കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ട് തത്സമയ പ്രക്ഷേപണം; എന്‍ഡിടിവിയുടെ ഒരു ദിവസത്തെ പ്രക്ഷേപണം വിലക്കി

എന്‍ഡിടിവിയുടെ ഇംഗ്ലീഷ്, ഹിന്ദു ചാനലുകള്‍ നവംബര്‍ 9ന് ഉച്ചയ്ക്ക് ഒരു മുതല്‍ പിറ്റേദിവസം ഒരുമണിവരെ നിര്‍ത്തിവെക്കേണ്ടിവരും.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തിയ ദേശീയ ചാനല്‍ എന്‍ഡിടിവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്കുശിക്ഷ. തീവ്രവാദി ആക്രമണം തത്സമയം പ്രക്ഷേപണം ചെയ്യരുതെന്ന നിര്‍ദ്ദേശം ലംഘിച്ചതിന് ഒരു ദിവസത്തെ പ്രക്ഷേപണം നിര്‍ത്തിവെക്കാനാണ് ചാനലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്‍ഡിടിവിയുടെ ഇംഗ്ലീഷ്, ഹിന്ദു ചാനലുകള്‍ നവംബര്‍ 9ന് ഉച്ചയ്ക്ക് ഒരു മുതല്‍ പിറ്റേദിവസം ഒരുമണിവരെ നിര്‍ത്തിവെക്കേണ്ടിവരും. തീവ്രവാദി ആക്രമണക്കേസില്‍ ഇതാദ്യമായാണ് ഒരു ചാനലിനെതിരെ ഇന്ത്യയില്‍ നടപടിയുണ്ടാകുന്നത്. സൈനികരുടെ കമാന്‍ഡോ ഓപ്പറേഷന്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ഗുണം ചെയ്യുമെന്നതിനാല്‍ ഇതിനെ നേരത്തെ തന്നെ വിലക്കിയിരുന്നു. വിലക്ക് മറികടന്നുകൊണ്ടായിരുന്നു എന്‍ഡിടിവി പ്രക്ഷേപണം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

pathankot-attack

തന്ത്രപ്രാധാന്യമുള്ള കാര്യങ്ങളാണ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തതെന്ന് ഇക്കാര്യം പരിശോധിച്ച സമിതി വിലയിരുത്തി. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരം, യുദ്ധ വിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റോക്കറ്റ് ലോഞ്ചേ!ഴ്‌സ്, ഇന്ധന ടാങ്കുകള്‍, ഹെലികോപ്റ്റര്‍ എന്നിവ എത്രയാണെന്ന കണക്കും ചാനല്‍ പുറത്തുവിട്ടിരുന്നു.

മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് വിഷയത്തില്‍ ചാനലുകളെ നിയന്ത്രിക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ചാനല്‍ പ്രക്ഷേപണം കമാന്‍ഡോകളുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ തീവ്രവാദികള്‍ക്ക് സഹായകമായെന്ന ആരോപണം ഉയര്‍ന്നിരുന്നു.

English summary
NDTV India may be taken off air for a day over Pathankot attack coverage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X