കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിടിവി വിട്ടിറങ്ങിയ രവീഷ് കുമാറിന്റെ യുട്യൂബ് ചാനലിന് മണിക്കൂറുകൾ കൊണ്ട് മില്യൺ വരിക്കാർ

Google Oneindia Malayalam News

ന്യൂഡൽഹി: എൻഡിടിവി സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ ചുമതലയിൽ നിന്ന് രവീഷ് കുമാറിർ രാജിവെച്ചത് വലിയരീതിയിൽ ചർച്ച ആയിരുന്നു. എൻഡിടിവിയുടെ സ്ഥാപകരും പ്രമോർട്ടർമാരുമായ പ്രണോയ് റോയിയും രാധികാ റോയിയും ഡയറക്ടർ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രവീഷിന്റെ രാജി വാർത്ത വന്നത്. ആർപിആർഎച്ചിന്റെ എൻഡിടിവിയിലുളള 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ രാജി.

ravish new news

ലോട്ടറി ഫലത്തില്‍ അധികൃതര്‍ക്ക് ഒരക്കം തെറ്റി; കോടികളുടെ വിജയിക്ക് സംഭവിച്ചത്..ലോട്ടറി ഫലത്തില്‍ അധികൃതര്‍ക്ക് ഒരക്കം തെറ്റി; കോടികളുടെ വിജയിക്ക് സംഭവിച്ചത്..

ചാനൽ വിട്ട രവീഷിന് തന്റെ യുട്യൂബ് ചാനലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷം പിന്നിട്ടിരിക്കുകയാണ് രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രിപ്ഷൻ. തന്റെ മേൽവിലാസം ഇനി ഇവിടെയാണെന്ന് അറിയിച്ച രവീഷ് കുമാർ യൂട്യൂബ്, ട്വിറ്റർ പേജുകളിലൂടെ പ്രേക്ഷക പിന്തുണ തേടിയിരുന്നു.

ഈ പാട്ടായിരുന്നോ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്! നിങ്ങള്‍ക്കറിയാമോഈ പാട്ടായിരുന്നോ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്! നിങ്ങള്‍ക്കറിയാമോ

കഴിഞ്ഞ ദിവസമാണ് 26 വർഷത്തെ എൻഡിടിവിയിലെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാജിവെച്ചത്. രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്ന ഇക്കാലത്ത് അധികാരികളോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടിരിക്കാൻ നിങ്ങളുടെ പിന്തുണ തുടർന്നും വേണമെന്നാണ് രവീഷ് കുമാർ ആവശ്യപ്പെട്ടത്.

ഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുംഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

'നീതിന്യായ സംവിധാനം തകരുകയും അധികാരത്തിലിരിക്കുന്നവർ നിരവധി പേരുടെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജനങ്ങൾ എന്നോട് അളവറ്റ സ്‌നേഹമാണ് കാണിച്ചത്. പ്രേക്ഷകർ ഇല്ലാതെ എനിക്ക് ഒന്നും ചെയ്യാനാകില്ല. എന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും തുടർന്നും നിങ്ങളുടെ പിന്തുണ വേണമെന്ന് അഭ്യർത്ഥിക്കുന്നു.' എന്നാണ് രവീഷ് കുമാർ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടത്.

'നിങ്ങളുടെ സ്‌നേഹമാണ് എന്റെ സമ്പാദ്യം. പ്രേക്ഷകരുമായി നിരവധി കാര്യങ്ങൾ സംവദിക്കാനുണ്ടാവും. ഇതാണ് എന്റെ പുതിയ മേൽവിലാസം. ഗോഡി മീഡി യയുടെ അടിമത്വത്തിനെതിരെ എല്ലാവരും പോരാടേണ്ടതുണ്ട്.' രവീഷ് ട്വിറ്ററിലും കുറിച്ചു.

ഹം ലോഗ്, രവിഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം ഉൾപ്പെടെ എൻഡിടിവിയിലെ പ്രധാനപ്പെട്ട പരിപാടികളുടെ അവതാരകനായിരുന്നു രവിഷ് കുമാർ. അദ്ദേഹത്തിന് മാധ്യമപ്രവർത്തന രംഗത്തെ മികവിനുളള രാംനാഥ് ഗോയങ്കെ എക്‌സലൻസ് ഇൻ ജേർണലിസം, രമൺ മഗ്‌സസെ പുരസ്‌ക്കാരം എന്നിവ 2019ൽ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 15 വർഷമായി രവിഷ് കുമാർ എൻഡിടിവിയിൽ ആണ്

English summary
NDTV's ex reporter Ravish Kumar YouTube channel reached a million subscribers within hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X