കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് 18000ത്തോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍, റിപ്പോര്‍ട്ട്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Nearly 18,000 Twitter accounts spread ‘fake news’ for BJP, 147 do it for Congress: Survey

ദില്ലി: വാര്‍ത്തകള്‍ സത്യമാവണമെന്നില്ല, അവ പരമാവധി സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കണം, 2019 ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. ഷായുടെ നിര്‍ദ്ദേശം അതേ പടി അണികള്‍ പകര്‍ത്തിയെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം ബിജെപിക്ക് 18,000ത്തോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ വിശലകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ദി പ്രിന്‍റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്

 വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍

സോഷ്യല്‍ മീഡിയ പോര്‍ട്ടലായ റെഡിറ്റ് നടത്തിയ പഠനത്തിലാണ് വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. അല്‍ഗൊരിതത്തിന്‍റെ സഹായത്തോടെ നടത്തിയ പഠനത്തില്‍ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കുന്ന ഏകദേശം നാല് ലക്ഷത്തോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2.7 ലക്ഷം ബിജെപി അനുകൂല അക്കൗണ്ടുകളാണ്. കോണ്‍ഗ്രസിന്‍റേതാകട്ടെ 1.2 ലക്ഷം അക്കൗണ്ടുകള്‍.

 വ്യാജമാണെന്ന്

വ്യാജമാണെന്ന്

ഇതില്‍ നിന്നാണ് 17,779 ബിജെപി അനുകൂല അക്കൗണ്ടുകള്‍ വ്യാജമാണെന്നു കണ്ടെത്തിയത്. കോണ്‍ഗ്രസ് അനുകൂല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവയാവട്ടെ 147 എണ്ണം മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബിജെപി നേതാക്കളെ പിന്തുടരുന്നു

ബിജെപി നേതാക്കളെ പിന്തുടരുന്നു

'നരേന്ദ്ര മോദിയെ പിന്തുടരുന്നു', 'ഇന്ത്യ സി‌എ‌എയെ പിന്തുണയ്ക്കുന്നു' എന്നിങ്ങനെ ബയോയില്‍ ഉള്‍പ്പെടുത്തിയ അക്കൗണ്ടുകളാണ് ബിജെപി അനുകൂലമാണെന്ന് തിരിച്ചറിയാനായി ഉപയോഗിച്ചത്. മറ്റ് അക്കൗണ്ടുകള്‍ കണ്ടെത്തിയത് അവ ബിജെപി നേതാക്കളുടേയോ മന്ത്രിമാരുടെയോ വെരിഫൈഡ് പേജുകള്‍ പിന്തുടരുന്നവയോ ആകെ റിട്വീറ്റ് ചെയ്തവയില്‍ രണ്ട് ശതമാനമെങ്കിലും ബിജെപി നേതാക്കളുടെ വെരിഫെയ്ഡ് അക്കൗണ്ടുകളില്‍ നിന്നുള്ള റിട്വീറ്റുകള്‍ നടത്തിയവോയോ ആണ്.

 കോണ്‍ഗ്രസ് അനുകൂലം

കോണ്‍ഗ്രസ് അനുകൂലം

ട്വിറ്റര്‍ ബയോയില്‍ 'ഐഎന്‍സി സപ്പോര്‍ട്ടര്‍', 'ഞാന്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നു' എന്ന ബയോ നല്‍കിയവയെയാണ് കോണ്‍ഗ്രസാണെന്ന് തിരിച്ചറിയാന്‍ ഉപയോഗിച്ചത്. കൂടാതെ ആകെ റീട്വീറ്റുകളില്‍ 2 ശതമാനമെങ്കിലും പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെയോ ഒറിജിനല്‍ അക്കൗണ്ടുകളിലെ ട്വീറ്റുകള്‍ പങ്കുവെച്ചവയുമാണ് ഇതിനായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 വ്യാജ ഹാഷ് ടാഗുകള്‍

വ്യാജ ഹാഷ് ടാഗുകള്‍

ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാഹരണം ഇങ്ങനെ. ജനവരി 5 ന് ജെഎന്‍യുവില്‍ മുഖംമൂടിധാരികളായ സംഘം അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിച്ചപ്പോള്‍ @pandeymanishmzp എന്ന അക്കൗണ്ടില്‍ നിന്ന് #LeftAttacksJNU എന്ന ഹാഷ്ടോഗ് കൂടി പോസ്റ്റുകള്‍ പ്രചരിച്ചു.

 ബിജെപി ഐടി സെല്‍ നേതാവ്

ബിജെപി ഐടി സെല്‍ നേതാവ്

ഏകദേശം 10.30യായിരുന്നു പോസ്റ്റ് പ്രത്യേക്ഷപ്പെട്ടത്. മുപ്പത് മിനിറ്റിനുള്ളില്‍ 2.3 ലക്ഷ തവണയാണ് ഈ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ അതേ ഹാഷ്ടാഗ് ഉപയോഗിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ എബിവിപി അംഗങ്ങളെ ആക്രമിക്കുന്നുവെന്ന് മാളവ്യ ട്വീറ്റ് ചെയ്തു.

 പങ്കുവെച്ച് നിരവധി പേര്‍

പങ്കുവെച്ച് നിരവധി പേര്‍

എബിവിപി സെക്രട്ടറി മനീഷ് ജംഗിദ് ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട് നടത്തുന്ന വീഡിയോയും പങ്കുവെച്ച് കൊണ്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്. 3000 ത്തോളം പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 40,000 ത്തോളം പേര്‍ വീഡിയോ കാണുകയും ചെയ്തിരുന്നു.

 കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടില്‍ നിന്ന്

കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടില്‍ നിന്ന്

അതേസമയം ഷെഹീന്‍ബാഗില്‍ നിന്നുള്ള സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടായ @Me_nehru എന്ന പേജില്‍ നിന്നും പ്രചരിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിഷേധകരെ പോലീസ് സ്റ്റേഷനിലല്ല മറിച്ച് ഒരു സ്കൂളിലാണ് പാര്‍പ്പിച്ചതെന്നായിരുന്നു ട്വീറ്റ്. അജ്ഞാതന്‍ സംഭവം വിവരിക്കുന്ന വീഡിയോ സഹിതമായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് 119 തവണ റിട്വീറ്റ് ചെയ്യുകയും 1200 പേര്‍ കാണുകയും ചെയ്തിട്ടുണ്ട്.

 ബിജെപി അനുകൂലം

ബിജെപി അനുകൂലം

2018 ല്‍ ബിജെപി നടത്തിയ പഠനത്തിലും വ്യാജ വാര്‍ത്തകള്‍ നടത്താന്‍ ഇത്തരത്തില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഇവയില്‍ ബിജെപി വിരുദ്ധ അക്കൗണ്ടുകളേക്കാള്‍ ബിജെപി അനുകൂല അക്കൗണ്ടുകളാണ് കൂടുതല്‍ ഉള്ളതെന്നും കണ്ടെത്തിയിരുന്നു.

 പിന്തുണയ്ക്കുന്നില്ല

പിന്തുണയ്ക്കുന്നില്ല

അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും പ്രതികരിച്ചു. പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ നടത്താന്‍ പ്രത്യേകം വളണ്ടിയര്‍മാരുണ്ട്. ഇവയെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇല്ല. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ സോഷ്യല്‍മീഡിയ പ്രചരണത്തിനായി ബിജെപിയ്ക്കുണ്ടെന്നും ദേശീയ ഐടി സെല്‍ അംഗം ഖേംചന്ദ് ശര്‍മ്മ പറഞ്ഞു.

 അനുകൂലിക്കുന്നില്ല

അനുകൂലിക്കുന്നില്ല

വ്യാജപ്രചരണം നടത്തുന്ന അക്കൗണ്ടുകളെ അനുകൂലിക്കുന്നില്ല. തങ്ങള്‍ പോസിറ്റീവ് ക്യാമ്പെയ്നുകളെയാണ് പിന്തുണയ്ക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ശര്‍മ്മ പറഞ്ഞു. ഞങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാറില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രോഹന്‍ ഗുപ്തയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ ആശ്രയിക്കാറുണ്ട്. പക്ഷേ അതിന്‍റെ യഥാര്‍ത്ഥ കണക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Nearly 18,000 Twitter accounts spread ‘fake news’ for BJP, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X