കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ കയറ്റിയില്ല; എംപി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചു!

  • By Muralidharan
Google Oneindia Malayalam News

തിരുപ്പതി: വിമാനത്താവളത്തില്‍ വൈകിയെത്തിയ എം പി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വൈകിയെത്തിയ എം പി വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം തീര്‍ക്കാനായി ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ പേര് അറിയാന്‍ കഴിഞ്ഞിട്ടില്ല.

വിമാനം പുറപ്പെടുന്നതിന് 20 - 25 മിനുട്ട് മുമ്പ് മാത്രമാണ് എം പി തിരുപ്പതി വിമാനത്താവളത്തില്‍ എത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ എം പിയെയും കൂട്ടരെയും അകത്തുകടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 45 മിനുട്ട് മുമ്പ് ചെക്കിംഗ് പൂര്‍ത്തിയാക്കി ബോര്‍ഡിങ് കൗണ്ടറുകള്‍ അടക്കണമെന്നാണ് നിയമം. ഇക്കാരണം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ എം പിയെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്.

air-india

രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ എം പി, തന്നെയും ബന്ധുക്കളെയും കൂടി വിമാനത്തില്‍ കയറ്റണമെന്ന് സ്റ്റേഷന്‍ മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ സമയം കഴിഞ്ഞു എന്നും എം പിയുടെ ആവശ്യം അനുവദിക്കാനാവില്ല എന്നും ഉദ്യോഗസ്ഥന്‍ ഖേദപൂര്‍വ്വം അറിയിച്ചു. എന്നാല്‍ പൊടുന്നനെ എം പി സ്റ്റേഷന്‍ മാസ്റ്ററെ അടിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും എം പിക്കെതിരെ പരാതി നല്‍കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായിട്ടില്ല.

English summary
Shocking: VVIP Tantrum! Andhra MP fails to board flight, slaps Air India official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X