ഹരിയാനയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു 100 പേര്‍ക്ക് പരിക്ക്
പല്‍വാല്‍: ഹരിയാനയിലെ പല്‍വാലില്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പല്‍വാലില്‍ നിന്നും ഗാസിയാബാദിലേക്ക് പോകുകയായിരുന്ന എമു(ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ഹരിദ്വാര്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ചെവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞുള്ള മേഖലയാണ് പല്‍വാല്‍. മൂടല്‍ മഞ്ഞാവാം അപകട കാരണമെന്നാണ് പ്രാധമിക വിവരം. മരിച്ചയാള്‍ തീവണ്ടിയുടെ ഡ്രൈവറാണ്.

പരിക്കേറ്റവരെ പല്‍വാലിലേയും ഫരീദാബാദിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പല്‍വാല്‍ ഡെപ്യൂട്ടി കമ്മീഷണറോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications