന്നുമാണ്. ഇവിടെ ബിജെപി വിജയിച്ചാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മേല്‍ക്കോയ്മ നേടാന്‍ സാധിക്കും.

2014ല്‍ ബിജെപി 7 സീറ്റും കോണ്‍ഗ്രസ് മൂന്ന് സീറ്റുമായിരുന്നു നേടിയിരുന്നത്. മൂന്ന് സീറ്റ് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഒരു സീറ്റ് സ്വതന്ത്രനും നേടി. എന്‍ഡിടിവി സര്‍വ്വേ പ്രകാരം 9 സീറ്റാണ് എന്‍ഡിഎക്ക് ലഭിക്കുക. കോണ്‍ഗ്രസിന് നാലു സീറ്റും. ഇന്ന് പുറത്തിറങ്ങിയ ചാണക്യ പോള്‍ ബിജെപിക്ക് പത്ത് സീറ്റാണ് പറയുന്നത്. കോണ്‍ഗ്രസിന് മൂന്നും മറ്റ് പാര്‍ട്ടികള്‍ക്ക് ഒന്നും.

 കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ

bjp

ഈ വോട്ട് ദേശീയതയ്ക്കാണെന്നും മോദിക്ക് വേണ്ടിയാണെന്നും ആസാം മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 23ന് അറിയാം എന്നാണ് എക്‌സിറ്റ് പോളുകളോട് കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ബിജെപി വിജയം തന്നെയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
NDA will win in North east states, predicts NDTV and Chanakya exit polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X