കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വേ

Google Oneindia Malayalam News

ദില്ലി: 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായസര്‍വേ. ആദ്യമായാണ് ഒരു അഭിപ്രായസര്‍വേ ബിജെപിസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നത്.

543 സീറ്റുകളില്‍ എന്‍ഡിഎ മുന്നണി 275 സീറ്റുകള്‍ നേടുമെന്നാണ് എന്‍ഡിടിവി തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ മാസം ചാനല്‍ പുറത്തുവിട്ട സര്‍വേ ഫലത്തേക്കാല്‍ 11 സീറ്റ് കൂടുതലാണിത്.

BJP Supporters

സൂചനകള്‍ യാഥാര്‍ത്ഥ്യമായാല്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്. ഹന്‍സ റിസര്‍ച്ചാണ് എന്‍ഡിടിവിയ്ക്കു വേണ്ടി സര്‍വേ നടത്തിയത്. യുപിഎ മുന്നണി 111 സീറ്റുകളാണ് നേടാന്‍ സാധ്യത. കോണ്‍ഗ്രസിന് വെറും 92 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോല്‍ ബിജെപി ഒറ്റയ്ക്ക് 226 സീറ്റുവരെ നേടും.

ബിജെപിക്കും കോണ്‍ഗ്രസിനും പിറകെ ഏറ്റവും വലിയ ഒറ്റകക്ഷി തൃണമൂല്‍ കോണ്‍ഗ്രസായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. തൃണമൂല്‍ 30 സീറ്റും എഐഎഡിഎംകെ 22ഉം സമാജ്‌വാദി പാര്‍ട്ടി 14ഉം ബിജെഡി 13ഉം ഇടതുകക്ഷികള്‍ 22ഉം ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും നേടാനുള്ള സാധ്യതയാണുള്ളത്.

English summary
NDTV projecting that NDA would get 275 seats in the 543-member House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X