കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു സഖ്യത്തില്‍ വിള്ളലില്ല, ബിജെപിക്കൊപ്പം തന്നെയെന്ന് നിതീഷ്, ബീഹാറില്‍ 200 സീറ്റ് നേടും!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ എന്‍ഡിഎയില്‍ ഒരു വിള്ളലും ഇല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കും. 200 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും നിതീഷ് വ്യക്തമാക്കി. ബീഹാറില്‍ 243 സീറ്റുകളാണ് ഉള്ളത്. അതേസമയം എന്‍ആര്‍സി വിഷയത്തില്‍ ബിജെപിയെ അമ്പരിപ്പിച്ച നിതീഷ് സഖ്യം വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നാണ് നിതീഷ് വ്യക്തമാക്കിയിരിക്കുന്നത്.

1

എന്‍പിആറിനെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. 2010ലെ ഫോര്‍മാറ്റിലാണ് അത് ബീ ഹാറില്‍ നടപ്പാക്കുക. നിയമസഭയില്‍ ഇതിനായി പ്രമേയം പാസാക്കുകയും ചെയ്‌തെന്ന് നിതീഷ് പറഞ്ഞു. നേരത്തെ നിയമസഭയില്‍ എന്‍ആര്‍സി വേണ്ടെന്ന പ്രമേയം ഐകകണ്‌ഠ്യേന പാസായിരുന്നു. ഇതിലാണ് എന്‍പിആര്‍ 2010ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത് പോലെയായിരിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം എന്‍പിആര്‍, എന്‍ആര്‍സി വിഷയങ്ങള്‍ ആര്‍ജെഡി വലിയ വിഷയമായി ബീഹാറില്‍ അവതരിപ്പിച്ചിരുന്നു. പലരുടെ കൈവശവും ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ നിതീഷ് തന്നെ തനിക്കും അത്തരം കാര്യങ്ങളിലെന്നും, മാതാപിതാക്കളുടെ ജനനദിവസവും അറിയാന്‍ വഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപിയും സഭയില്‍ പ്രമേയത്തെ അനുകൂലിച്ചത്.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷയോടെയാണ് നിതീഷ് കുമാര്‍ കാണുന്നത്. വീണ്ടും അധികാരത്തിലെത്താമെന്നാണ് പ്രതീക്ഷ. അതിന് ബിജെപിയുടെ സഹായവും ആവശ്യമാണ്. എന്നാല്‍ ആര്‍ജെഡി ബീഹാറില്‍ തൊഴിലില്ലായ്മ ശക്തമായി ഉന്നയിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് ബീഹാറില്‍ ഉയര്‍ന്ന നിരക്കിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് 200 സീറ്റെന്ന നിതീഷിന്റെ മോഹം നടക്കില്ലെന്ന് ഉറപ്പാണ്. അതേസമയം എന്‍പിആര്‍ നടപടിയെ പിന്തുണച്ചത് കോണ്‍ഗ്രസുമായി അടുക്കാനുള്ള നീക്കമായി വിലയിരുത്തപ്പെട്ടിരുന്നു.

English summary
nda will win over 200 seats in bihar says nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X