കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടകയിലെ റെഡ്ഢി സഹോദരന്മാർക്കെതിരായ കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു... ബിജെപിയുടെ നീക്കം?

സർക്കാർ ഏജൻസികളിൽ നിന്ന് മതിയായ വിവരം ലഭിക്കാത്തതും അന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമായി സിബിഐ ചൂണ്ടിക്കാണിക്കുന്നു.

Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടകയിലെ റെഡ്ഢി സഹോദരന്മാർക്കെതിരായ കേസ് സിബിഐ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അനധികൃത ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട് 2013ൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റെഡ്ഢി സഹോദരന്മാർക്കെതിരായ കേസ് അവസാനിപ്പിക്കുകയാണെന്ന് സിബിഐ കർണ്ണാടക സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ റെഡ്ഢി സഹോദരങ്ങൾ മത്സരിക്കുന്നതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ റെഡ്ഢി സഹോദരന്മാരിൽ രണ്ട് പേർ ബിജെപി സ്ഥാനാർത്ഥികളാണ്.

2013ൽ...

2013ൽ...

നാല് സംസ്ഥാനങ്ങളിലെ ഒമ്പത് തുറമുഖങ്ങളിൽ നിന്ന് അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്ത സംഭവത്തിലാണ് ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാർക്കെതിരെ കേസെടുക്കുന്നത്. 2013ൽ ഈ കേസുകൾ സിബിഐയ്ക്ക് കൈമാറി. റെഡ്ഢി സഹോദരന്മാർ ഏകദേശം 12,000 കോടി രൂപയുടെ അനധികൃത ഇരുമ്പയിര് കയറ്റുമതി നടത്തിയെന്നായിരുന്നു കേസ്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് നാല് വർഷം പിന്നിട്ടിട്ടും സിബിഐ സംഘത്തിന് റെഡ്ഢി സഹോദരങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനായില്ല.

ഗോവയിൽ...

ഗോവയിൽ...

2017ൽ തന്നെ റെഡ്ഢി സഹോദരങ്ങൾക്കെതിരായ കേസ് അവസാനിപ്പിക്കാൻ സിബിഐ സംഘം നീക്കം ആരംഭിച്ചിരുന്നുവെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ജൂണിൽ സിബിഐ ഗോവ ബ്രാഞ്ച് കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കർണ്ണാടക സർക്കാരിന് കത്ത് നൽകിയിരുന്നു. ഗോവയിൽ നിന്ന് കയറ്റുമതി ചെയ്ത ഇരുമ്പയിരിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് ഗോവൻ സർക്കാർ അനുമതി നൽകിയിട്ടുള്ളുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിബിഐ ഗോവ ബ്രാഞ്ച് ഈ കത്ത് നൽകിയത്.

കാരണങ്ങൾ...

കാരണങ്ങൾ...

ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട് സർക്കാർ ഏജൻസികളിൽ നിന്ന് മതിയായ വിവരം ലഭിക്കാത്തതും അന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമായി സിബിഐ ചൂണ്ടിക്കാണിക്കുന്നു. സിബിഐ ഗോവ ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ ചെന്നൈ, ബെംഗളൂരു ബ്രാഞ്ചുകളും ഇരുമ്പയിര് കയറ്റുമതി കേസിൽ അന്വേഷണം നിർത്തുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. റെഡ്ഢി സഹോദരങ്ങൾക്കെതിരെ കർണ്ണാടകയിലും തമിഴ്നാട്ടിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം അവസാനിപ്പിച്ചത്.

ചെന്നൈ...

ചെന്നൈ...

കർണ്ണാടകയിലെ കാർവാർ, മംഗളൂരു തുറമുഖങ്ങളിൽ നിന്നുള്ള ഇരുമ്പയിര് കയറ്റുമതിയെക്കുറിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞാണ് സിബിഐ ബെംഗളൂരു ബ്രാഞ്ച് അന്വേഷണം നിർത്തിയത്. ആന്റി കറപ്ഷൻ ബ്രാഞ്ചിന് കീഴിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് നോട്ടിഫിക്കേഷൻ കിട്ടിയില്ലെന്നും പറഞ്ഞാണ് സിബിഐ ചെന്നൈ ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചത്. അതിനിടെ, ആന്ധ്രാപ്രദേശിലെ മൂന്ന് തുറമുഖങ്ങൾ വഴി നടത്തിയ ഇരുമ്പയിര് കയറ്റുമതിയെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 റെഡ്ഢി സഹോദരന്മാർ...

റെഡ്ഢി സഹോദരന്മാർ...

എന്നാൽ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെഡ്ഢി സഹോദരന്മാർക്കെതിരായ കേസ് പിൻവലിക്കുന്നതെന്നാണ് ആരോപണം. മെയ് 12ന് നടക്കുന്ന കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ റെഡ്ഢി സഹോദരന്മാരിൽ രണ്ട് പേർ ബിജെപി സ്ഥാനാർത്ഥികളാണ്. ഇതിനുപുറമേ സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണം നയിക്കുന്നതിൽ മുൻപന്തിയിലുള്ളത് റെഡ്ഢി സഹോദരന്മാരിൽ പ്രധാനിയായ ജനാർദ്ദന റെഡ്ഢിയുമാണ്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മോദി ഇന്ന് എത്തും, കർണ്ണാടകയിൽ പോരാട്ടം മുറുകികര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മോദി ഇന്ന് എത്തും, കർണ്ണാടകയിൽ പോരാട്ടം മുറുകി

ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...

English summary
ndtv reports cbi began to close the cases against reddy brothers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X