കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 കോടി രൂപയായി; അയോധ്യ ക്ഷേത്ര പിരിവ് നിര്‍ത്തി, കൂടെ വെള്ളിക്കൂമ്പാരവും

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഫണ്ട് കളക്ഷനില്‍ ലഭിച്ചത് 2000ത്തോളം കോടി രൂപ. പിരിവ് മതിയാക്കിയതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമായ തുക എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. അതുകൂടി കഴിയുമ്പോള്‍ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് വഴിയും കൂപ്പണ്‍ മുഖേനയും പിരിവ് നടത്തിയിരുന്നു. സംഭാവന വാഗ്ദാനം ചെയ്യുന്നതിനും കൈമാറുന്നതിനും പ്രത്യേക ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരുന്നു. ഇതുവഴി പണം ഓഫര്‍ ചെയ്തവരും ഏറെയാണ്.

r

എല്ലാതുകയും ട്രസ്റ്റിന്റെ കൈവശമെത്തുന്നതിന് സമയം പിടിക്കും. ക്ഷേത്ര നിര്‍മാണത്തിന് മേല്‍ന്നോട്ടം വഹിക്കുന്നത് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് സംഭാവന നല്‍കുന്നതിന് വേണ്ടി പരസ്യപ്പെടുത്തിയിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ഒരു മാസമെങ്കിലും വേണ്ടി വരുമെന്ന് ട്രസ്റ്റ് ഓഫീസ് ചുമതലയുള്ള പ്രകാശ് ഗുപ്ത പറഞ്ഞു. സാങ്കേതിക വിഭാഗം തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷന്‍ വഴി എല്ലാ പണമിടപാടുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ആര്‍ക്കും ആപ്പില്‍ കയറാം.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ വിഎച്ച്പിയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പിരിവ് തുടങ്ങിയത്. 44 ദിവസത്തെ കാമ്പയിനായിരുന്നു ലക്ഷ്യമിട്ടത്. 11 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങളില്‍ എത്തുന്ന വിധത്തിലായിരുന്നു ആസൂത്രണം. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലാണ് പിരിവ് നടത്തുക എന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുതല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിന്റെ മരുമകള്‍ അപര്‍ണ യാദവ് വരെയുള്ളവര്‍ സംഭാവന ചെയ്തിരുന്നു. രാഷ്ട്രപതി 5 ലക്ഷവും ദിഗ്‌വിജയ് സിങ് 1 ലക്ഷവും അപര്‍ണ യാദവ് 11 ലക്ഷവുമാണ് സംഭാവന ചെയ്തത്. കേരളത്തില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സംഭാവന വിവാദമാകുകയും ചെയ്തു. ചില സംസ്ഥാനങ്ങളില്‍ പിരിവിന്റെ ഭാഗമായി നടന്ന പരിപാടി സംഘര്‍ത്തിലെത്തി.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കേരളത്തില്‍ പിസി ജോര്‍ജ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരുള്‍പ്പെടെയുള്ളവരുടെ സംഭാവനകള്‍ വിവാദമായി. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് കെഎസ് മസ്താന്റെ സംഭാവനയാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സിനിമാ-സാംസ്‌കാരിക രംഗത്തുള്ളവരും ലക്ഷങ്ങള്‍ സംഭാവന നല്‍കിയിരുന്നു. 39 മാസത്തിനകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നേരത്തെ വെള്ളി കട്ടികള്‍ പലരും സംഭാവന ചെയ്തിരുന്നു. ലോക്കറില്‍ സൂക്ഷിക്കാനുള്ള പ്രയാസം കാരണം വെള്ളി കട്ടികള്‍ ഇനി സംഭാവനയായി അയക്കരുതെന്ന് ട്രസ്റ്റ് അഭ്യര്‍ഥിച്ചിരുന്നു.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Nearly 2000 crore collected: Ram Temple Construction Fund come to an end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X