Get Updates
Get notified of breaking news, exclusive insights, and must-see stories!

സീ ന്യൂസ് പ്രവചനം: ബിഹാറില്‍ എന്‍ഡിഎയ്ക്ക് 140 സീറ്റ്!

ദില്ലി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയ്ക്ക് 140 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വേ ഫലം. സീ ന്യൂസിന്റെ സര്‍വ്വേയാണ് ബി ജെ പി സഖ്യത്തിന് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നത്. ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവും സഖ്യകക്ഷികളും വെറും 70 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബാക്കിയുള്ള 33 മണ്ഡലങ്ങളില്‍ വിജയിയെ പ്രവചിക്കാന്‍ സര്‍വ്വേ തയ്യാറായില്ല.

ബിഹാറില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടുകളില്‍ പകുതിയിലധികം (50.8 ശതമാനം) വോട്ടുകളും എന്‍ ഡി എയ്ക്ക് കിട്ടുമെന്നും സര്‍വ്വേ പറയുന്നു. മറുപക്ഷം 42.5 വോട്ട് ശതമാനത്തില്‍ ഒതുങ്ങും. സംസ്ഥാനത്തെ 41.2 ശതമാനം മുസ്ലിങ്ങളും എന്‍ ഡി എയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. മുസ്ലിങ്ങളും യാദവ വിഭാഗവുമാണ് ബി ജെ പിക്കെതിരായ മതേതര സഖ്യത്തിന് തുണയാകും എന്ന് നേരത്തെ കരുതപ്പെട്ടിരുന്നത്.

bjp6

243 സീറ്റുകളുള്ള ബിഹാര്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. നേരത്തെ ഇന്ത്യ ടുഡേ ഗ്രൂപ്പ് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വ്വേയിലും ബി ജെ പി സഖ്യം അധികാരത്തിലെത്തും എന്നായിരുന്നു പ്രവചനം. എന്‍ ഡി എയ്ക്ക് 125 സീറ്റുകളാണ് ഇന്ത്യ ടുഡേ നല്‍കിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന വിശാല സഖ്യം 106 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു.

നിതീഷ് കുമാറിനൊപ്പം ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, കോണ്‍ഗ്രസ്, എന്‍ സി പി, സമാജ് വാദി പാര്‍ട്ടികളും ബി ജെ പിക്ക് എതിരെ മത്സരരംഗത്തുണ്ട്. ബി ജെ പിയാകട്ടെ, രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ എച്ച് എ എം തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ഇത്തവണ ബിഹാറില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ 5 ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+