കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ തന്ത്രമിറക്കി പാകിസ്താന്‍: ബാലക്കോട്ടിലേക്ക് രാജ്യാന്തര മാധ്യമങ്ങളെ കൊണ്ടുവരുമെന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
    പാകിസ്താനിലെ ഭീകരക്യാംപുകളില്‍ വ്യോമസേനയുടെ ബോംബാക്രമണം| Morning News Focus | Oneindia Malayalam

    Newest First Oldest First
    6:34 PM, 26 Feb

    300 തീവ്രവാദികളെ കൊന്നിട്ടുണ്ടെങ്കില്‍ അവരുടെ രക്തം എവിടെയെന്ന് പാകിസ്താന്‍. പത്ത് പേരെ കൊന്നാല്‍ അവിടെ രക്തമുണ്ടാകേണ്ടതാണ്. അതിര്‍ത്തി കടന്നതിന് ഇന്ത്യക്കെതിരെ തിരിച്ചടി പ്രതീക്ഷിക്കാമെന്നും പാകിസ്താന്‍
    4:34 PM, 26 Feb

    ഇന്ത്യ ആക്രമണം നടത്തിയ ബാലക്കോട്ടിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടുവരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഹെലികോപ്റ്ററുകള്‍ തയ്യാറായിക്കഴിഞ്ഞെങ്കിലും കാലാവസ്ഥ മോശമാണ്. കാലാവസ്ഥ ശരിയായ നിലയിലെത്തുന്നതോടെ ഹെലികോപ്റ്ററുകള്‍ പറന്നുയരുമെന്നും ഖുറേഷി ചൂണ്ടിക്കാണിക്കുന്നു.
    4:30 PM, 26 Feb

    പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചണ്ഡ‍ിഗഡില്‍ ഉന്നത തലയോഗം നടക്കുന്നു. മന്ത്രി മന്‍പ്രീത് ബാദലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
    4:23 PM, 26 Feb

    പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.
    3:59 PM, 26 Feb

    സുരക്ഷക്ക് വേണ്ടി പാകിസ്താനും ഇന്ത്യയും സംയമനം പാലിക്കണമെന്ന ആഹ്വാനവുമായി ചൈന രംഗത്തെത്തിയിരുന്നു.
    3:56 PM, 26 Feb

    പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനക്ക് മേല്‍ ആറ് ബോംബുകളാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 ഉപയോഗിച്ച് നിക്ഷേപിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്.
    3:30 PM, 26 Feb

    ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ . അഭിമാനമുള്ള ഏതൊരു രാജ്യവും ചെയ്യുന്നതേ ഇന്ത്യയും ചെയ്തുുള്ളൂ, അവര്‍ നമുക്ക് വേണ്ടി ചെയ്തതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍. അവരാണ് നമ്മുടെ കവചങ്ങള്‍, അവര്‍ ശരിക്കും കവചങ്ങള്‍ പോലെ പ്രവര്‍ത്തിച്ചു. നമ്മള്‍ അഭിമാനിക്കുകയും പോരാളികള്‍ക്ക് നല്‍കുകയും വേണം അദ്ദേഹം പറയുന്നു.
    3:23 PM, 26 Feb

    പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക് ദേശീയ സുരക്ഷാ കമ്മിറ്റി യോഗം ചേരുന്നത്. പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി നേരത്തെ റേഡിയോ പാകിസ്താന്‍ ട്വീറ്റ് ചെയ്തിരുന്നു.
    2:57 PM, 26 Feb

    രാജ്യം സുരക്ഷിത കരങ്ങളില്‍, രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലക്കോട്ട് ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണ് മോദിയുടേത്.
    2:55 PM, 26 Feb

    ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനും കശ്മീരി തലവനുമായ മുഫ്തി അസര്‍ ഖാന്‍ കശ്മീരി, മസൂദ് അസ്ഹറിന്റെ സഹോദരനും ഐസി 814 വിമാനം റാഞ്ചലില്‍ ഉള്‍പ്പെട്ട ഇബ്രാഹിം അസറിനെയും ലക്ഷ്യം വെച്ചിരുന്നു.
    2:49 PM, 26 Feb

    പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
    2:43 PM, 26 Feb

    മൗലാനാ അമ്മര്‍, പ്രിപ്പറേഷന്‍ വിംഗിന്റെ തലവനും മസൂദ് അസറിന്റെ സഹോദരനുമായ മൗലാനാ തല്‍ഹ സെയ്ഫ് എന്നിവരെയാണ് ബാലക്കോട്ട് ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നത്.
    2:35 PM, 26 Feb

    ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ചാവേര്‍ പരിശീലന കേന്ദ്രമാണ് ഭീകര വിരുദ്ധ നീക്കത്തിലൂടെ ഇന്ത്യ തകര്‍ത്തത്. വ്യോമസേന നടത്തിയ ദൗത്യത്തില്‍ 300 ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്.
    2:31 PM, 26 Feb

    വ്യോമസേന തകര്‍ത്ത ജെയ്ഷെ മുഹമ്മദ് ഭീകകേന്ദ്രത്തിലെ ചവിട്ടുപടികളില്‍ ഇസ്രായേല്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
    2:27 PM, 26 Feb

    എത്രകാലം ഇങ്ങനെ സഹിച്ച് ജീവിക്കാനാവും? ഇത് കുറേ മുമ്പേ സംഭവിക്കേണ്ടതായിരുന്നുവെന്ന് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ പിതാവിന്റെ പ്രതികരണം.
    2:23 PM, 26 Feb

    വ്യോമാക്രമണത്തില്‍ തകര്‍ത്ത ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിന്റെ ചിത്രം രഹസ്യാന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
    1:43 PM, 26 Feb

    അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഓഹരി വിപണയിയെ ബാധിച്ചു
    1:41 PM, 26 Feb

    തകര്‍ത്തത് ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാംപ്
    1:02 PM, 26 Feb

    പ്രധാമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.
    1:02 PM, 26 Feb

    പാകിസ്താൻ സ്വന്തം മണ്ണിൽ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും എകെ ആന്റണി. ഈ തിരിച്ചടി പാഠമായെടുക്കണമെന്നും ബാലക്കോട്ട് ആക്രമണത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
    12:47 PM, 26 Feb

    ബാലക്കോട്ട് ദൗത്യത്തില്‍ പങ്കെടുത്ത പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് റിട്ട ലഫ്. ജനറല്‍ ഡിഎസ് ഹൂഡ. പുല്‍വാമ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് താന്‍ കരുതിയിരുന്നത്. ആവശ്യമായതാണ് ചെയ്തതെന്നാണ് താന്‍ വിശ്വസിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കുമ്പോള്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡിന്റെ തലവനായിരുന്നു ഹൂഡ.
    12:40 PM, 26 Feb

    ഗുജറാത്തിലെ കച്ചില്‍ പാകിസ്താനി ചാര ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. സൈന്യവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കച്ചിലെ അബ്ദാസാ ഗ്രാമത്തിലാണ് സംഭവം.
    12:32 PM, 26 Feb

    ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ബിഎസ് ധനോവ, എന്നിവര്‍ അതിര്‍ത്തികളിലെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നുണ്ട്.
    12:27 PM, 26 Feb

    ബാലക്കോട്ട് ആക്രമണത്തില്‍ വ്യോമസേനയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. വ്യോമാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എടുത്ത തീരുമാനമാണെന്നും മന്ത്രി.
    12:18 PM, 26 Feb

    21 മിനിറ്റ് നീണ്ട ദൗത്യത്തില്‍ പാകിസ്താന്റെ ഒത്താശയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നുവെന്ന് ഇന്ത്യയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
    12:16 PM, 26 Feb

    ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സര്‍വ കക്ഷിയോഗം വിളിച്ചു.
    12:09 PM, 26 Feb

    ഭീകര ക്യാമ്പുകളെക്കുറിച്ച് വിവരം നല്‍കിയിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഇതൊരു സൈനിക ആക്രമണമല്ലെന്നും ഭീകര കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയ ശേഷം ഇന്ത്യന്‍ വ്യോമസേന തിരിച്ച് വന്നുവെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കരുതല്‍ ആക്രമണമെന്നും ഇന്ത്യ.
    12:06 PM, 26 Feb

    പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ വ്യോമസേനാ താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. സിര്‍സ, അംബാല ഉള്‍പ്പെടെയുള്ള വ്യോമസേന താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
    12:05 PM, 26 Feb

    തിരിച്ചടിക്കാന്‍ പാകിസ്താന്‍ അവകാശമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
    11:54 AM, 26 Feb

    സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് ലക്ഷ്യം വെച്ചതെന്ന് വിദേശകാര്യ സെക്രട്ടറി. ഭീകര ക്യാമ്പ് സ്ഥിതി ചെയ്യുന്നത് മലമുകളില്‍ ഉള്‍വനത്തില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
    READ MORE

    ദില്ലി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച് ഭീകരാക്രണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ വ്യോമസേന. അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍‌ പങ്കെടുത്തത്.

    വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ എത് നിമിഷവും തിരിച്ചടിക്കുമെന്ന സൂചനയുണ്ടായിരുന്നു. വാര്‍ത്തയുടെ തത്സമയ വിവരങ്ങളിലേക്ക്..

     qureshi-155
    English summary
    Indian Air Force’s Mirage 2000 drops 1000 Kg bombs, destroys major terrorist camp across LOC
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X