ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും, കലാപകാരികളുടേതും പൊളിക്കണമെന്ന് ബിജെപി
ദില്ലി: ഹനുമാന് ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ കടുത്ത നടപടികളുമായി നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്പ്പറേഷന്. ഇവിടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് കോര്പ്പറേഷന് തീരുമാനം. ഇതിനായി പോലീസിനോട് സഹായവും തേടിയിട്ടുണ്ട്. നടപടിയെടുക്കുമ്പോള്‍ സംഘര്ഷാവസ്ഥയുണ്ടാവാമെന്ന് എന്‍ഡിഎംസി കരുതുന്നുണ്ട്. അതേസമയം കലാപകാരികളുടെ അനധികൃത കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. നേരത്തെ രാമ നവമി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപടിയെടുത്തിരുന്നു. ഇവരുടെ വീടുകള്‍ അടക്കം ഇടിച്ച് നിരത്തിയായിരുന്നു മറുപടി.

വര്‍ഗീയ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയിലെ സാഹചര്യം കടുപ്പമായത് കൊണ്ട് പോലീസിന്റെ സഹായം എന്‍ഡിഎംസി തേടിയിട്ടുണ്ട്. 400 പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇന്നും നാളെയുമായിട്ടാണ് അനധികൃത കൈയ്യേറ്റങ്ങളും നിര്‍മാണങ്ങളും ഒഴിപ്പിക്കാന്‍ കോര്പ്പറേഷന് ശ്രമം നടത്തുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ ഭയപ്പെടുന്നുണ്ട്. ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത നേരത്തെ എന്‍ഡിഎംസി മേയര്‍ക്ക് കത്തയച്ച് കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജഹാംഗീര്‍പുരിയിലെ അക്രമികള്‍ അനധികൃത നിര്‍മാണം നടത്തിയിട്ടുണ്ടെന്നും, അവര്‍ ഭൂമി അനധികൃതമായി പിടിച്ചെടുത്തിട്ടുണ്ടെന്നും ആദേഷ് ആരോപിച്ചു. അവരുടെ അനധികൃത നിര്‍മാണങ്ങളെ തകര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹനുമാന് ജയന്തി ദിനത്തിലെ ശോഭായാത്രയില്‍ ചില സാമൂഹ്യ വിരുദ്ധരും കലാപകാരികളും കല്ലെറിഞ്ഞു. ഈ സാമൂഹ്യ വിരുദ്ധര്‍ക്ക് എഎപി എംഎല്‍എയുടെയും കൗണ്‍സിലറുടെയും പിന്തുണയുണ്ട്. ഇവരുടെ സഹായത്തോടെ വലിയ തോതില്‍ ഭൂമി കൈയ്യേറിയിട്ടുണ്ട് ഇവര്‍. ഈ കലാപകാരികളുടെ അനധികൃത കൈയ്യേറ്റങ്ങള്‍ കണ്ടെത്തി, അത് പിടിച്ചെടുക്കണം. അത്തരം നിര്‍മാണങ്ങളെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തണമെന്നും ആദേഷ് ഗുപ്ത ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ കാര്‍ഗോണിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതികളുടെ വീടുകള്‍ ഇടിച്ച് നിരത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാനമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്
.400ഓളം പോലീസുകാരാണ് സ്ഥലത്തുള്ളത്. എന്‍ഡിഎംസി മേയര്‍ രാജാ ഇഖ്ബാല്‍ സിംഗ് കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടിലാണ്. ഹനുമാന് ജയന്തി ദിനത്തിലെ അക്രമസംഭവങ്ങളിലെ പ്രതിയായ അന്‍സാറിന്റെ ഭൂമി പിടിച്ചെടുക്കുമെന്ന് ഇഖ്ബാല്‍ സിംഗ് പറഞ്ഞു. ഇയാള്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈയ്യേറിയതെന്ന് മേയര്‍ പറഞ്ഞു. ഇവിടെയുള്ള താമസക്കാരില്‍ നിന്ന് അനധികൃത കൈയ്യേറ്റത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ അന്‍സാര്‍ പറയുന്നു. കലാപകാരികളുടെ കൈയ്യേറ്റത്തെ തീര്‍ച്ചയായും തിരിച്ചറിഞ്ഞ് നടപടിയെടുക്കും. ബുള്‍ഡോസര്‍ ഉപയോഗിച്ച് അവ തകര്‍ക്കും. ഏറ്റവും വേഗത്തില്‍ ശക്തമായ നടപടി ഉറപ്പായും എടുക്കുമെന്ന് ഇഖ്ബാല്‍ പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications